KERALANEWSTrending

ഭർത്താവിന്റെ മദ്യപാനശീലം മാറ്റാൻ പൂജ നിർദേശിക്കണമെന്ന് യുവതി; തഗ്ഗ് മറുപടിയുമായി ജ്യോത്സ്യനും; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം…

കൊച്ചി: ഭർത്താവിന്റെ മദ്യപാനം മാറ്റാൻ പൂജ ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു ടെലിവിഷൻ ജ്യോതിഷം പരിപാടിയിൽ വിളിച്ച ഭാര്യക്ക് ഹരി പത്തനാപുരം നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഭർത്താവിൻറെ മദ്യപാനശീലം പൂർണ്ണമായും മാറാൻ പൂജ നിർദ്ദേശിക്കണം എന്ന ആവശ്യവുമായിട്ടായിരുന്നു യുവതി വിളിച്ചത്. ഇതിന് തക്ക മറുപടിയുമായി ഹരി പത്തനാപുരം പറഞ്ഞ വാക്കുകൾ ഇതിനോടകം ട്രോളന്മാരടക്കം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. മലയാളികൾക്ക് എന്ത് പ്രശ്നം ഉണ്ടായാലും ആദ്യം ആശ്രയിക്കുന്ന വ്യക്തിയാണ് ജ്യോത്സ്യൻ. എന്തെങ്കിലും ഒരു അസുഖം വന്നാൽ ആശുപത്രിയിൽ പോകുന്നതിനു പകരം ജ്യോത്സ്യമാരുടെ അടുത്ത് പോകുന്ന നിരവധി ആൾക്കാരുണ്ട് നമുക്കുചുറ്റും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഒരു ജോതിഷ പരിപാടിയിൽ ഭർത്താവിന്റെ മദ്യപാനം നിർത്താൻ വേണ്ടി പോംവഴിയായി പൂജ നടത്താൻ ആവശ്യപ്പെട്ട് വിളിച്ച സ്ത്രീ.

എന്നാൽ ഇവരോട് ഈ പരിപാടിയുടെ അവതാരകനായ ജോതിഷൻ ഹരി പത്തനാപുരം ചോദിച്ചത് ഭർത്താവ് അമിതമായി മദ്യപിക്കുന്ന ആളാണോ എന്നായിരുന്നു. എന്നാൽ സ്ത്രീ പറഞ്ഞത് അങ്ങനെയൊന്നുമില്ല വല്ലപ്പോഴും മാത്രമാണ് മദ്യപിക്കാറുള്ളതെന്നാണ്, പിന്നെ എന്താണ് പ്രശ്നം എന്ന് യുവതിയോട് ചോദിച്ചപ്പോൾ അദ്ദേഹം ആഴ്ചയിലൊരിക്കൽ ജോലി കഴിഞ്ഞു വന്നാലുടൻ വീട്ടിലിരുന്ന് അല്പം കഴിക്കും. ഇത് മനാറ്റാൻ വേണ്ടയാണ് പൂജ ചെയ്യാൻ യുവതി ആവശ്യപ്പെട്ടത്. തുടർന്ന് ഹരി പത്തനാപുരം ചോദിച്ചു ഭർത്താവ് മദ്യപിച്ചാൽ വഴക്കുണ്ടാക്കുന്ന വ്യക്തിയാണോ? അങ്ങനെയൊന്നുമില്ല അദ്ദേഹം വളരെ സൈലന്റ് ആണ്.

ഇതു കേട്ടതോടെ ഹരി പത്തനാപുരം എൻറെ പൊന്നോ, തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ജോലി ചെയ്യുന്ന ആള് ഞായറാഴ്ച ഒരു ദിവസം ചെറിയ ഒരു സാധനം മേടിച്ചു വീട്ടിൽ കൊണ്ടുവന്ന് സ്വസ്ഥമായി കുടിച്ച് വഴക്കും ഇല്ലാതെ വീട്ടിൽ കിടന്നുറങ്ങുന്നതാണോ പ്രശനം , അതിനാണോ പൂജ ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിൻറെ രസകരമായ മറുപടി. ഇതോടെ ഈ വീഡിയോ വൈറലായി മാറി. ഹരി പത്തനാപുരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close