
പ്രണയവും ലൈംഗികതയും ഏറ്റവും ആസ്വാദ്യകരമാകുന്നത് എപ്പോഴാണ്? യൗവനത്തിന്റെ ആദ്യ പാദങ്ങളിലാണെന്ന് പറയാൻ വരട്ടെ. ലൈംഗികതയുടെ കാര്യത്തിൽ നാം ധരിച്ചുവെച്ചിരിക്കുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്. ലൈംഗികത ഏറ്റവും ആസ്വാദ്യമാകുന്നത് 40 വയസിനു ശേഷമെന്നാണ് പഠനങ്ങൾ പറയുന്നത്.
40 വയസ് കഴിയുമ്പോൾ ലൈംഗിക ജീവിതം കൂടുതൽ സന്തോഷവും ആസ്വാദ്യകരവും ആകുന്നുവെന്നാണ് കാനഡയിൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്.40 നും 59 നും ഇടയിൽ പ്രായമുള്ള 2,400 പേരിൽ നടത്തിയ പഠന റിപ്പോർട്ട് രസകരമാണ്. പ്രായമാകും തോറും സെക്സിനോടുള്ള താൽപ്പര്യം വർധിക്കുമെന്നും ലൂബ്രിക്കന്റിന്റെ ഉപയോഗം കൂടുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.
പ്രായം കൂടൂം തോറും ലൈംഗിക ജീവിതത്തിൽ വിരക്തിയുണ്ടാകുമെന്നാണു ഭൂരിഭാഗം ആളുകളുടെയും വിചാരം. പ്രായമായാൽ സന്തോഷത്തോടെ സെക്സിൽ ഏർപ്പെടാൻ സാധിക്കില്ലെന്നും അതിനു വലിയ പ്രാധാന്യമില്ലെന്നും പൊതു വിലയിരുത്തലുണ്ട്. എന്നാൽ, അത് തെറ്റാണെന്നും 40 വയസ് കഴിഞ്ഞവരിൽ ലൈംഗികതയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും ‘ലൈംഗിക ജീവിതവും ബന്ധങ്ങളും’ എന്ന വിഷയത്തിൽ കാനഡയിലെ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന റോബിൻ മിൽഹൂസൺ പറയുന്നു.
മധ്യവയസ്കരായ ഭൂരിഭാഗം കനേഡിയക്കാരും ലൈംഗിക ജീവിതം സംതൃപ്തമാണെന്നും വളരെ ഊർജസ്വലമായി ലൈംഗിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണെന്നും പഠനത്തിൽ വ്യക്തമായതായി മിൽഹൂസൺ പറഞ്ഞു. പ്രായമാകും തോറും ലൈംഗിക ചോദന കുറയില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്. 65 ശതമാനം പേരും തങ്ങൾ അവസാനമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും വളരെ സംതൃപ്തിയോടെയാണെന്ന് സർവേയിൽ വ്യക്തമായതായി പഠനത്തിൽ പറയുന്നു.
പ്രായമാകും തോറും സെക്സിനോടുള്ള താൽപ്പര്യം വർധിക്കും. സെക്സിൽ ഏർപ്പെടുന്നതിനായി ലൂബ്രികന്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രായമാകും തോറും വർധിക്കുകയാണെന്നും പഠനത്തിൽ പറയുന്നുണ്ട്. 55 നും 59 നും വയസിനിടയിലുളള 22 ശതമാനം പുരുഷൻമാർ അവസാന സെക്സിൽ ലൂബ്രികന്റ് ഉപയോഗിച്ചവരാണ്. സ്ത്രീകളാകട്ടെ 26 ശതമാനവും അവസാന സെക്സിൽ ലൂബ്രികന്റ് ഉപയോഗിച്ചിട്ടുണ്ട്. വിവാഹിതരായ പുരുഷൻമാരാണ് അവിവാഹിതരായ പുരുഷൻമാരേക്കാൾ അവസാന സെക്സിൽ ഏറ്റവും സന്തോഷം അനുഭവിച്ചതെന്നും പഠനത്തിൽ പറയുന്നു.