
ശ്രീവർമ്മ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ Sec 306 1PC ‘ യുടെ ഷൂട്ടിങ്ങ് പൂർത്തിയായി. ചിത്രത്തിൻ്റെ മുഖ്യ പ്രമേയം നിയമ വ്യവസ്ഥയും അതിൻ്റെ നിർവഹണവുമാണ്.

“ഏതു തരത്തിലുള്ള സ്വാതന്ത്ര്യം നിയമം അനുവദിച്ചാലും സാമൂഹിക സ്വാതന്ത്ര്യം നേടാൻ കഴിയാത്തിടത്തോളം കാലം അത് ഉപകാരപ്രദമാവുകയില്ല. സാമൂഹിക നൈതിക വിചാരത്തിന്റെ ചുറ്റുവട്ടത്ത് നിന്നു കൊണ്ട് നിലപാടുതറയിൽ ഉറച്ചു നിന്ന് വർത്തമാനകാലത്തെ വരച്ചു ചേർക്കുകയാണ് ഈ സിനിമയിലൂടെ സംവിധായകൻ.

” നൈതിക സദാചാരത്തിന്റെ നിറം പിടിപ്പിച്ച സന്ദേശങ്ങളല്ല… ചുറ്റുവട്ടത്തു നിന്നു കണ്ടെടുത്ത ജ്വലിക്കുന്ന കാഴ്ചകളാണീ സിനിമ”. ഒരു യുവ എഴുത്തുകാരിയുടെ സാംസ്കാരിക ജീവിതവും അതിനെ മുൻനിർത്തിയുള്ള ആത്മഹത്യയും മുഖ്യ പ്രമേയമാകുന്ന ചിത്രത്തിൽ രഞ്ജിപ്പണിക്കർ പ്രധാന വേഷത്തിലെത്തുന്നു. ശാന്തികൃഷ്ണ ,മെറീന മൈക്കിൾ, ശിവകാമി,രാഹുൽ മാധവ്, ,ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ, സാവിത്രി അമ്മ, എം ജി ശശി, പ്രിയനന്ദനൻ, കലാഭവൻ റഹ്മാൻ , മനു രാജ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

ഒരു വ്യക്തിയുടെ വാക്കോ പ്രവൃത്തിയോ നോട്ടമോ മറ്റൊരു വ്യക്തിയുടെ ജീവൻ അപഹരിക്കുന്നതിനു കാരണമായാൽ നിലനിൽക്കുന്ന കേസാണ് Sec 3O6 1PC. ഈ നിയമ നീതിയുടെ ദൃശ്യഭാഷ്യമാണ് ഈ ചിത്രം. സോഷ്യൽ മീഡിയയുടെ അമിത ഇടപെടലുകളും സാങ്കേതികതയുടെ ഹൃദയ രഹിതമായ യാന്ത്രികതയും വ്യക്തിയുടെ ജീവനും പ്രവർത്തനങ്ങൾക്കും ഭീഷണിയാകുന്നതെങ്ങിനെ എന്ന കാര്യംകൂടി ചിത്രം വ്യക്തമാക്കുന്നു. ഒപ്പം തിറ മഹോത്സവങ്ങളും ഗ്രാമ്യവീഥിയുടെ നന്മകളും തെളിയുന്നു. ശ്രീജിത്ത് വർമ്മയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.

സംവിധായകൻ്റെ തന്നെ കഥയ്ക്ക് വി.എച്ച്.ദിരാർ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. ക്യാമറ: പ്രദീപ് നായർ.സംഗീതം: കൈതപ്രം വിശ്വനാഥൻ, വിദ്യാധരൻ മാസ്റ്റർ, ദീപാങ്കുരൻ. ഗാനരചന: കൈതപ്രം, ബി.കെ ഹരിനാരായണൻ. ഗായകർ : വിദ്യാധരൻ മാസ്റ്റർ,പി ജയചന്ദ്രൻ, കെ എസ് ചിത്ര, ഇന്ദുലേഖ വാര്യർ, പശ്ചാത്തലസംഗീതം : ബിജിപാൽ. എഡിറ്റിങ് : സിയാൻ ശ്രീകാന്ത് , കല : എം. ബാവ , കോസ്റ്റ്യൂം : ഷിബു പരമേശ്വരൻ ,മേക്കപ്പ് : ലിബിൻ മോഹൻ തുടങ്ങിയവരാണ് പ്രധാന സാങ്കേതിക വിദഗ്ദർ