KERALANEWSTrending

കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പൊലീസ്; ഡിജിപിയുടെ 11 നിർദേശങ്ങൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ നി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ളു​ക​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശം. കു​ട്ടി​ക​ളി​ലെ ആ​ത്മ​ഹ​ത്യ ത​ട​യാ​ന്‍ 11 നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത് മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്.

2019 ല്‍ 230 ​കു​ട്ടി​ക​ളാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 2020ല്‍ ​ഇ​ത് 311 ആ​യി. 2021 ആ​യ​പ്പോ​ഴേ​ക്കും 345 ആ​യി ഉ​യ​ര്‍ന്ന​താ​യി സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ​യും ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ​യും ഉ​പ​യോ​ഗ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ന​യി​ക്കു​ന്ന​തി​ലെ പ്ര​ധാ​ന കാ​ര​ണം. ഇ​തി​ല്‍ മാ​ന​സി​ക സം​ഘ​ര്‍ഷം കാ​ര​ണം 2019ല്‍ 30.9 ​ശ​ത​മാ​ന​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

2021ല്‍ 27.8 ​ശ​ത​മാ​ന​മാ​യി. പ്ര​ണ​യ​നൈ​രാ​ശ്യ​വും ആ​ത്മ​ഹ​ത്യ കാ​ര​ണ​ങ്ങ​ളി​ല്‍ ചി​ല​താ​ണ്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ര്‍ച്ച​യും കു​ട്ടി​ക​ള്‍ ജീ​വി​ത​ത്തി​ല്‍ നി​ന്നൊ​ളി​ച്ചോ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്ന​താ​യും എ​സ്.​സി.​ആ​ർ.​ബി സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ളു​ക​ളി​ൽ അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​ർ​ദേ​ശ​ങ്ങ​ൾ

•ഇ​ൻ​റ​ർ​നെ​റ്റി​ന്‍റെ​യും സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ​യും ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ൽ നി​യ​ന്ത്രി​ക്ക​ണം

•വി​ഷാ​ദ​രോ​ഗം ഒ​ഴി​വാ​ക്കാ​ൻ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണം

•കു​ട്ടി​ക​ളെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ഓ​രോ ഗ്രൂ​പ്പി​നും ഒ​രു അ​ധ്യാ​പി​ക​ക്ക് ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​ക​ണം

•കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റി​യ​തി​നാ​ൽ കു​ട്ടി​ക​ളെ ക​ളി​ക്ക​ള​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം

•മാ​താ​പി​താ​ക്ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​ക​രു​ത്

•കു​ടും​ബ പ്ര​ശ്ന​ങ്ങ​ളു​ള്ള വീ​ടു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സ​ലി​ങ് ന​ൽ​ക​ണം

•സ്കൂ​ളു​ക​ളി​ൽ കൗ​ൺ​സ​ലി​ങ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്ക​ണം

•ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ന​ൽ​ക​ണം

•പ​രീ​ക്ഷ​പ്പേ​ടി മാ​റ്റാ​ൻ പ്ര​ത്യേ​ക പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണം

•വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​ക​ൾ വേ​ണം

•കു​ട്ടി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം കു​റ​ക്കാ​ൻ ഇ​ട​പെ​ട​ൽ വേ​ണം

ഇന്ദിരാ ഗാന്ധിയുടെ മകന്‍ മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിര്‍ബന്ധിച്ചു

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍രാജില്‍ ബി.ജെ.പിയെ വിമര്‍ശിക്കാൻ കോണ്‍ഗ്രസിന് ഒരു യോഗ്യതയുമില്ലെന്നാണ് നേതാക്കൾ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബുള്‍ഡോസര്‍ ആദ്യം പ്രയോഗിച്ചത് ഇന്ദിരാ ഗാന്ധിയാണെന്ന് ബി.ജെ.പിയുടെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ & ടെക്‌നോളജി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി, മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിര്‍ബന്ധിച്ചുവെന്ന് അമിത് ട്വീറ്റ് ചെയ്തു. വന്ധ്യംകരണത്തിന് അവര്‍ സമ്മതിക്കാതെ പ്രതിഷേധിച്ചപ്പോള്‍, തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ ഉരുട്ടിയെന്നും ഇതില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നും അമിത് പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മനീഷ് തിവാരി മുതല്‍ രാഹുല്‍ ഗാന്ധി വരെ എല്ലാവരും ഓര്‍മ്മക്കുറവ് അനുഭവിക്കുകയാണോ? അതോ അവര്‍ക്ക് സ്വന്തം കാര്യം അറിയില്ല എന്നാണോ?. നാസികളെയും ജൂതന്മാരെയും മറക്കുക, ഇന്ത്യയില്‍ തുര്‍ക്ക്മാന്‍ ഗേറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ ആദ്യം ഉത്തരവിട്ടത് ഇന്ദിരാ ഗാന്ധിയാണ്.

1976 ഏപ്രിലില്‍, അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി, മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിര്‍ബന്ധിച്ചു. അവര്‍ പ്രതിഷേധിച്ചപ്പോള്‍, തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ ഉരുട്ടി. 20 പേര്‍ ആണ് അന്ന് മരിച്ചത്. നാസികളുമായുള്ള കോണ്‍ഗ്രസിന്റെ കാല്പനികത ഇന്ദിരാ ഗാന്ധിയില്‍ നിര്‍ത്തണം’, അമിത് ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യത്ത് ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനവും സഞ്ജയ് ഗാന്ധിയുടെ നാടകീയമായ ആവിര്‍ഭാവവും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിരവധി വിവാദ അധ്യായങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. തന്റെ അമ്മയുടെയോ സ്വന്തം അധികാരത്തെയോ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്താനും സഞ്ജയ് ശ്രമിച്ചുവെന്ന ആരോപണവും ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close