MoviesNEWSTrending

‌അവതാർ 2 ടീസർ ലീക്കായി; വീഡിയോ കാണാം..

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് അവതാർ 2. എന്നാലിതാ അവതാർ 2 ​ടീസർ ലീക്കായി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എച്ച് ഡി മികവുള്ള ഈ ടീസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിലിയ തോതിൽ പ്രചരിക്കുന്നത്. ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ് മൾടിവേൾഡ്സ് ഓഫ് മാഡ്നെസിനൊപ്പം തിയറ്ററുകളിൽ അവതാർ 2വിന്റെ ടീസർ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തിട്ടില്ല.

1832 കോടി രൂപയാണ് അവതാർ 2വി​ന്റെ നിർമാണ ചിലവ്. രണ്ടാം ഭാ​ഗം പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കും. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുന്നത്. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാം ഭാ​ഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റർടെയ്‌മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 16 ന് ചിത്രം തിയേറ്ററുകളിലെത്തും. മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. നാലര വർഷം കൊണ്ടാണ് ചിത്രം യാഥാർഥ്യമായത്.

അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കിൽ പിന്നീട് കഥ വികസിച്ചുവന്നപ്പോൾ നാല് ഭാഗങ്ങൾ കൂടി ചേർക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു.

ഫാമിലി ക്രൈം ത്രില്ലർ Sec 306 1PC സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി

ശ്രീവർമ്മ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ Sec 306 1PC ‘ യുടെ ഷൂട്ടിങ്ങ് പൂർത്തിയായി. ചിത്രത്തിൻ്റെ മുഖ്യ പ്രമേയം നിയമ വ്യവസ്ഥയും അതിൻ്റെ നിർവഹണവുമാണ്.

“ഏതു തരത്തിലുള്ള സ്വാതന്ത്ര്യം നിയമം അനുവദിച്ചാലും സാമൂഹിക സ്വാതന്ത്ര്യം നേടാൻ കഴിയാത്തിടത്തോളം കാലം അത് ഉപകാരപ്രദമാവുകയില്ല. സാമൂഹിക നൈതിക വിചാരത്തിന്റെ ചുറ്റുവട്ടത്ത് നിന്നു കൊണ്ട് നിലപാടുതറയിൽ ഉറച്ചു നിന്ന് വർത്തമാനകാലത്തെ വരച്ചു ചേർക്കുകയാണ് ഈ സിനിമയിലൂടെ സംവിധായകൻ.

” നൈതിക സദാചാരത്തിന്റെ നിറം പിടിപ്പിച്ച സന്ദേശങ്ങളല്ല… ചുറ്റുവട്ടത്തു നിന്നു കണ്ടെടുത്ത ജ്വലിക്കുന്ന കാഴ്ചകളാണീ സിനിമ”. ഒരു യുവ എഴുത്തുകാരിയുടെ സാംസ്കാരിക ജീവിതവും അതിനെ മുൻനിർത്തിയുള്ള ആത്മഹത്യയും മുഖ്യ പ്രമേയമാകുന്ന ചിത്രത്തിൽ രഞ്ജിപ്പണിക്കർ പ്രധാന വേഷത്തിലെത്തുന്നു. ശാന്തികൃഷ്ണ ,മെറീന മൈക്കിൾ, ശിവകാമി,രാഹുൽ മാധവ്, ,ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ, സാവിത്രി അമ്മ, എം ജി ശശി, പ്രിയനന്ദനൻ, കലാഭവൻ റഹ്മാൻ , മനു രാജ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

ഒരു വ്യക്തിയുടെ വാക്കോ പ്രവൃത്തിയോ നോട്ടമോ മറ്റൊരു വ്യക്തിയുടെ ജീവൻ അപഹരിക്കുന്നതിനു കാരണമായാൽ നിലനിൽക്കുന്ന കേസാണ് Sec 3O6 1PC. ഈ നിയമ നീതിയുടെ ദൃശ്യഭാഷ്യമാണ് ഈ ചിത്രം. സോഷ്യൽ മീഡിയയുടെ അമിത ഇടപെടലുകളും സാങ്കേതികതയുടെ ഹൃദയ രഹിതമായ യാന്ത്രികതയും വ്യക്തിയുടെ ജീവനും പ്രവർത്തനങ്ങൾക്കും ഭീഷണിയാകുന്നതെങ്ങിനെ എന്ന കാര്യംകൂടി ചിത്രം വ്യക്തമാക്കുന്നു. ഒപ്പം തിറ മഹോത്സവങ്ങളും ഗ്രാമ്യവീഥിയുടെ നന്മകളും തെളിയുന്നു. ശ്രീജിത്ത് വർമ്മയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.

സംവിധായകൻ്റെ തന്നെ കഥയ്ക്ക് വി.എച്ച്.ദിരാർ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. ക്യാമറ: പ്രദീപ് നായർ.സംഗീതം: കൈതപ്രം വിശ്വനാഥൻ, വിദ്യാധരൻ മാസ്റ്റർ, ദീപാങ്കുരൻ. ഗാനരചന: കൈതപ്രം, ബി.കെ ഹരിനാരായണൻ. ഗായകർ : വിദ്യാധരൻ മാസ്റ്റർ,പി ജയചന്ദ്രൻ, കെ എസ് ചിത്ര, ഇന്ദുലേഖ വാര്യർ, പശ്ചാത്തലസംഗീതം : ബിജിപാൽ. എഡിറ്റിങ് : സിയാൻ ശ്രീകാന്ത് , കല : എം. ബാവ , കോസ്റ്റ്യൂം : ഷിബു പരമേശ്വരൻ ,മേക്കപ്പ് : ലിബിൻ മോഹൻ തുടങ്ങിയവരാണ് പ്രധാന സാങ്കേതിക വിദഗ്ദർ

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close