INDIANEWSTrending

ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റമോ? വിപരീത വിധികൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി; ഭർത്താവിന് ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടത് ഭാര്യയുടെ കടമായാണെന്നും വാദം; ഇനി തീരുമാനിക്കേണ്ടത് സുപ്രീംകോടതി

ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാണോ എന്ന വിഷയത്തിൽ വിപരീത വിധികൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി. ഇനി തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്. ഐപിസി 375ൽ ഭർത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധർ നിരീക്ഷിച്ചപ്പോൾ ജസ്റ്റിസ് ഹരിശങ്കർ അതിന് വിയോജിപ്പ് രേഖപ്പെടുത്തി. ‘മാരിറ്റൽ റേപ്’ ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കർ വിധിച്ചു. ഇതോടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.

വിപരീത വിധികൾ വന്ന സാഹചര്യത്തിൽ കേസ് സുപ്രീംകോടതി പരിഗണിക്കട്ടെ എന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമെന്നാണ് ജസ്റ്റിസ് രാജീവ് ഷക്ദർ വിധിച്ചത്. എന്നാൽ ഭർത്താവിന് പരിരക്ഷ നല്കുന്ന ഐപിസി 375ആം വകുപ്പിലെ ഇളവ് ഭരണഘടനാവിരുദ്ധമല്ലെന്നാണ് ബഞ്ചിലെ മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കറിന്റെ വിധിയിൽ പറയുന്നത്. നിലവിലെ നിയമപ്രകാരം വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമല്ല. ഇതിനെതിരെ സന്നദ്ധ സംഘടനകൾ നല്കിയ ഹർജിയാണ് ഡൽഹി ഹൈക്കോടതി കേട്ടത്.

വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളിലെ പരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375 (2) ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജിവ് ശക്ധർ വ്യക്തമാക്കിയത്. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധം അല്ല എന്നാണ് മലയാളിയായ ജസ്റ്റിസ് സി ഹരി ശങ്കർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭിന്നവിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ വിഷയം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് പോകുമെന്നാണ് വിവരം.

കേസിൽ കേന്ദ്ര സർക്കാർ വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. ബലാത്സംഗ നിയമത്തിൽ ഭർത്താക്കന്മാരുടെ ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജികളിൽ ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷമാണ് ഇന്ന് വിധി പറഞ്ഞത്. ഫെബ്രുവരി ഏഴിന് കേസു കേട്ട കോടതി ‘മാരിറ്റൽ റേപ്’ കുറ്റകരമാണോ എന്ന വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ നിലപാടറിയിക്കാൻ കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടു.

ഇത് അംഗീകരിക്കാത്ത കോടതി കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും സർക്കാർ പറയുന്നു. ബലാത്സംഗം ചെയ്യുന്ന പുരുഷൻ ഭർത്താവാണെങ്കിൽ അത് ലൈംഗികാതിക്രമായി കണക്കാക്കാൻ പറ്റില്ലെന്നാണ് ഇന്ത്യൻ ശിക്ഷാനിയമം 1860 ലെ 375ാം വകുപ്പ് പറയുന്നത്. സ്ത്രീ 15 വയസ്സിൽ താഴെയാണെങ്കിൽ ഇത് ബലാത്സംഗമായി കണക്കാക്കണമെന്നും നിയമം പറയുന്നു. സുപ്രീം കോടതി പിന്നീട് ഇത് 18 വയസാക്കി തീർപ്പാക്കി.

അതേസമയം ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ഇന്നും രാജ്യത്ത് കുറ്റകരമല്ല. വിവാഹമോചനം നേടാനുള്ള ഒരു കാരണമാണ് അതെങ്കിലും, ഭാര്യയെ ബലാത്സംഗം ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ നിലവിൽ നിയമമില്ല. എന്നാൽ, ഇപ്പോൾ ഇതിനെക്കുറിച്ച് ചർച്ചകൾ ചൂടുപിടിച്ചിരിക്കുമ്പോൾ, തന്റെ ഭർത്താവിന് സെക്‌സ് നിഷേധിക്കാൻ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഒരു പുതിയ സർവ്വേയിൽ നിരവധിപ്പേർ അഭിപ്രായപ്പെട്ടിരിക്കയാണ്.

ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, ഭർത്താവിന് സെക്‌സ് നിഷേധിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് രാജ്യത്തെ വലിയൊരു വിഭാഗം പുരുഷന്മാരും പറയുന്നു. പ്രധാനമായും മൂന്ന് സന്ദർഭങ്ങളാണ് സെക്‌സ് നിഷേധിക്കാൻ കാരണമായി സൂചിപ്പിച്ചത്. ഒന്ന് ഭർത്താവിന് ലൈംഗികമായി പകരുന്ന രോഗമുണ്ടെങ്കിൽ, രണ്ടാമതായി അയാൾ മറ്റ് പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെങ്കിൽ അതുമല്ലെങ്കിൽ ഭാര്യക്ക് ക്ഷീണം തോന്നുമ്പോഴോ, മൂഡിലാതിരിക്കുമ്പോഴോ ഒക്കെ ഭാര്യക്ക് തന്റെ ഭർത്താവിന് സെക്‌സ് നിഷേധിക്കാമെന്ന് 80 ശതമാനം സ്ത്രീകളും, 66 ശതമാനം പുരുഷന്മാരും സമ്മതിക്കുന്നു.

എന്നാൽ ഭർത്താവിന് ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടത് ഭാര്യയുടെ കടമായാണെന്ന് എട്ട് ശതമാനം സ്ത്രീകളും 10 ശതമാനം പുരുഷന്മാരും അവകാശപ്പെട്ടു. മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഭർത്താവിന് സെക്‌സ് നിരസിക്കാൻ ഭാര്യക്ക് അവകാശമില്ലെന്ന് അവർ പറഞ്ഞു. …..15 -നും 49 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളും പുരുഷരുമാണ് സർവേയിൽ പങ്കെടുത്തത്. 2015-16 ലെ സർവേയുമായി തട്ടിച്ചു നോക്കുമ്പോൾ വിവാഹത്തിൽ സെക്‌സ് നിഷേധിക്കാൻ ഭാര്യമാർക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരുടെ ശതമാനം ഇപ്രാവശ്യം ഉയർന്നിട്ടുണ്ട്.

സ്ത്രീകളിൽ 12 ശതമാനവും പുരുഷന്മാരിൽ 3 ശതമാനവുമാണ് വർധനവുണ്ടായിട്ടുള്ളത്. ‘ഭർത്താക്കന്മാരുമായി സുരക്ഷിതമായ ലൈംഗിക ബന്ധങ്ങൾ ചർച്ച ചെയ്യാനുള്ള മനോഭാവം’ എന്ന വിഭാഗത്തിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള അധ്യായത്തിലേതാണ് ഈ ചോദ്യം.കാലം ഏറെ പുരോഗമിച്ചിട്ടും, ഭാര്യയെ തല്ലുന്നത് തെറ്റായി കാണാത്ത ഒരു വിഭാഗം ആളുകൾ ഇപ്പോഴും രാജ്യത്തുണ്ട്. ഭർത്താവിന് ഭാര്യയെ തല്ലാമെന്ന് 44 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നതായി സർവേ വെളിപ്പെടുത്തി.

പ്രധാനമായും ഏഴ് സന്ദർഭങ്ങളിലാണ് ഭാര്യയെ ഭർത്താവ് മർദിക്കുന്നത് തെറ്റല്ലെന്ന ചിന്ത ആളുകൾ പ്രകടിപ്പിച്ചത്. ഭാര്യ ഭർത്താവിനോട് പറയാതെ പുറത്തു പോയാൽ, വീടിനെയോ കുട്ടികളെയോ അവഗണിച്ചാൽ, ഭർത്താവിനോട് തർക്കിച്ചാൽ, ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചാൽ, ഭക്ഷണം ശരിയായി പാകം ചെയ്യാതിരുന്നാൽ, അവിശ്വസ്തയാണെന്ന് സംശയിച്ചാൽ, അല്ലെങ്കിൽ അവളുടെ അമ്മായിയമ്മയോട് അനാദരവ് കാണിച്ചാൽ എല്ലാം ഭർത്താവിന് ഭാര്യയെ മർദ്ദിക്കാമെന്ന് ഇതിനെ അനുകൂലിക്കുന്ന വിഭാഗം ആളുകൾ സർവേയിൽ പറഞ്ഞു.

മക്കളെ കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ പൊലീസ് ബുദ്ധിയോ..?

ആലപ്പുഴ: ആലപ്പുഴയിലെ കൂട്ടമരണത്തിൽ പുറത്ത് വരുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​ഗുരുതര ആരോപണങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയരുന്നത്. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുടെ മാനസികവും ശാരീരികവുമായ പീഡനമാണ് നെജ്‌ലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. തിങ്കളാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായതായും അയൽക്കാർ തന്നോട് പറഞ്ഞെന്നു നെജ്‌ലയുടെ സഹോദരി നെഫ്‌ല പറഞ്ഞു.

റെനീസി​ന്റെ പീഡനത്തെ കുറിച്ച് നേരത്തെ എസ് പിക്ക് മുമ്പിൽ പരാതി എത്തിയിരുന്നു. എനവ്നാൽ അതിൽ പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും അവരെ വിവാഹം കഴിക്കണമെന്ന് റെനീസ് പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ പേരിൽ നെജ്‌ലയെ റെനീസ് നിരന്തരം മർദിച്ചിരുന്നു. നെജില ജീവനൊടുക്കിയതിന്റെ തലേ ദിവസം ഒരു സ്ത്രീ ഇവരുടെ ക്വാട്ടേഴ്സിൽ വന്നിരുന്നതായും വിവരമുണ്ട്.

ഈ സ്ത്രീയുടെ പേരിൽ നെജ്‌ലയും റെനീസും തമ്മിൽ വഴക്കുണ്ടായി. ആ സംഭവത്തിന്റെ പിറ്റേ ദിവസമാണ് കൂട്ടമരണം നടന്നത്. താൻ അനുഭവിച്ച പീഡനങ്ങളെല്ലാം നെജ്‌ല ഒരു ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്. പക്ഷേ ഈ ഡയറി റെനീസ് മാറ്റിയതാണെന്ന് നെജ്‌ലയുടെ കുടുംബം ആരോപിക്കുന്നത്. ഡയറി ഒളിപ്പി്ച്ചതിനും പൊലീസ് സഹായം കിട്ടിയെന്ന ആക്ഷേപം സജീവമാണ്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജ്‌ല, മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. രണ്ടു മക്കളിൽ ഇളയ കുട്ടിയായ മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ടിപ്പു സുൽത്താനെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

നെജിലയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നെജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ പൊലീസുകാരനെ രക്ഷിക്കാനും അണിയറയിൽ നീക്കങ്ങൾ സജീവമാണ്. വീട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ അന്വേഷണം നടത്താനാണ് നീക്കം. ദുർബ്ബല വകുപ്പുകൾ ചുമത്തി രക്ഷപ്പെടുത്താനും ശ്രമമുണ്ട്. പൊലീസുകാരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഇതു വരെ സ്ത്രീ പീഡനമോ ആത്മഹത്യാ പ്രേരണയ്‌ക്കോ കേസെടുത്തിട്ടില്ല. റെനീസും നജ്‌ലയും വഴക്കും തർക്കവും പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെച്ചൊല്ലിയായിരുന്നു തർക്കമെന്നു നജ്‌ല അയൽവാസികളോടു പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് റെനീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചരാത്രിയിൽ ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ ഒൻപതരയ്ക്കു തിരിച്ചെത്തിയപ്പോൾ കതകു തുറന്നില്ല. അഗ്നിരക്ഷാസേനയെത്തി വാതിൽ തകർത്ത്, അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. അമ്പലപ്പുഴ തഹസിൽദാർ സി. പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഇടക്കാലത്ത് അവധിയെടുത്ത് വിദേശത്തുപോയിരുന്ന റെനീസ് തിരികെയെത്തി പൊലീസിൽ ജോലി തുടരുകയായിരുന്നു. ഭാര്യയെ റെനീസ് ഉപദ്രവിച്ചിരുന്നതായും മൊഴിയുണ്ട്.

ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലും പരാതി എത്തിയിരുന്നു. മേലിൽ പ്രശ്‌നങ്ങൾ ഉണ്ടാവരുതെന്ന് എസ്‌പി നിർദ്ദേശം നൽകി പറഞ്ഞു വിട്ടതിന് ശേഷവും ഉപദ്രവം തുടർന്നെന്നാണു വിവരം. ഇന്നലെ ഇവിടെയത്തിയ എസ്‌പി. ക്വാർട്ടേഴ്‌സിലെ താമസക്കാരിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്‌സിൽ ബഹളമുണ്ടായിരുന്നെന്നു സഹപ്രവർത്തകർ മൊഴി നൽകി. മാനസികവും ശാരീരികവുമായ പീഡനമാണ് സംഭവത്തിലേക്കു നയിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്‌ള മാൻസിലിൽ (കുഴിയിൽ വീട്) പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ് നജ്‌ല. സഹോദരി: നഫ്‌ള

നൊമ്പരം അടക്കാനാകാതെ അയൽക്കാർ

നാലു വർഷം മുൻപ് പൊലീസ് ക്വാർട്ടേഴ്സിലേക്ക് താമസിക്കാനെത്തിയ നെജ്ലയുടെ കയ്യിൽ ഒരുവയസുള്ള ടിപ്പു സുൽത്താൻ പുഞ്ചിരിയോടെയുണ്ടായിരുന്നു. പിന്നീട്, മലാല ജനിച്ചതോടെ നെജ്ലയെ അയൽക്കാർക്ക് കാണാനാകുമായിരുന്നത് ഇരു കൈകളിലും തന്റെ കുഞ്ഞുങ്ങളുമായി മാത്രമായിരുന്നു. അതേ യുവതിയുടെയും കുഞ്ഞുങ്ങളുടെയും ചലനമറ്റ ശരീരങ്ങൾ കണ്ടതിന്റെ ഞെട്ടലിലാണ് പൊലീസ് ക്വാർട്ടേഴ്സിലെ നെജ്ലയുടെ അയൽക്കാർ.

‘നാലു വർഷം മുമ്പ് താമസിക്കാനായി എത്തുമ്പോൾ നെജ്‌ലയുടെ കയ്യിൽ ടിപ്പു സുൽത്താനുണ്ടായിരുന്നു. അവന് ഒരു വയസ്സ് പ്രായം. പിന്നീട് മലാല ജനിച്ചു. ഒരുകൈ കൊണ്ട് മലാലയെ എടുത്തും മറുകൈയിൽ ടിപ്പുവിനെ പിടിച്ചുമല്ലാതെ നെജ്‌ലയെ ഞങ്ങൾ കണ്ടിട്ടില്ല’– പൊലീസ് ക്വാർട്ടേഴ്സിന്റെ എ ബ്ലോക്കിലെ എ12 നമ്പർ വീട്ടിലെ നെജ്‌ലയെയും കുട്ടികളെയും പറ്റി അയൽക്കാരുടെ വാക്കുകൾ. ‘കുസൃതിക്കാരായിരുന്നു മക്കൾ. നെജ്‌ലയുമായി വഴക്കിടും. എന്നാൽ അവൾ ശാസിക്കില്ല. കടയിൽ പോയാലും കുട്ടികൾ ഒപ്പം കാണും. ഇങ്ങനെ ഒരുമിച്ചു ജീവനില്ലാതെ കിടക്കുന്നത് കാണേണ്ടിവരുമെന്നു കരുതിയില്ല’– അയൽവാസികൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close