KERALANEWSSocial MediaTrending

പതിനഞ്ചുകാരിയെ പൊതുവേദിയിൽ മത പണ്ഡിതൻ അപമാനിച്ച സംഭവം; പ്രബുദ്ധ കേരളത്തിൻ്റെ തൊണ്ടയിലപ്പടി ഇസ്ലാമിക പ്രീണന പഴം പുഴുങ്ങി വച്ചിരിക്കുകയാണെന്ന് അഞ്ചു പാർവതി; കുറിപ്പ് ചർച്ചയാകുമ്പോൾ

മലപ്പുറം:പത്താംക്ലാസ് വിദ്യാർത്ഥിയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ക്കെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിലും പുറത്തും ഉയരുന്നത്. എന്നാൽ സുന്നത്തു പരിപാടികളിൽ വേദികളിൽ സ്ത്രീകൾ ഉണ്ടാകാറില്ല സമസ്തയുടെ മറുപടി. സംഭവത്തിൽ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രബീഷ്.

അഞ്ചു പാർവതി പ്രബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

2015 സെപ്റ്റംബറിൽ കറൻറ് ബുക്സ് പ്രസാധനം ചെയ്ത ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് വലിയ കോളിളക്കം സൃഷ്ടിച്ച ഒരു വിവാദം ഉണ്ടായിരുന്നു. അത് അന്ന് കേരളത്തിലെ ഒട്ടു മിക്ക ചാനലുകളും തുടർച്ചയായി ചർച്ച ചെയ്തിരുന്നു. ഇടതുപക്ഷ സാംസ്കാരിക നായകർ സവർണ്ണ ഫാസിസം എന്നലറിക്കൊണ്ട് നെടുങ്കൻ പ്രബന്ധങ്ങൾ രചിച്ചു. സ്ത്രീപക്ഷവാദികൾ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നെടുങ്കൻ ബാനറുമായി തുല്യതാവാദ ബാൻ്റ് മേളം മുഴക്കിയിരുന്നു.

പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ ഹൈന്ദവമതത്തിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെയും മനുസ്മൃതിയിലെ ശ്ലോകത്തിനെതിരെയും ആഞ്ഞടിച്ച് മുഖപുസ്തകവലകളിൽ ധർണ്ണ നടത്തിയിരുന്നു. കേരള മഹിളാസംഘം, വനിതകലാസാഹിതി, സമത പോലുള്ള വനിതാ സംഘടനകളും ഡിവൈഎഫ്‌ഐ, എഐഎസ്‌എഫ്‌ തുടങ്ങിയ യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളും യുവകലാസാഹിതി, പുരോഗമനകലാസാഹിത്യ സംഘം പ്രവർത്തകരും ഗവ.ഫൈൻ ആർട്ട്സിലെയും ഗവ.സ്കൂൾ ഓഫ്‌ ഡ്രാമയിലെയും വിദ്യാർഥികളും പ്രതിഷേധം രേഖപ്പെടുത്താൻ കൂട്ടമായി പുസ്തക പ്രകാശനം നടക്കേണ്ടിയിരുന്ന സാഹിത്യ അക്കാദമി ഹാളിൽ എത്തിയിരുന്നു.

അന്നത്തെ ദിവസം സാഹിതൃ അക്കാദമി ഹാളിലെ പുറകുവശത്തെ വാതിലിലൂടെ അകത്തേക്ക്‌ പ്രവേശിച്ച പെൺകുട്ടികൾ വേദിയിലിട്ടിരുന്ന വിശിഷ്ടാതിഥികൾക്കുള്ള കസേരകളിലിരുന്നും സ്റ്റേജിൽ സ്ഥാപിച്ച ബാനറിൽ പെണ്ണിനെ പുറത്തുനിർത്തുന്ന എഴുത്തുകൾ വേണ്ടെന്നും സാംസ്കാരിക ഫാസിസം തുലയട്ടെയെന്നും എഴുതിയ പ്ലകാർഡുകൾ തൂക്കിയിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട വെറും ഒരു വിവാദത്തിൻ്റെ പേരിൽ ആ ചടങ്ങ് ഉപേക്ഷിക്കുന്നതായി കറൻറ് ബുക്സ് പ്രസ്താവിച്ചു. എന്തായിരുന്നു ആ വിവാദം? എന്തുകൊണ്ട് ആ വിവാദം ആളിപ്പടർന്നു? എന്തുകൊണ്ട് ഇടതു സാംസ്കാരിക നായകരും സംഘടനകളും അത് ഏറ്റുപ്പിടിച്ചു
ആളികത്തിച്ചു?

ഉത്തരം: സോ സിംമ്പിൾ ! മറുപക്ഷത്ത് നിന്നത് ഗുജറാത്തിലെ സ്വാമിനാരായൺ ആശ്രമത്തിലെ സ്വാമി പ്രമുഖും ശ്രീ കലാമിൻ്റെ ആത്മീയ ഗുരുവുമായിരുന്ന പ്രമുഖ് സ്വാമി മഹാരാജിന്റെ പ്രതിനിധി ബ്രഹ്മ വിഹാരി ദാസ് സ്വാമിജി ആയത് കൊണ്ട് മാത്രം! ഏതായിരുന്നു ആ പുസ്തകം? അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji യുടെ ശ്രീദേവി . എസ്. കർത്ത വിവർത്തനം നിർവഹിച്ച ‘കാലാതീതം’ എന്ന പുസ്തകം .

എന്തായിരുന്നു വിവാദ കാരണം?പുസ്തകം വിവർത്തനം ചെയ്ത ശ്രീദേവി എസ് കർത്തയെ ക്ഷണിക്കാത്തതിനു കാരണം സ്വാമിമാർ സ്ത്രീകളുമായി വേദി പങ്കിട്ടില്ലെന്ന് അറിയിച്ചതുകൊണ്ടെന്ന ശ്രീദേവിയുടെ ഫേസ് ബുക്ക് പോസ്റ്റ്. എന്നാൽ യഥാർത്ഥ കാരണം അതായിരുന്നോ?
അല്ല ! ശ്രീദേവിയെ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നും വിവർത്തകയെ ക്ഷണിക്കാറില്ലെന്നും പ്രസാധകരായ കറന്റ് ബുക്ക്സ് അറിയിച്ചു.
ആ വിഷയത്തിൽ അന്ന് കേരളത്തിലെ സാംസ്കാരിക പോലീസുകാർക്ക്‌ ഒരു വെടിക്ക്‌ രണ്ട്‌ പക്ഷിയെയാണ് കിട്ടിയത്. ഒരു സന്യാസിപരമ്പരയെ അവഹേളിക്കുക, അതു വഴി ബ്രാഹ്മണിക്കൽ ഹെജിമണിക്കിട്ട് കൊട്ട് കൊട്ടി സനാതന ധർമ്മത്തെ അപമാനിക്കുക.
ഏഴ് വർഷങ്ങൾക്ക് ശേഷം…..

2022 മെയ് മാസം. മലപ്പുറത്ത് ഒരു പതിനഞ്ചുകാരി പെൺകുട്ടിയെ വേദിയിൽ നിന്നും ( അവളുടെ പെണ്ണ് എന്ന സ്വത്വം എടുത്തു പറഞ്ഞുകൊണ്ട് ) മത പണ്ഡിതൻ അപമാനിച്ച് ഇറക്കി വിട്ടു !എന്നിട്ട്?ചാനലുകളുടെ തൊണ്ടയിൽ പഴക്കുല ! സാംസ്കാരിക നായകളുടെ തൊണ്ടയിൽ വലിയ പഴം ഇടതുസംഘടനകളുടെ തൊണ്ടയിൽ പടലപ്പഴം!ഫെമിനിസ്റ്റുകളുടെ തൊണ്ടയിലും പഴം! പ്രബുദ്ധ കേരളത്തിൻ്റെ തൊണ്ടയിലപ്പടി ഇസ്ലാമിക പ്രീണന പഴം പുഴുങ്ങി വച്ചിരിക്കുകയാണ്.

അഞ്ചു പാർവതി പ്രബീഷി​ന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്:

വേദിയിലേയ്ക്ക് സാദരം ക്ഷണിക്കപ്പെട്ടിട്ട് പരസ്യമായി അപമാനിക്കപ്പെട്ടപ്പോൾ ഒരു പതിനഞ്ചുവയസ്സുകാരിയുടെ മനസ്സിനേറ്റ മുറിവിനെ കുറിച്ച് എത്ര (പൊ ക) പൊളിറ്റിക്കൽ കറക്ട്നെസ്സുകാർചർച്ച ചെയ്തിട്ടുണ്ട്?അതേ കുറിച്ച് എത്ര മാനവികാവാദികൾ പ്രതികരിച്ചിട്ടുണ്ട്? ആ പെൺകുട്ടിക്കേറ്റ ട്രോമയെ കുറിച്ച് എത്ര സ്ത്രീപക്ഷവാദികൾ ചിന്തിച്ചിട്ടുണ്ട്?”ആരാടോ പത്താം ക്ലാസ്സിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? ഇനി മേലിൽ വിളിച്ചാൽ കാട്ടിത്തരാം.

സമസ്തയുടെ തീരുമാനം ഇങ്ങക്ക് അറിയൂലേ?” തുല്യനീതിക്ക് അമ്പത് ലക്ഷത്തിൻ്റെ വനിതാ മതിലു കെട്ടിയ നവോത്ഥാന,പുരോഗമന കേരളത്തിൻ്റെ മുഖത്ത് നോക്കി ഒരു മത പണ്ഡിതൻ നടത്തിയ പ്രസ്താവന കേട്ട് എത്ര സാംസ്കാരിക നായകർ പ്രതികരിച്ചു? എത്ര ബുദ്ധിജീവികൾ ഫാസിസം എന്നലറി വിളിച്ചു? എത്ര സ്ത്രീപക്ഷവാദികൾ പാട്രിയാർക്കിയെ തള്ളിപ്പറഞ്ഞു?ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന മെൻ്റൽ ഹറാസ്സ്മെൻ്റിനെതിരെ ഒരൊറ്റ നിലപാടു റാണിമാർ പോലും ഒരക്ഷരം മിണ്ടിയിട്ടില്ല.ഇത്തരത്തിൽ ഹരാസ്മെൻ്റ് നടത്തിയ ഉസ്താദിനെതിരെ ബാലാവകാശ കമ്മിഷനോ മനുഷ്യാവകാശ കമ്മിഷനോ കേസെടുക്കാൻ ധൈര്യപ്പെടില്ല.

കേരളം താലിബാനിസത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞാലും അവരുടെ കണ്ണുകൾ പരതുക “ന സ്ത്രീ സ്വാതന്ത്ര്യമർഹതി ” എന്ന മനുസ്മൃതിയിലെ ഒരേ ഒരു വാചകത്തിലായിരിക്കും.നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ ശ്രീ. അയ്യപ്പനു മുന്നിൽ മാത്രം മതി അവർക്ക് തുല്യതാവാദ തിയറി . അപ്പോഴും ഇവിടെ മറ കെട്ടി മറച്ച വേലിക്കെട്ടുകളിൽ ആണുങ്ങൾ കാണാതെ മാറിയിരിക്കുന്ന പെണ്ണിടങ്ങൾ പരസൃമായി നില്ക്കും. ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങൾ റോഡരികിൽ നിരന്നു നിന്ന് ശബരിമലയിൽ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും.ഇലക്ഷൻ പോസ്റ്ററുകളിൽ മുഖമില്ലാത്ത വനിതാസ്ഥാനാർത്ഥികൾ ഏണിപ്പടി ചിഹ്നവുമായി നില്ക്കും. മരണവീടുകളിൽ അടുക്കള വശം വഴി മാത്രം സ്ത്രീ ശരീരങ്ങൾ പ്രവേശിക്കും.

ആർക്കും പ്രശ്നമേയില്ല.കേരളാ മോഡൽ നവോത്ഥാനമെന്നാൽ ഹൈന്ദവതയ്ക്കെതിരെയുള്ള ആഞ്ഞടിക്കൽ മാത്രമാണ്. കേരളാ മോഡൽ തുല്യതാവാദം എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശം മാത്രമാണ്.കേരളാ മോഡൽ സ്ത്രീപക്ഷവാദം എന്നാൽ മനുസ്മൃതിയിലെ ഒരൊറ്റ വരിയിൽ പിടിച്ചുള്ള ട്രപ്പീസുകളി മാത്രമാണ്. കേരളാ മോഡൽ കമ്മ്യൂണിസം എന്നാൽ ടോട്ടലി ഹൈന്ദവവിരുദ്ധത മാത്രമാണ്.കേരളാ മോഡൽ വർഗ്ഗീയത എന്നാൽ ഇത്തരം ഇരട്ടത്താപ്പുകളെ ചോദ്യം ചെയ്യുന്നവരെ സംസ്ഥാനദ്രോഹിയാക്കി സംഘിപ്പട്ടം നല്കൽ കൂടിയാണ്.

അതേസമയം ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചതോടെ അബ്ദുള്ള മുസ്ലിയാർക്ക് കലിയിളകുകയായിരുന്നു. സംഭവത്തി​ന്റെ വീഡിയോ പുറത്ത് വന്നതോടെ സ്ത്രീകൾ പൊതുവേദികളിൽ വരരുതെന്ന ചിന്ത്ഗതിയാണെന്നും ഇസ്ലാമിലെ ഫെമിനിസം ഇതാണെന്നും പറഞ്ഞു കൊണ്ടുള്ള രൂക്ഷ വിമർശനമാണ് ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോട ഉയർന്നിരിക്കുന്നത്.

‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയുന്നത്. സംഭവത്തി​ന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചു പ്രതികരണങ്ങൾ വരുന്നുണ്ട്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.

‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? ഇനി മേലിൽ വിളിച്ചാൽ കാട്ടിത്തരാം. ഏകദേശം 15 വയസ് പ്രായമുള്ള ഒരു പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ഒരു സർട്ടിഫിക്കറ്റ് കൊടുത്തതിനാണ് ഒരു മൊല്ലാക്ക ഹാലിളകുന്നത്! ഇത് സമസ്തയുടെ നയത്തിനെതിരാണത്രേ.. ഏത്. ഒരു പെൺകുട്ടി സ്റ്റേജിൽ കയറി ഒരു സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിഭാഗമാണ് ഇ.കെ. സുന്നി വിഭാഗവും അവരുടെ സമസ്തയും. പെൺകുട്ടികൾ സ്റ്റേജിൽ കയറിയാലോ പൊതുരംഗത്ത് ഇറങ്ങിയാലോ ഒലിച്ചുപോകുന്നതാണ് ഇമ്മാതിരി മൊല്ലാക്കമാരുടെ വിശ്വാസം എങ്കിൽ അത് ഒലിച്ചു പോകുന്നതാണ് സമുദായത്തിനും സമൂഹത്തിനും നല്ലത് എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്,’ എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച് ഒരാൾ ഫേസ്‌ബുക്കിൽ എഴുതിയത്. സമാനമായ അഭിപ്രായം നിരവധി പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close