NEWSTECHTrending

വാട്‌സാപ്പിലെ ഇമോജി റിയാക്ഷന്‍ ഉപയോക്താക്കളിലേക്ക്‌; പുതിയ അപ്‌ഡേറ്റിനൊപ്പം എത്തിയ ചില രഹസ്യങ്ങൾ ഇതാ..

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡിലും, ഐഓഎസിലും വെബ് പതിപ്പുകളിലുമെല്ലാം ഈ ഫീച്ചർ ലഭ്യമാണ്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം നേരത്തെ തന്നെ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പില്‍ ലഭിക്കുന്ന ഓരോ സന്ദേശത്തിനോടും ഇമോജിയിലൂടെ പ്രതികരിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും.

ആറ് ഇമോജികളാണ് റിയാക്ഷനുകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കാനാവുക. വാട്‌സാപ്പ് ചാറ്റില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഒന്ന് തിരഞ്ഞെടുത്താല്‍ റിയാക്ഷന്‍ അയക്കാം. നിലവില്‍ ഒരു സന്ദേശത്തിന് ഒന്നിലധികം ഇമോജി റിയാക്ഷനുകള്‍ ഒരേസമയം അയക്കാന്‍ സാധിക്കില്ല.

താമസിയാതെ തന്നെ സ്റ്റിക്കര്‍ റിയാക്ഷനുകളും ജിഫ് റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവ ബീറ്റാ പതിപ്പുകളില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്കും ഇമോജി റിയാക്ഷനുകള്‍ നല്‍കാനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.

ക്യൂആർ കോഡ്

ടെക്‌നോളജി വളരുന്നതിനോടൊപ്പം സൈബർ തട്ടിപ്പുകളുടെ എണ്ണവും കൂടി കൊണ്ടിരിക്കുകയാണ്. പലപ്പോഴും പറ്റിക്ക പ്പെടുന്നത് പോലും നമ്മൾ അറിയുന്നില്ല. ജിമെയിൽ, ഷോപിംഗ് സൈറ്റുകൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിങ്ങനെ എല്ലായിടത്തും തട്ടിപ്പുകാർ വല വിരിച്ച് കാത്തിരിക്കുന്ന അവസ്ഥയാണ്. ഇപ്പോൾ ക്യൂആർ കോഡുകൾ ഉപയോ​ഗിച്ചും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

സ്‌കാൻ ചെയ്യാൻ എളുപ്പമായതുകൊണ്ട ഉപയോക്താക്കളിൽ അധികം പേരും ഉപയോ​ഗിക്കുന്നത് ക്യൂആർ കോഡുകളാണ്. മാസികകൾ, പത്രങ്ങൾ, പേയ്‌മെന്റ് ഓപ്‌ഷനുകൾ തുടങ്ങിയവയെല്ലാം ക്യൂആർ കോഡുകൾ ഉപയോഗിക്കുന്നു. കൂടാതെ ഒരു പരസ്യ ഉപകരണമായി പോലും ഉപയോക്താക്കൾക്ക് പ്രൊമോ കോഡുകളോ ഓഫറുകളോ എളുപ്പത്തിൽ സ്‌കാൻ ചെയ്യാൻ കഴിയും. എന്നാൽ ഈ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സാങ്കേതിക സവിശേഷതകൾ തട്ടിപ്പുകാർ തെറ്റായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

മാൽവെയർ പ്രചരിപ്പിക്കാനും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുമൊക്കെ ക്യൂആർ കോഡുകളും ഇവർ ഉപയോഗപ്പെടുത്തുന്നു. ക്യൂആർ കോഡുകൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വിവരങ്ങൾ ആക്സസ് ചെയ്യാനാവുമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ അവ നിങ്ങളെ അപകടത്തിലാക്കിയേക്കാം.

ക്യൂആർ കോഡിൽ ഒളിഞ്ഞിരിക്കുന്ന അപകടം:

ക്യുആർ കോഡിന്റെ രൂപത്തിലുള്ള ഒരു മാട്രിക്സ് ബാർകോഡ്, അതിൽ ടെക്സ്റ്റ് അല്ലെങ്കിൽ യുആർഎൽ നൽകിയിരിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് കോഡ് എളുപ്പത്തിൽ സ്കാൻ ചെയ്യാൻ സഹായിക്കുന്നു, അതുവഴി ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും. ഒരു ക്യൂആർ കോഡിന്റെ പോരായ്മ, നിങ്ങൾ അത് സ്കാൻ ചെയ്യുന്നത് വരെ ഉള്ളിലുള്ളത് എന്താണെന്ന് നിങ്ങൾക്കറിയില്ല എന്നതാണ്. നിങ്ങൾ ഇത് സ്കാൻ ചെയ്യുമ്പോൾ, ഉള്ളടക്കം ഡൗൺലോഡ് ചെയ്യുന്നതിനായി അത് നിങ്ങളെ വെബ്‌സൈറ്റുകൾ, വീഡിയോകൾ, സന്ദേശങ്ങൾ, ആപുകൾ, ഇമെയിലുകൾ അല്ലെങ്കിൽ യുആർഎലുകളിലേക്ക് എത്തിക്കുന്നു.

ഈ പോരായ്മ കൊണ്ടുതന്നെ നിങ്ങളുടെ കോൺടാക്റ്റുകളും ബാങ്ക് അകൗണ്ട് വിവരങ്ങളും ചോർത്താൻ സൈബർ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കഴിയും. അവർ സൃഷ്ടിച്ച വൈറസുകളോ ഏതെങ്കിലും തരത്തിലുള്ള മാൽവെയറോ ഉള്ള ആപുകൾ ഡൗൺലോഡ് ചെയ്യാനോ വെബ്‌സൈറ്റുകൾ സന്ദർശിക്കാനോ ഇടവരുന്നു. ചില സമയങ്ങളിൽ, ഈ വെബ്‌സൈറ്റുകൾ ഉപയോക്താക്കളോട് അവരുടെ ഗൂഗിൾ അല്ലെങ്കിൽ ഫേസ്ബുക് ലോഗിൻ ഐഡി നൽകാൻ ആവശ്യപ്പെട്ടേക്കാം. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് അശ്രദ്ധമായി ആക്‌സസ് നൽകുന്നു. ഇതുകൂടാതെ, സൈബർ തട്ടിപ്പുകാർ നിങ്ങളുടെ ഉപകരണത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അവർക്ക് ആവശ്യമുള്ളത് പോലെ പ്രവർത്തിക്കാനുമാവുന്നു.

ഇത്തരം കെണികളിൽ നിന്നും എങ്ങനെ സുരക്ഷിതമാവാം

സ്കാൻ ചെയ്യുന്നതിനുമുമ്പ് ചിന്തിക്കുക
പൊതുസ്ഥലങ്ങളിൽ കാണുന്ന ക്യൂആർ കോഡുകളിൽ പ്രത്യേകിച്ചും ജാഗ്രത പാലിക്കുക. കോഡ് പശ്ചാത്തലവുമായി പൊരുത്തപ്പെടുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ രണ്ടുവട്ടം ചിന്തിക്കുക.

കോഡിന്റെ URL പ്രിവ്യൂ ചെയ്യുക.
ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിൽ പ്രവർത്തിക്കുന്ന ഐഫോണുകൾ ഉൾപെടെ നിരവധി സ്‌മാർട് ഫോൺ ക്യാമറകൾ, നിങ്ങൾ സ്‌കാൻ ചെയ്യാൻ തുടങ്ങുമ്പോൾ കോഡിന്റെ യുആർഎലിന്റെ പ്രിവ്യൂ നിങ്ങൾക്ക് നൽകും. യുആർഎൽ വിചിത്രമായി തോന്നുന്നുവെങ്കിൽ, നിങ്ങൾ മുന്നോട്ട് പോകരുത്. നിങ്ങൾക്ക് യുആർഎലിന്റെ പ്രിവ്യൂ നൽകാൻ കഴിയുന്ന മൊബൈൽ ക്യൂആർ കോഡ് സ്കാനിംഗ് ആപും ഉപയോഗിക്കാം.

വെബ്‌സൈറ്റുകൾ സസൂക്ഷം ശ്രദ്ധിക്കുക
നിങ്ങൾ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്രവേശിച്ച വെബ്സൈറ്റ് നന്നായി ശ്രദ്ധിക്കുക. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ തോന്നുന്നില്ലെങ്കിൽ കൂടുതൽ മുന്നോട്ട് പോവരുത്. ബാങ്ക് അകൗണ്ട് അടക്കമുള്ള വിവരങ്ങൾ ആവശ്യമില്ലെന്ന് തോന്നുകയാണെങ്കിൽ അത് കൈമാറരുത്.

ഇമെയിലുകളിൽ ഉൾച്ചേർത്ത ക്യൂആർ കോഡുകൾ
ഇമെയിലുകളിൽ ഉൾച്ചേർത്ത ക്യൂആർ കോഡുകൾ മിക്കവാറും എല്ലായ്‌പ്പോഴും അപകടകരമാണ്. ഇവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യപ്പെടാതെ മെയിലിൽ നിങ്ങൾക്ക് ലഭിക്കുന്ന കോഡുകൾക്കും ഇത് ബാധകമാണ്.

ആൻഡ്രോയിഡ് ഉപയോക്താക്കൾ കൂടുതൽ ശ്രദ്ധാലുവാകുക
നിങ്ങൾ ഒരു ആൻഡ്രോയിഡ് ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ആൻഡ്രോയിഡ് ഒരു തുറന്ന പ്ലാറ്റ്ഫോമാണ്. അത്തരമൊരു സാഹചര്യത്തിൽ, മിക്ക തട്ടിപ്പുകാരും ക്ഷുദ്രകരമായ ക്യുആർ കോഡുകളിലൂടെ ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിടുന്നു. നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ അപ് ടു ഡേറ്റ് ആണെന്ന് എപ്പോഴും ഉറപ്പാക്കുക.

വാട്ട്‌സ്ആപ്പിലെ പുത്തൻ ഫീച്ചർ പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഇതാ സന്തോഷ വാർത്ത..വാട്ട്‌സ്ആപ്പ് മെസേജ് റിയാക്ഷൻ ഫീച്ചർ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്തിരുന്നത് ഈ ഫാച്ചറിനെ കുറിച്ചായിരുന്നു. ഞങ്ങൾ വളരെക്കാലമായി വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെന്നും ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.

ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്. സാധാരണ പ്രതികരണത്തിന് ഈ ആപ്പുകളില്‍ രസകരമായ ആനിമേറ്റഡ് ഇമോജികൾ ഉപയോഗിച്ചും ഒരാൾക്ക് സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയും. എന്നാല്‍ വാട്ട്‌സ്ആപ്പ് തല്‍ക്കാലം ആനിമേറ്റഡ് ഇമോജികൾ വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് വിവരം, സാധാരണ ഇമോജികൾ ഉപയോഗിച്ച് ചില സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള ഓപ്ഷനാണ് ഇത്. വാട്ട്സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്, ഉപയോക്താക്കൾ ഏതെങ്കിലും സന്ദേശത്തിൽ ടാപ്പ് ചെയ്താൽ മതിയാകും, ആപ്പ് ഒരു ഇമോജി ബോക്സ് പ്രദർശിപ്പിക്കും.

അതിനുശേഷം നിങ്ങൾക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം, അതിനുശേഷം നിങ്ങളുടെ ഇമോജി ആ സന്ദേശത്തിന്‍റെ പ്രതികരണം എന്ന രീതിയില്‍ കാണാം. ഇതിനകം മെസഞ്ചറില്‍ ഏറെ ജനപ്രിയമാണ് ഈ ഫീച്ചര്‍. ഇപ്പോൾ, ഉപയോക്താക്കൾക്ക് ലൈക്ക്, ലവ്, ലാഫ്, ആശ്ചര്യം, സങ്കടം, നന്ദി എന്നിങ്ങനെ ആറ് പ്രതികരണങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. താരതമ്യേന, ടെലിഗ്രാം 10-ലധികം ഇമോജികൾ നൽകുന്നു. ചാറ്റിങ്ങിനായി ഇന്‍സ്റ്റഗ്രാമിലെ ഡിഎം ഉപയോഗിച്ചിട്ടുള്ളവർ, ആപ്പ് അൺലിമിറ്റഡ് ഇമോജികൾ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇവിടെ ഒരാൾക്ക് ഇമോജികളുടെ ഡിഫോൾട്ട് ലിസ്റ്റിലേക്ക് എന്തും ചേര്‍ക്കാം.

അതേസമയം വാട്ട‍്‍സ‍ാപ്പിൻെറ ഒരു വലിയ പോരായിമയായിരുന്നു വലിയ ഫയലുകൾ അയയ്ക്കാൻ കഴിയില്ല എന്നത്. സന്ദേശങ്ങളും ചിത്രങ്ങളും ഡോക്യുമെൻറുകളും വാട്ട‍്‍സ‍ാപ്പിലൂടെ അയക്കാൻ സാധിക്കും. എന്നാൽ കൂടുതൽ ജിബി ആവശ്യമായ വലിയ ഫയലുകളോ സിനിമയോ കൂടുതൽ ക്വാളിറ്റിയുള്ള ചിത്രങ്ങളോ വാട്ട‍്‍സ‍ാപ്പിലൂടെ അയക്കാൻ സാധിക്കാറില്ല.

നിലവിൽ 100MBയിൽ കൂടുതൽ വലിപ്പമുള്ള ഫയലുകൾ വാട്ട‍്‍സ‍ാപ്പിലൂടെ അയക്കാനാവില്ല. ടെലഗ്രാമിനെയാണ് പലരും ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ളത്. എന്നാൽ വാട്ട‍്‍സ‍ാപ്പ് ഇതിനൊരു പോംവഴി കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈകാതെ തന്നെ വാട്ട‍്‍സ‍ാപ്പിലൂടെ വലിയ ഫയലുകൾ അയക്കാൻ സാധിച്ചേക്കും.

വാബീറ്റഇൻഫോ പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം 2 ജിബി വലിപ്പമുള്ള ഫയലുകൾ വരെ അയക്കാനുള്ള പുതിയ ഫീച്ചറാണ് വാട്ട‍്‍സ‍ാപ്പിൽ വരാൻ പോവുന്നത്. ദക്ഷിണ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കിടയിൽ പരീക്ഷണാർഥം ഇത് നടപ്പിലാക്കിയെന്നും റിപ്പോർട്ട് പറയുന്നു. ആപ്പിൻെറ ബീറ്റ വേർഷനിൽ ഈ ആഴ്ച ടെസ്റ്റിങ് നടക്കുകയാണ്. ആൻഡ്രോയ‍്‍ഡ് പ്ലാറ്റ‍്‍ഫോമിലും ഐഒഎസ് പ്ലാറ്റ‍്‍ഫോമിലും ടെസ്റ്റിങ് പൂ‍ർത്തിയായിട്ടുണ്ട്.

ഇങ്ങനെയാണെങ്കിലും 2ജിബി വരെയുള്ള ഫയലുകളുടെ കാര്യത്തിൽ ഇനിയും വെല്ലുവിളികൾ ബാക്കിയുണ്ട്. അതിനാൽ തന്നെ എല്ലാവർക്കും ഈ ഫീച്ചർ ലഭിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാറായിട്ടില്ല. പുതിയ ഫീച്ചറായതിനാൽ പരീക്ഷിച്ച് ഉറപ്പ് വരുത്താതെ ഉപഭോക്താക്കൾക്ക് ലഭ്യമാവുകയുമില്ല. ലോകത്തെ ബില്യൺ കണക്കിന് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ നൽകാനായാൽ അത് വാട്ട‍്‍സ‍ാപ്പിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവെയ്പ്പാവും. വാട്ട‍്‍സ‍ാപ്പിനോട് മത്സരിക്കാൻ മറ്റ് പ്ലാറ്റ‍്‍ഫോമുകൾ അവരുടെ തന്ത്രങ്ങൾ മാറ്റി കൂടുതൽ ആകർഷകമായ ഫീച്ചറുകൾ കൊണ്ടുവരേണ്ടിവരും.

മെസേജ് അയക്കുന്ന കാര്യത്തിൽ വാട്ട‍്‍സാപ്പിന് ഇതോടെ യാതൊരു പരിമിതിയും ഇല്ലാതെ വരും. വലിയ ഫയലുകൾ അയക്കാമെന്നതിനാൽ ടെലഗ്രാമിനെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കുറയാനുള്ള സാധ്യതയുമുണ്ട്. നിലവിൽ ടെലഗ്രാം ഗ്രൂപ്പുകളിലാണ് സിനിമകളും വലിയ വീഡിയോ ഫയലുകളും ഉപഭോക്താക്കൾ ഷെയ‍ർ ചെയ്യുന്നത്. പരിമിതിയില്ലാതെ വലിയ ഫയലുകൾ അയക്കാമെന്നത് ടെലഗ്രാമിൻെറ വലിയ പ്രത്യേകതയാണ്. ഈ ആധിപത്യം തകർക്കുകയെന്നത് കൂടിയാണ് വാട്ട‍്‍സ‍ാപ്പിൻെറ ലക്ഷ്യം.

വലിയ ഫയലുകൾ അയക്കാനായാൽ സിനിമകളും മറ്റും വാട്ട‍്‍സ‍ാപ്പിലൂടെ അനായാസം കൈമാറാൻ സാധിക്കും. ഹൈ എൻഡ് സ്മാ‍ർട്ട് ഫോണുകളിലെടുക്കുന്ന ഉയർന്ന ക്ലാളിറ്റിയുള്ള ചിത്രങ്ങളും വാട്ട‍്‍സ‍ാപ്പിലൂടെ പങ്കുവെക്കാൻ സാധിക്കും. ഇതോടെ വാട്ട‍്‍സ‍ാപ്പിന് വീട്രാൻസ‍്‍ഫറിൻെറ യഥാ‍ർഥ ബദലായി ഉയർന്നുവരാനും സാധിക്കും. ഏതായാലും വലിയ ഫയലുകൾ അയക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനുള്ള വാട്ട‍്‍സ‍ാപ്പിൻെറ ശ്രമം തുടരുകയാണ്.

ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ‍്‍ഡേറ്റുകൾക്കായി കാത്തിരിക്കുക. വെറുമൊരു മെസേജിങ് ആപ്പ് എന്ന നിലയിൽ നിന്ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഓരോ സെക്കൻറിനെയും സ്വാധീനിക്കാൻ കഴിയുന്ന തരത്തിലേക്ക് വാട്ട‍്‍സ‍ാപ്പ് വളർന്ന് കഴിഞ്ഞു. പുതിയ അപ്ഡേറ്റുകളും ഫീച്ചറുകളും ഏറ്റവും വേഗത്തിൽ അവതരിപ്പിച്ച് ഈ മേഖലയിൽ എതിരാളികളേക്കാൾ ഏറെ മുന്നിലെത്താനും അവ‍ർക്ക് സാധിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close