KERALANEWSTrending

ബംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്; യുവാവി​ന്റെ മൃതദേഹം കണ്ടെത്തിയത് കൊക്കയിൽ പൂഴുവരിച്ച നിലയിലും; അപകടമോ ആത്മഹത്യയോ എന്ന് തിരിച്ചറിയാതെ പൊലീസ്

ചെങ്ങന്നൂർ: ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയിൽ പുഴുവരിച്ച നിലയിൽ. കുളനട പുന്തല കോളശേരിൽ അനീഷ് കുമാറി(സജി-40)ന്റെ മൃതദേഹമാണ് വെട്ടിപ്പീടിക-കൊഴുവല്ലൂർ റോഡിൽ 14 അടി താഴ്ചയുള്ള കൊക്കയിൽ നിന്നും കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം കണ്ടത്. ഒരാഴ്ചയ്ക്ക് മേൽ പഴക്കമുണ്ട് മൃതദേഹത്തിന്. ജീർണിച്ച് തുടങ്ങിയതിനാൽ ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ബാഗാണ് ആളെ തിരിച്ചറിയാൻ ഇടയാക്കിയത്. ഏറെ കാലമായി കുവൈറ്റിലും, സൗദിയിലും ആയിരുന്നു. ഒരു മാസം മുൻപ് ബാംഗ്ലൂരിൽ ഉള്ള സുഹൃത്തിന്റെ അടുത്ത് പോയിരുന്നു. ഒരാഴ്ച മുൻപ് അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചുവെന്ന് വിവരം ലഭിച്ചു.

പിന്നീട് വിളിച്ചപ്പോൾ ഇയാളുടെ മൊബൈൽ ഫോൺ ലഭിച്ചില്ല. സജിയുടെ തിരോധാനം സംബന്ധിച്ച് പരാതിയൊന്നും വീട്ടുകാർ നൽകിയിരുന്നില്ലെന്നും പറയുന്നു. ഭാര്യ ചെറിയാനാട് സ്വദേശിനിയാണ്. മദ്യപാനശീലമുള്ള ഇയാൾ വീടുവിട്ടാൽ പിന്നീട് ദിവസങ്ങൾ കഴിഞ്ഞാകും തിരിച്ചെത്തുക. മൃതദേഹം ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യയ്ക്കാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർഥ കാരണം അറിയാൻ കഴിയൂ.

ജയിലില്‍നിന്നിറങ്ങി രണ്ടുമാസത്തിനുള്ളിൽ കൊള്ളയടിച്ചത് എട്ട് ക്ഷേത്രങ്ങളും; കയ്യിലെ പണം തീരുന്ന വരെ മദ്യപാനവും പെണ്ണുപിടിയും

കൊട്ടാരക്കര: ജയിലില്‍നിന്നിറങ്ങി രണ്ടുമാസത്തിനുള്ളില്‍ യുവാവ് മോഷണം നടത്തിയത് എട്ട് ക്ഷേത്രങ്ങളിൽ. മോഷണത്തിന് പിന്നിൽ വെട്ടിക്കവല വടക്കേമഠത്തില്‍ സജിത്ത് (36) ആണ് എന്നാറിഞ്ഞതോടെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. മോഷണത്തിന് ശേഷം സദാനന്ദപുരം ആശ്രമവളപ്പില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

പിടികൂടിയതോടെ സജിത്തിൽ നിന്ന് പണവും പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുക്കുകയായിരുന്നു. കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയിലെ വെട്ടിക്കവല കണ്ണങ്കോട് സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം, ഇരണൂര്‍ ദുര്‍ഗാദേവീക്ഷേത്രം, ചെങ്ങമനാട് കല്ലൂര്‍കാവ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടാതെ ചാത്തന്നൂര്‍, എഴുകോണ്‍, ചടയമംഗലം സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ മോഷണം നടത്തിയതായി കണ്ടെത്തി.

മുമ്പ് ക്ഷേത്ര പൂജാരിയായിരുന്ന സജിത്ത് മോഷണക്കുറ്റത്തിന് രണ്ടുതവണ ജയിലിലായിരുന്നു. 2018-ല്‍ ജയിലിലായ സജിത്ത് കഴിഞ്ഞ മാര്‍ച്ച് 30-നാണ് ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. റൂറല്‍ ജില്ലയുടെ പലഭാഗങ്ങളില്‍ ക്ഷേത്ര മോഷണം നടന്നതോടെ എസ്.പി. കെ.ബി.രവിയുടെ നിര്‍ദേശാനുസരണം പ്രത്യേകസംഘത്തെ നിയോഗിക്കുകയായിരുന്നു. ഒരുമാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സദാനന്ദപുരം ആശ്രമവളപ്പില്‍ കുറ്റിക്കാടുകള്‍ക്കിടയിലെ ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത്. സി.ഐ. ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ദീപു, ജി.രാജീവ്, കെ.ജോണ്‍സണ്‍, സി.പി.ഒ.മാരായ ജയേഷ്, സലില്‍, കിരണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ക്ഷേത്ര പൂജാരിയായിരുന്നതിനാൽ സജിത്തിന് ക്ഷത്രങഅങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മോഷണം നടന്ന ഇരണൂര്‍ ദുര്‍ഗാദേവീക്ഷേത്രത്തിനു സമീപത്തുനിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ കണ്ടപ്പോഴേ പോലീസ് സജിത്തിനെ തിരിച്ചറിഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാലും എങ്ങും സ്ഥിരമായി തങ്ങാത്തതിനാലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. 2016-ല്‍ പോത്തന്‍കോട്ട് പൂജാരിയായിരിക്കുമ്പോഴാണ് ആദ്യ മോഷണക്കേസില്‍ സജിത്ത് പിടിയിലാകുന്നത്.

ക്ഷേത്രകാര്യങ്ങളില്‍ പരിചയമുള്ളതിനാല്‍ താക്കോലുകള്‍ സൂക്ഷിക്കുന്ന സ്ഥലവും പണവും സ്വര്‍ണവും ഉണ്ടാകാനിടയുള്ള ഇടങ്ങളും സജിത്തിന് നല്ല തിട്ടമാണ്. 2016-ല്‍ ജയിലിലായ സജിത്ത് 2018-ല്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. പൂയപ്പള്ളി കരിങ്ങന്നൂര്‍ ക്ഷേത്രം, കൊട്ടാരക്കര തെച്ചിയോട് ക്ഷേത്രം, പുത്തൂര്‍ ആദിശമംഗലം ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണത്തിന് അറസ്റ്റിലായി വീണ്ടും ജയിലിലായി. നാലുവര്‍ഷത്തിനുശേഷം മാര്‍ച്ച് 30-ന് പുറത്തിറങ്ങിയതേയുള്ളൂ.

ക്ഷേത്രക്കവര്‍ച്ചകളിലൂടെ കിട്ടുന്ന പണം മദ്യപിക്കുന്നതിനും സിനിമ കാണുന്നതിനും മറ്റ് ധൂര്‍ത്തുകള്‍ക്കുമാണ് ചെലവഴിക്കുക. ഇക്കുറി ജയിലില്‍നിന്നിറങ്ങി കന്യാകുമാരിയിലും മറ്റുജില്ലകളിലുമെല്ലാം കറങ്ങി. ഒന്നരലക്ഷത്തോളം രൂപയാണ് ക്ഷേത്രങ്ങളില്‍നിന്നു കവര്‍ന്നത്. ഇരണൂര്‍ ക്ഷേത്രത്തിലെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ തിരുവാഭരണപ്പെട്ടി കടത്താന്‍ ശ്രമിച്ചെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. സദാനന്ദപുരം ആശ്രമത്തിലെ കാടുമൂടിയ വളപ്പിലെ ഷെഡ്ഡില്‍ തങ്ങുമ്പോഴും ഓയൂരിലെ ബാറിലെത്തി മദ്യപിച്ചിരുന്ന സജിത്തിനെ ആരും തിരിച്ചറിഞ്ഞില്ല. നാടാകെ പോലീസ് സജിത്തിനെ തിരയുമ്പോഴായിരുന്നു ഇത്. ആശ്രമാധികൃതര്‍ നല്‍കിയ വിവരമാണ് മോഷ്ടാവിനെ പിടികൂടാന്‍ പോലീസിന് തുണയായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close