INDIANEWSTrending

പതിനാറുകാരിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്തത് സ്വന്തം പിതാവ്; ​ഗർഭിണിയായതോടെ ബലം പ്രയോഗിച്ച് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക നല്‍കി; പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയ സംഭവത്തില്‍ പിതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ട്രക്ക് ഡ്രൈവര്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ പിതാവിന്റെ സഹായത്തോടെ രണ്ടുപേര്‍ ആശുപത്രിയില്‍ എത്തിക്കുകയും നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം ചെയ്യിക്കുകയുമായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ട്രക്ക് ഡ്രൈവര്‍ ബലാല്‍സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ട്രക്ക് ഡ്രൈവറും സഹായിയും പെണ്‍കുട്ടിയുടെ പിതാവിനൊപ്പം ചേര്‍ന്ന് അവളെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും 16കാരിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ നല്‍ഗൊണ്ട പൊലീസ് കേസെടുത്തു.

ആശുപത്രിയില്‍ വെച്ച്‌ പ്രതികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക വിഴുങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയതോടെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കനത്ത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാതാവ് കൂട്ടിച്ചേര്‍ത്തു. പിതാവിനും ട്രക്ക് ഡ്രൈവര്‍ക്കും സഹായിക്കുമെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാരിഗുഡ സബ് ഇന്‍സ്‌പെക്ടര്‍ വെങ്കട്ട് റെഡ്ഡി പറഞ്ഞു. ആശുപത്രി അധികൃതര്‍ക്കെതിരയെും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ടെ കള്ള കാമുക​ന്റെ പ്രണയകഥ ഇങ്ങനെ…

കോഴിക്കോട്: പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ. കൊയിലാണ്ടി ചേരിയകുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) ആണ് പോക്സോ കേസില്‍ പിടിയിലായത്. പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതിയെ ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ജിഷ്ണുവിനെതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തനിക്കെതിരെ കേസെടുത്തതറിഞ്ഞതോടെ ദുബായിലേക്ക് ഒളിവിൽ പോയ പ്രതി ഇക്കഴിഞ്ഞ എട്ടാം തിയ്യതിയാണ് ചെന്നെയിൽ വിമാനമിറങ്ങിയത്. ലുക്കൌട്ട് നോട്ടീസുണ്ടായിരുന്ന പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വെച്ചു കൊയിലാണ്ടി പൊലീസിനെ അറിയിക്കുകയായിരുന്നു. എസ്.ഐ. സുബൈർ , സി.പി.ഒ. മാരായ ദിലീപ്, രാജേഷ് എന്നിവർ ചെന്നെയിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കിയ ജിഷ്ണുവിനെ റിമാന്‍റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close