
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നു മന്ത്രി എം.വി.ഗോവിന്ദൻ. മദ്യകമ്പനികളുടെ ആവശ്യത്തിൽ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തേക്കുമെന്നാണ് പുറത്ത വന്നിരിക്കുന്ന വിവരം. ജവാൻ മദ്യത്തിന്റെ വില കൂട്ടാതെ പിടിച്ച് നിൽക്കാനാകില്ലെന്ന് ബിവറേജസ് കോര്പ്പറേഷൻ എംഡിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജവാന് പത്ത് ശതമാനം വില കൂട്ടണെമെന്നാണ് ബിവറേജസ് കോര്പ്പറേഷൻ എംഡി സർക്കാരിനോടെ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പിരിറ്റിന് ദൗർലഭ്യമുണ്ട്. ഇവിടെ ഉൽപാദനം കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് സ്പിരിറ്റ് എത്തുന്നത്. വില കൂട്ടുന്നതിന് നയപരമായ തീരുമാനം എടുക്കേണ്ടതില്ല. ജവാൻ ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കു വില കൂടിയേക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. എന്നാൽ മദ്യ വില കൂട്ടുന്നതിനെ കുറിച്ച് നയപരമായ തീരുമാനം ഒന്നും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി വിശദീകരിക്കുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം മദ്യ വില വര്ഗദ്ധനയിൽ തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്ന സൂചന
ബിവറേജസ് കോര്പറേഷൻ നിലവിൽ നഷ്ടത്തിലാണ്. ഒരു ലിറ്റർ ജവാന് ഇപ്പോള്‍ 600 രൂപയാണ് വില. ഇത് പത്ത് ശതമാനമെങ്കിലും കൂട്ടണമെന്നാണ് ബെവ്കോയുടെ ആവശ്യം. ലിറ്റര്‍ വില 57 രൂപയുണ്ടായിരുന്ന സ്പിരിറ്റ് ഇപ്പോൾ 68 രൂപയായി. നിര്‍മ്മാണ ചെലവും കൂടി. ഇതെല്ലാം കണക്കിലെടുത്ത് ജവാന്റെ വില കൂട്ടണമെന്നാണ് എംഡിയുടെ ആവശ്യം. കുറഞ്ഞ വിലക്കുള്ള മദ്യം ഇപ്പോൾ ബെവ്ക്കോ ഔട്ട് ലെറ്റുകളിൽ വിൽപ്പനക്ക് എത്തുന്നില്ല. സ്പിരിറ്റ് വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് കുറഞ്ഞ വിലക്കുള്ള മദ്യത്തിന്റെ വിതരണം കരാര്‍ കമ്പനികൾ നിര്‍ത്തി വച്ചത്. സ്പിരിറ്റ് വില ക്രമാതീതമായി കൂടിയത് കാരണം സര്‍ക്കാര്‍ ഡിസ്റ്റിലറി തന്നെ പ്രതിസന്ധിയലാണെന്നിരിക്കെ വില കൂട്ടണമെന്ന സ്വകാര്യ മദ്യ കമ്പനികളുടെ ആവശ്യവും സര്‍ക്കാരിന് പരിഗണിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
കുറഞ്ഞ വിലക്കുള്ള മദ്യം ഇപ്പോൾ ബെവ്ക്കോ ഔട്ട് ലെറ്റുകളിൽ വിൽപ്പനക്ക് എത്തുന്നില്ല. സ്പിരിറ്റ് വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് കുറഞ്ഞ വിലക്കുള്ള മദ്യത്തിന്റെ വിതരണം കരാര്‍ കമ്പനികൾ നിര്‍ത്തി വച്ചത്. കരാർ ഏറ്റെടുത്ത നാലു കമ്പനികൾക്കെതിരെ ബെവ്ക്കോ എംഡി നോട്ടീസ് നൽകിയിരുന്നു. ഇതെ കാര്യം മാസങ്ങളായി സ്വകാര്യ വിതരണ കമ്പനികളും സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നുണ്ട്. സർക്കാർ മദ്യത്തിന്റെ വില ഉയർത്താൻ തീരുമാനിച്ചാൽ എല്ലാ മദ്യ കമ്പനികളുടെ ആവശ്യം അംഗീകരിക്കേണ്ടിവരും. അങ്ങനെ വന്നാൽ നാല് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് മദ്യ വില ഉയരും. തൃക്കാക്കാര തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം കുറഞ്ഞ നിരക്കിലുള്ള മദ്യം കിട്ടാതെ വന്നതോടെ 800 രൂപയ്ക്ക മുകളിലുള്ള മദ്യ വിൽപ്പന കൂടി. ഇത് കഴിഞ്ഞ മാസം 440 കോടിയുടെ അധികവരുമുണ്ടാക്കിയെന്നും ബെവ്ക്കോ പറയുന്നു. കുറഞ്ഞ വിലക്കുള്ള മദ്യത്തിന് വലിയ ക്ഷാമം ഉണ്ടായാൽ വ്യാജവാറ്റിന് കാരണമായേക്കുമെന്ന് എക്സൈസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പുമുണ്ട്.
സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം അറിയാം
യുവാക്കൾക്ക് സണ്ണി ലിയോൺ എന്നും പ്രിയങ്കരിയാണ്. രാജ്യമൊട്ടാകെ താരത്തിന് കോടിക്കണക്കിന് ആരാധകരുണ്ട്. കേരളത്തിലും സണ്ണിയുടെ ആരാധകർക്ക് കുറവില്ല. കൊച്ചിയിലെത്തിയ സണ്ണിയെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടിയത് മുൻപ് വാർത്തയായിരുന്നു. ഇന്നലെയായിരുന്നു താരത്തിന്റെ 41ആം ജന്മദിനം.1981 മേയ് 13ന് ആയിരുന്നു സണ്ണിയുടെ ജനനം. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞെന്ന് താരത്തെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്.
ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതൽ ആരാധകരെ സ്വന്തമാക്കുന്ന, മാതൃകാ പ്രവൃത്തികളിലൂടെ സമൂഹത്തിന്റെ സ്നേഹം നേടുന്ന വ്യക്തിയാണ് സണ്ണി. അവരുടെ ജീവിതകഥ പ്രചോദനമാക്കി മുന്നേറിയ നിരവധിപ്പേരുണ്ട്. ഊർജസ്വലതയാണ് താരത്തിന്റെ മറ്റൊരു സവിശേഷത. അത് ആ മുഖത്ത് തെളിഞ്ഞു കാണാം. വാടാത്ത സൗന്ദര്യം കൂടിച്ചേരുമ്പോൾ സണ്ണി ആരാധകരുടെ ഹൃദയം കീഴടക്കുന്നു.
2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബ്ബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ൽ സണ്ണി ലിയോണും ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.
കൃത്യമായ പരിചരണത്തിലൂടെയാണ് സണ്ണി തന്റെ ചർമത്തിന്റെ തിളക്കവും മൃദുത്വവും കാത്തുസൂക്ഷിക്കുന്നത്. താരസുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങളിലൂടെ..
ഭക്ഷണം
സൗന്ദര്യസംരക്ഷണം തുടങ്ങുന്നത് ഭക്ഷണ ക്രമീകരണത്തിൽ നിന്നെന്നു വിശ്വസിക്കുന്ന ആളാണ് സണ്ണി ലിയോൺ. ജങ്ക് ഫുഡ്ഡുകൾക്ക് സണ്ണിയുടെ ഡയറ്റിൽ സ്ഥാനമില്ല. പഴങ്ങളും പച്ചക്കറികളും സമ്പന്നമായ സാലഡുകൾക്കാണ് മെനുവിൽ മുഖ്യ സ്ഥാനം. ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിർത്തുന്നു. ഇതിലൂടെ ചർമത്തിന്റെ ഹൈഡ്രേഷന് സംബന്ധമായ പ്രശ്നങ്ങളെയും നേരിടുന്നു.
ബ്രാൻഡ് ക്വാളിറ്റി
ചെറുപ്പത്തിൽ ചർമ സംരക്ഷണത്തിനായി അമ്മ ഉണ്ടാക്കി നൽകുന്ന ചില കൂട്ടുകൾ സണ്ണി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ബ്രാന്റഡ് ഉത്പന്നങ്ങൾ മാത്രമേ താരം ഉപയോഗിന്നുള്ളൂ. ഗുണമേന്മയുള്ളതും സുരക്ഷിതവും അനുയോജ്യവുമായ ഉത്പന്നങ്ങൾ മാത്രമേ സണ്ണിയുടെ മേക്കപ് സെറ്റിൽ സ്ഥാനം നേടാറുള്ളൂ. അക്കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തത് താരത്തിന്റെ സൗന്ദര്യസംരക്ഷണത്തിലെ പ്രധാന ഘടകമാണ്.
മേക്കപ് റിമൂവൽ
മേക്കപ് ചെയ്യുന്നതു പോലെ അതു നീക്കം ചെയ്യാനും സണ്ണി വളരെ ശ്രദ്ധിക്കാറുണ്ട്. മേക്കപ് നീക്കം ചെയ്യുന്നതിൽ വരുത്തുന്ന അശ്രദ്ധകൾ സൗന്ദര്യ സംരക്ഷണത്തിലെ വലിയ തെറ്റുകളായാണ് സണ്ണി കാണുന്നത്. ഇൻസ്റ്റന്റ് പോർ ക്ലെൻസറുകൾ ഉൾപ്പടെ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാണ് ഓരോ ദിവസവും ഉറങ്ങാൻ പോകുന്നത്.
താരനിശകളിലും ഉദ്ഘാടന ചടങ്ങുകളിലുമൊഴികെ പ്രഫഷനലിന്റെ സഹായമില്ലാതെയാണ് സണ്ണിയുടെ മേക്കപ്. ലിപ്പ്ഗ്ലോസ്, ഐ ലൈനർ, മസ്കാര എന്നിവ നിർബന്ധമായും താരത്തിന്റെ ബാഗിൽ എപ്പോഴും കാണും. മുഖം തണുത്തവെള്ളത്തിൽ വൃത്തിയായി കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സണ്ണി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.