KERALANEWSTrending

‘അതിജീവിത അങ്ങോട്ട് പോയില്ല, മഞ്ജു വാര്യർ ഇങ്ങോട്ട് വന്ന് കാര്യമന്വേഷിച്ചതാണ്’; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചത് ഇതാണ്..

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഒരു മോഡേണ്‍ ക്രൈം ആയിരിക്കെ എന്തുകൊണ്ട് ഐഐടി പ്രോഡക്ട് ആയ ഡയറക്ട് ഐപിഎസ് ഓഫീസറെ അന്വേഷണത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നില്ലെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സക്കറിയ ജോർജ്. അത്തരമൊരു ആളെയങ്കിലും ടീമിലേക്ക് ഉള്‍പ്പെടുത്തണമായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഹൈടെക് ക്രൈമിനെക്കുറിച്ചും ഇപ്പോള്‍ ഉയർന്ന് വരുന്ന സൈബർ ക്രൈമിനെക്കുറിച്ചും അറിവുള്ള ധാരാളം പേർ പൊലീസില്‍ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല വിവരമുണ്ടെങ്കില്‍ മാത്രമേ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആർജ്ജവം ഉണ്ടാവുകയുള്ളു. സാധാരണയിലും കവിഞ്ഞ വിവരമുണ്ടെങ്കില്‍ അതില്‍ നിന്നും വലിയ ആത്മവിശ്വാസവും ധൈര്യവും ഉണ്ടാവും. നമ്മുടെ പൊലീസ് സേനയില്‍ പഴയകാലത്ത് ചില ഉദ്യോഗസ്ഥരുണ്ടായിരുന്നു. ജയറാം പടിക്കല്‍, ഗോപിനാഥ് തുടങ്ങിയവരെയൊക്കെ സ്കോഡ്ലന്റ് യാർഡിലേക്ക് അയച്ചൊക്കെ പരിശീലിപ്പിക്കുന്നുണ്ട്. അത് പഠിക്കാന്‍ അവർ തയ്യാറുമായിരുന്നു. സി ബി മാത്യുൂസ് അന്വേഷിക്കുന്ന കേസുകളിലെ അവസാന സാക്ഷി അദ്ദേഹമാണ്.

കോടതിയില്‍ സാക്ഷിക്കൂട്ടില്‍ കയറി നിന്നുകൊണ്ട് ഇരയ്ക്ക് വേണ്ടി അദ്ദേഹമാണ് പ്രതിഭാഗത്തിന് വേണ്ടി തല ഉയർത്തിക്കൊണ്ട് മറുപടി നല്‍കുന്നത്. എന്നാല്‍ ഇന്ന് ഒരു എഫ് ഐ ആർ ഇടാന്‍ അറിയുന്ന എത്ര ഐപിഎസ് ഓഫീസർമാർ കേരളത്തിലുണ്ട്. എല്ലാവരും കറങ്ങി നടന്ന് സുഖിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ജിമ്മില്‍ പോയി ഉണ്ടാക്കുന്നതോ പരേഡ് ഗ്രൌണ്ടിലെ പുള്‍അപ്പോ പുഷ് അപ്പോ അല്ല പൊലീസിന്റെ ശക്തി. അത് ബുദ്ധിപരമായ കാര്യമാണ്. അതിന് വായിച്ചുള്ള അറിവ് തേടി വേണം അന്വേഷണം മുന്നോട്ട് കൊണ്ടുപോവാന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ഡയറക്ട് ഐപിഎസിനെ എന്തുകൊണ്ട് ഇടുന്നില്ലെന്നും സക്കറിയ ജോർജ് ചോദിക്കുന്നു.

ഇരയ്ക്ക് ആത്മവിശ്വാസം നല്‍കാന്‍ സാധിച്ചാല്‍ മാത്രമേ അവർ എല്ലാ കാര്യങ്ങളും പൊലീസിനോട് തുറന്ന് പറയാന്‍ തയ്യാറാവുകയുള്ളു. അത്തരമൊരു ആത്മവിശ്വാസം നല്‍കിയിരുന്നെങ്കില്‍ ബാലചന്ദ്രകുമാർ നേരത്തെ തന്നെ വന്ന് കാര്യങ്ങ‍ള്‍ പറഞ്ഞേനെ. നല്ല സമീപനം അല്ലെങ്കില്‍ ഒരു പൊലീസ് ഓഫീസറുടെ അടുത്തേക്ക് ആരും പോവില്ല. കേസിലെ അതിജീവിത വന്ന് ദിലീപിന്റെ മുന്‍ ഭാര്യയോട് ചില കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. ഇതേ തുടർന്ന് സംശയം തോന്നിയ മഞ്ജു വാര്യർ അതിജീവതുയുടെ തൃശൂരിലെ വീട്ടിലേക്ക് ചെന്ന് കാര്യങ്ങള്‍ നേരിട്ട് ചോദിച്ച് അറിയുകയാണ്. അപ്പോഴാണ് അവർ കാര്യങ്ങളെല്ലാം മഞ്ജുവിന് മുന്നില്‍ അവതരിപ്പിക്കുന്നത്.

അതീജിവിത പറഞ്ഞ സത്യങ്ങളില്‍ നിന്നും മഞ്ജു വാര്യർക്ക് വ്യക്തമായ ഒരു നിഗമനത്തില്‍ എത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിജീവിതയാണ് കാര്യങ്ങള്‍ ഇപ്പുറത്ത് പോയി പറഞ്ഞ് കുടുംബ കലഹം ഉണ്ടാക്കിയതെന്ന ഒരു തെറ്റിദ്ധാരണ ഇതിനിടയിലുണ്ടായി. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സ്വന്തം ഭാര്യയ്ക്ക് സംശയം തോന്നിയിട്ട് അവർ അങ്ങോട്ട് പോവുകയായിരുന്നു. ഭാര്യക്ക് സംശയം തോന്നാതിരിക്കണമെങ്കില്‍ ആ രീതിയില്‍ ജീവിക്കുകയും വേണമെന്നും സക്കറിയ ജോർജ് കൂട്ടിച്ചേർക്കുന്നു.

ബാലചന്ദ്രകുമാറി​ന്റെ കുരുക്ക് മുറുകുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെട്ടിലാക്കിയ വെളിപ്പെടുത്തലുമായി വന്ന സംവിധായകനാണ് ബാലചന്ദ്രകുമാറിന് കുരുക്ക് വിഴാൻ പോകുന്നു. വധഗൂഢാലോചന കേസ് ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്തതും നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതും ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമായിയിരുന്നു. എന്നാൽ ദിലീപ് പറഞ്ഞിരുന്നത് പണം ലഭിക്കാന്‍ വേണ്ടിയാണ് ബാലചന്ദ്രകുമാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ്. ഇപ്പോഴിതാ ബാലചന്ദ്ര കുമാറിനെതിരായ പീഡന കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. കോടതി കേസില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ആരംഭിച്ചു. കേസിന്റെ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആലുവ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

കേസി​ന്റെ വിശദാംശങ്ങള്‍ ഇങ്ങനെ…കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്. കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബാലചന്ദ്രകുമാര്‍ കൊച്ചിയില്‍ വിളിച്ചുവരുത്തിയതത്രെ. ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതി ആരോപിക്കപ്പെടുന്ന സംഭവം പത്ത് വര്‍ഷം മുമ്പാണ്. എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി തേടി ഫോണില്‍ ബന്ധപ്പെട്ടു. ജോലി നല്‍കാമെന്ന് ബാലചന്ദ്ര കുമാര്‍ ഉറപ്പ് നല്‍കി. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കൊച്ചിയില്‍ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പീഡിപ്പിച്ച ശേഷം ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പീഡന ദൃശ്യം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പറഞ്ഞിരുന്നത്.

ദിലീപ് കേസില്‍ ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളില്‍ നിറയുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പറയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ യുവതി തീരുമാനിച്ചതെന്ന് അവരുടെ അഭിഭാഷക വിശദീകരിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കാണുന്ന വേളയില്‍ ഉടന്‍ താന്‍ മെസ്സേജ് അയക്കാറുണ്ടെന്നും യുവതി പറയുന്നു.

ബാലചന്ദ്രകുമാറിനെതിരായ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. അന്വേഷണ റിപ്പോര്‍ട്ടിന് പുറമെ കേസ് ഡയറിയും ഹാജരാക്കണമെന്നാണ് നിര്‍ദേശം. അന്വേഷണ സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു എങ്കിലും കോടതി അതില്‍ അതൃപ്തി രേഖപ്പെടുത്തി. കേസ് അടുത്ത മാസം 28ന് വീണ്ടും പരിഗണിക്കും.

കേസില്‍ ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്ക് അടുത്തിടെ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെത്തി ഡിജിപിയെ കണ്ട അവര്‍ പിന്നീട് മാധ്യമങ്ങളോടും സംസാരിച്ചിരുന്നു. അയാള്‍ ചെയ്ത ക്രൂരതകളാണ് ഞാന്‍ പരാതിയായി പറഞ്ഞത്. സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും യുവതി പറഞ്ഞു. പീഡനക്കേസില്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യം അവരുടെ അഭിഭാഷകയും ഉന്നയിച്ചിരുന്നു.

പോലീസും ബാലചന്ദ്ര കുമാറും ഒത്തുകളിക്കുകയാണ്. ചാനലുകളിലുടെയും മറ്റും തന്നെ അപമാനിക്കാനുള്ള നീക്കം നടക്കുന്നു. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിനെതിരെ പരാതി ഉന്നയിച്ച ശേഷമാണ് തനിക്കെതിരെ പരാതികള്‍ വന്നതെന്നും തന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള നീക്കമാണിതെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. നേരത്തെ ഒരു പെറ്റി കേസ് പോലും തനിക്കെതിരെയുണ്ടായിരുന്നില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

നിർണായക ചോദ്യങ്ങളുമായി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന് ഇന്ന് നിര്‍ണായക ദിവസമായിരുന്നു. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും ജാമ്യം റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് കോടതി പരിഗണിച്ചത്. ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിൽ കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് ശേഷം നടൻ ഫോണിലെ തെളിവുകൾ ഇല്ലാതാക്കിയെന്ന് പ്രോസിക്യൂഷൻ. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിയെ ബോധിപ്പിച്ചു. മുംബൈ എയർ പോർട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി.

കോടതി ആവശ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകള്‍ ഹാജരാക്കിയത്. അതിനിടെ ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അത് തെളിവുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പേ നശിപ്പിച്ചു.

ദിലീപിന്റെ ഫോണിലെ 12 പേരുമായുളള വാട്‌സ്ആപ്പ് ചാറ്റുകള്‍ ആണ് നശിപ്പിച്ചിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച ജനുവരി 29, 30 തിയ്യതികള്‍ നിര്‍ണായകമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ 12 വാട്‌സ്ആപ്പ് ചാറ്റുകളായിക്കോട്ടെ, 1200 വാട്‌സ്ആപ്പ് ചാറ്റുകള്‍ ആയിക്കോട്ടെ, നശിപ്പിച്ച ചാറ്റുകള്‍ക്ക് കേസുമായി ബന്ധമുണ്ട് എന്ന് തെളിയിക്കേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു. സാക്ഷികളെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവുണ്ടെന്ന് ചോദിച്ച കോടതി പുകമറ സൃഷ്ടിച്ച് കോടതിയുടെ കണ്ണുകെട്ടാൻ ശ്രമിക്കരുതെന്നും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വ൦ പ്രോസിക്യൂഷനുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കണമെന്നു൦ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെവരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾക്ക് ആധാരമായ തെളിവുകൾ എവിടെയെന്നായിരുന്നു വിചാരണക്കോടതിയുടെ ചോദ്യം. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുത്. ശക്തമായ തെളിവുകളാണ് വേണ്ടത്. ഗണേഷ് കുമാറിന്‍റെ സഹായിയായ പ്രദീപ് കോട്ടാത്തല സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചത് എട്ടാം പ്രതിയായ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കാൻ പറ്റിയ പുതിയ തെളിവുകളെന്തുണ്ടെന്നും കോടതി ചോദിച്ചിരുന്നു.

ദിലീപിന് വേണ്ടിയാണ് പ്രദീപ് കോട്ടാത്തലയുടെ നീക്കങ്ങളെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നത്. ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികളാരും വിചാരണഘട്ടത്തിൽ പറഞ്ഞിട്ടില്ലെന്നും ജസ്റ്റീസ് ഹണി വർഗീസ് മറുപടി നൽകിയിരുന്നു. പൊതുജനാഭിപ്രായം നോക്കിയല്ല തെളിവുകൾ മുൻനിർത്തിയാണ് കോടതി തീരുമാനമെടുക്കുന്നത്. കോടതിയുടെ ചോദ്യങ്ങളോട് എന്തിനാണിത്ര അസ്വസ്തത എന്ന് ചോദിച്ച കോടതി പ്രോസിക്യൂട്ടറോട് സഹതാപമുണ്ടെന്നും പറഞ്ഞിരുന്നു. കേസ് വാദിക്കുമ്പോൾ പൊലീസ് പ്രോസിക്യൂട്ടറല്ല പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് ഓർമവേണമെന്നും കോടതി പറഞ്ഞിരുന്നു.

‘മഞ്ജു ദിലീപിന്റെ ഫോണിൽ മെസ്സേജ് കണ്ടത് വാലന്റൈൻസ് ഡേയിൽ’; മൊഴി കൊടുത്തതാകില്ലെന്നും ബാലചന്ദ്ര കുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേൽ കാവ്യയ്ക്ക് പല കാര്യങ്ങളിലും പങ്കുള്ളതായുളള ഓഡിയോ ക്ലിപ്പുകളും മറ്റ് തെളിവുകളും പോലീസിന്റെ കയ്യിലുണ്ടെന്ന് കരുതുന്നതായി സംവിധായകൻ ബാലചന്ദ്ര കുമാർ. ഒരു അഭിമുഖത്തിലാണ് സംവിധായക​ന്റെ പ്രതികരണം. ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്ന വാർത്തകളോടും ബാലചന്ദ്ര കുമാർ പ്രതികരിച്ചു.

ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:

കേസില്‍ താന്‍ ജയിക്കാന്‍ നിന്നപ്പോള്‍ പോലീസ് ബാലചന്ദ്ര കുമാര്‍ എന്നയാളെ കെട്ടിയിറക്കി എന്നാണ് പറയുന്നത്. താന്‍ സിനിമ വേണ്ടെന്ന് ദിലീപിനോട് പറയുന്നത് 2021 ഏപ്രില്‍ 15ാം തിയ്യതിയാണ്. നവംബര്‍ 25നാണ് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. ഒരു മാസത്തോളം ഓടിയിട്ടും ഒന്നും നടന്നില്ല. അങ്ങനെ ഇരിക്കുമ്പോള്‍ പരാതി കൊടുത്തത് ദിലീപ് അറിഞ്ഞു എന്ന് ദിലീപിന്റെ ഭാഗത്ത് നിന്ന് തനിക്ക് അറിയിപ്പ് കിട്ടി. അതോടെ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നു. തന്റെ സ്വത്തിനും ജീവനും സംരക്ഷണം വേണം എന്നാണ് താന്‍ പരാതി തന്നെ കൊടുത്തത്. തുടരന്വേഷണം വേണം എന്നൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണം വേണം എന്ന് പറയുമ്പോള്‍ എന്തിന് എന്ന് കൂടി പറയണമല്ലോ. 33 പേജ് വരുന്ന പരാതിയാണത്. ദിലീപ് അറിഞ്ഞെന്ന് വന്നപ്പോള്‍ താന്‍ ഭയന്നു, പല ചാനലുകളേയും സമീപിച്ചു.

താന്‍ ഇങ്ങനെ ഒരു പരാതി കൊടുത്തിട്ടുണ്ട് എന്നൊരു വാര്‍ത്ത കൊടുക്കാനാണ് സമീപിച്ചത്. അതിന് ആരും തയ്യാറായില്ല. എന്നാൽ ഒരു ചാനല്‍ തയ്യാറായി. അതിന് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ നെടുമ്പാശേരി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കോള്‍ വന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ കാണുന്നത് ഒന്നാം തിയ്യതിയാണ്. അതിന് മുന്‍പ് താനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടു എന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചിരുന്നു.

ബാലചന്ദ്ര കുമാറിനെ നൂലില്‍ കെട്ടിയിറക്കി, വ്യാജ സാക്ഷിയാക്കി ഒരു നിരപരാധിയെ ചെയ്ത് കളയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തെളിയിക്കണം. എസ് ശ്രീജിത്തിനെ നിയമിക്കുന്നത് 2022 ജനുവരി 6ാം തിയ്യതിയാണ്. കഴിഞ്ഞ അന്വേഷണ സംഘത്തിലുണ്ടായിരുന്നത് സന്ധ്യ ഐപിഎസ് ആയിരുന്നത്. ബാലചന്ദ്ര കുമാര്‍ പറഞ്ഞത് അനുസരിച്ചാണ് ശ്രീജിത്തിനെ നിയോഗിച്ചത് എങ്കില്‍ മുഖ്യമന്ത്രിയോടല്ലേ പരാതി പറയേണ്ടത്. അങ്ങനെ ആണെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. ശ്രീജിത്തും താനും സുഹൃത്തുക്കളാണ്, ബന്ധുക്കളാണ്, അതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന് നേര്‍ക്ക് അന്വേഷണം കൊണ്ട് പോകുന്നത് എന്നാണ് പറയുന്നത്. അവര്‍ക്ക് ജയിക്കാന്‍ പലതും പറയുന്നു.

ഒരു സമയം വന്നപ്പോള്‍ തനിക്ക് പലതും പുറത്ത് പറയണം എന്ന് തോന്നി. അത് ഈ കേസിന്റെ അവസാനഘട്ടത്തിലായിപ്പോയി എന്നത് നിര്‍ഭാഗ്യകരമായിപ്പോയി. തന്റെ സാഹചര്യങ്ങള്‍ കോടതിയോട് പറഞ്ഞിട്ടുണ്ട്. താന്‍ തുറന്ന് പറഞ്ഞതില്‍ വിറളി പൂണ്ട പ്രബലനായ പ്രതി അതിനെ ഖണ്ഡിക്കാന്‍ വേണ്ടി പല തരത്തിലുളള കള്ളങ്ങള്‍ കോടതിയിലും സര്‍ക്കാരിനോടുമൊക്കെ പറയുന്നു. കാവ്യയ്ക്ക് പല കാര്യങ്ങളിലും പങ്കുള്ളതായുളള ഓഡിയോ ക്ലിപ്പുകളും മറ്റ് തെളിവുകളും പോലീസിന്റെ കയ്യിലുണ്ട്. ഏത് തരത്തില്‍ ഉള്‍പ്പെട്ടു, എന്താണ് പങ്ക് എന്നൊക്കെ തെളിയിക്കേണ്ടത് പോലീസ് ആണ്.

താനൊരു മൊഴി കൊടുത്തു, തെളിവ് കൊടുത്തു എന്നത് കൊണ്ട് കാവ്യയെ പ്രതിയാക്കണം വെറുതെ വിടണം എന്ന് പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മാറിയതോടെ കേസ് മന്ദഗതിയില്‍ പോകുന്നു എന്ന് ജനം വിചാരിക്കുന്നുവെങ്കിലും കൃത്യമായി തന്നെ കാര്യങ്ങള്‍ പോകുന്നുണ്ട്. ജനങ്ങള്‍ വിവരങ്ങള്‍ അറിയുന്നില്ല എന്നതേ ഉളളൂ. മഞ്ജു വാര്യര്‍ വ്യക്തിപരമായ കാര്യങ്ങളൊന്നും മാധ്യമങ്ങളോട് പറയില്ല.

ദിലീപിന്റെ ഫോണ്‍ വലിച്ചെറിഞ്ഞ വിഷയങ്ങള്‍ ആ സമയത്ത് തന്നെ മഞ്ജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വാലന്റൈന്‍സ് ഡേയിലാണ് ഫോണ്‍ കണ്ടത് എന്നൊക്കെ അവര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2012 ഫെബ്രുവരി 13ന് ഫോണ്‍ കംപ്ലെയ്ന്റ് ആയതിനെ തുടര്‍ന്ന് ദിലീപ് ഫോണ്‍ കൊടുക്കുന്നു. 14ന് മെസ്സേജുകള്‍ കാണുന്നു, അവര്‍ ഫോണ്‍ വലിച്ചെറിയുന്നത്. അത് പോലീസിന് കൊടുത്ത മൊഴിയാകണം എന്നില്ല. സുഹൃത്തുക്കള്‍ പറഞ്ഞത് വെച്ച് ഇപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നതാവാം” ബാല ചന്ദ്ര കുമാർ പറഞ്ഞു.

’ദിലീപ് പറഞ്ഞ ആ ഒറ്റ കാര്യത്തിൽ മാഡം കാവ്യയല്ലെന്നും വ്യക്തം’; താരത്തി​ന്റെ വെളിപ്പെടുത്തലിങ്ങനെ..

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്തുവെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണ സംഘം കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യവുമായി രം​ഗത്തെത്തിയിരിക്കുപകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിലെ നിർണായക ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്. ഇതോടൊപ്പം കാവ്യക്ക് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിയോകളും പുറത്ത് വന്നിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് കാവ്യ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നതെന്നാണ് ചോദ്യം.

ബൈജു കൊട്ടാരക്കരയുടെ പ്രതികരണം ഇങ്ങനെ:

‘നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ചില രാഷ്ട്രീയ പ്രമുഖരിലേക്ക് നീണ്ടു എന്ന ഘട്ടം വന്നപ്പോൾ ഗത്യന്തരമില്ലാതെയാണ് ശരതിനെ അറസ്റ്റ് ചെയ്തത്. വധശ്രമ ഗൂഢാലോചന കേസിലാണ് ശരതിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ശരത് വധഗൂഢാലോചന കേസിലെ പ്രതിയാണോ? നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്’.

‘കേസിൽ കാവ്യയ്ക്ക് ബന്ധമുണ്ടെന്ന തെളിവുകൾ വളരെ വ്യക്തമായി പല ഓഡിയോ ക്ലിപ്പുകളിലും ഉണ്ട്. വധഗൂഢാലോചന കേസിൽ ശരതിനെ അറസ്റ്റ് ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസിന്റെ കാര്യം എന്തായെന്ന ചോദിച്ച കാവ്യയെ അറസ്റ്റ് ചെയ്യേണ്ടേ?’.

‘ദൃശ്യങ്ങൾ ഉൾപ്പെട്ട ടാബ് ശരതാണ് നശിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ടാബ് വാങ്ങിവെച്ച സംഭവത്തിൽ എന്തുകൊണ്ട് കാവ്യയെ അറസ്റ്റ് ചെയ്യുന്നില്ല? കാവ്യയിലേക്കും മാഡത്തിലേക്കും അന്വേഷണം പോയപ്പോഴാണ് കേസിൽ പൂട്ടുവീണത്. ഇപ്പോൾ കേസന്വേഷണം നിന്ന് പോകുന്ന അവസ്ഥയിലാണ്’.

‘ദിലീപും കാവ്യയും അനൂപും കുറേ പണവുമായി ഒരു കാറിൽ വേങ്ങരയിൽ ഒരു പ്രാദേശിക നേതാവിനെ കാണാൻ എത്തിയെന്ന മൊഴി ബാലചന്ദ്രകുമാർ നൽകിയിരുന്നു. അവിടെ വേങ്ങരയിൽ വെച്ചെടുത്ത ചില ഫോട്ടോകൾ ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. അവിടെ നിന്നും ഇവർ ബാലചന്ദ്രുമാറിന് അയച്ച സന്ദേശം അദ്ദേഹം ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ട്’.

‘കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജോലിക്കാരനായ സാഗറിന്റെ കൈയ്യിലേക്കാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കൊണ്ടു കൊടുത്തത്. അതുകൊണ്ട് തന്നെ ഈ കേസിൽ കാവ്യ മാധവനും മാഡവും ബന്ധമുണ്ടാകില്ലേ? പിന്നെ എന്തുകൊണ്ടാണ് കാവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് വിറയ്ക്കുന്നത്’.

‘കാവ്യയെ ബലാചന്ദ്രകുമാറിനൊപ്പവും ശരതിനൊപ്പവുമെല്ലാം ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന്റെ കൈയ്യിലുണ്ട്. എന്നിട്ടും കാവ്യയിലേക്ക് അന്വേഷണം വ്യാപിക്കുന്നതിൽ പോലീസ് വൈകുന്നത് എന്താണ്. ഈ കേസ് ഉറ്റുനോക്കുന്ന ലക്ഷക്കണക്കിന് സ്ത്രീ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് നടക്കുന്നതെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും’.

‘പോലീസിന്റെ റിപ്പോർട്ടിലുള്ള കാര്യങ്ങൾ ഇന്നല്ലേങ്കിൽ നാളെ പുറത്തുവരും. ആര് എന്ത് ഒളിപ്പിക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. കേസിൽ കാവ്യയേയും മാഡത്തിനേയും വെറുതേ വിട്ടതാണോ ഇളവ് കൊടുത്തതാണോയെന്ന കാര്യത്തിൽ എല്ലാം പോലീസ് ഉത്തരം പറയേണ്ടി വരും’.

‘ദിലീപ് വീടിന്റെ അടുക്കള ഭാഗത്തേക്ക് നോക്കി മറ്റൊരു സ്ത്രീ അനുഭവിക്കേണ്ടത് ഞാനും കൂടി അനുഭവിക്കുന്നു എന്ന് പറയുന്ന ഒരു ഓഡിയോ പുറത്തുവന്നിരുന്നു. കാവ്യ ആണെങ്കിൽ ദിലീപ് മറ്റൊരു സ്ത്രീ എന്ന് പറയില്ല. അതിനാൽ മാഡവും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. മേലാളൻമാർ പോലീസിൻറെ കൈകൾ പൂട്ടിക്കെട്ടി ഇരിക്കുന്നത് കൊണ്ടാണ്’ അദ്ദേഹം പറയുന്നു.

അതേസമയം അതേസമയം അതേസമയം കേസ് പരിഗണിക്കുന്ന പ്രിസൈഡിങ് ഓഫീസറെ ഇപ്പോള്‍ മാറ്റിയാല്‍ അത് സര്‍ക്കാറിനെ സംബന്ധിച്ച്‌ വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുകയെന്ന് ധന്യാ രാജേന്ദ്രന്‍. പ്രിസൈഡിങ് ഓഫീസറെ മാറ്റുന്നത് സംബന്ധിച്ച രണ്ട് പരാതികളായിരുന്നു ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്നത്. പ്രോസിക്യൂഷനും അതിജീവിതയായ നടിയുമാണ് പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു രണ്ട് പരാതികളിലും കോടതി സ്വീകരിച്ചിരുന്നത്. ആ ഒരു ഹൈക്കോടതി ജഡ്ജ്മെന്റ് നിലവിലുള്ള സമയത്ത് പ്രിസൈഡിങ് ഓഫീസറെ മാറ്റിയാല്‍ ഒരുപാട് തലവേദനയാണ് കേരള സര്‍ക്കാറിന് മുന്നില്‍ സൃഷ്ടിക്കുകയെന്നും ധന്യാ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. ഒരു ചാനൽ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ധന്യ.

അവസാന നിമിഷം പ്രിസൈഡിങ് ഓഫീസറെ മാറ്റിയാല്‍ കേസിലെ ഏട്ടാം പ്രതിയായ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അയാള്‍ കോടതികളില്‍ ഹര്‍ജി നല്‍കും. പ്രിസൈഡിങ് ഓഫീസര്‍ ഈ കേസ് എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് ഒന്നോ രണ്ടോ പ്രാവശ്യം സുപ്രീംകോടതിയില്‍ നിന്ന് നിര്‍ദേശം വന്നതുകൊണ്ടാണെന്ന് തോന്നുന്നു സര്‍ക്കാറിനും പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നും ധന്യാ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ എന്തൊക്കെ കാര്യങ്ങളാണ് കോടതിയിലേക്ക് പോവുന്നത് എന്നായിരിക്കും അതിജീവിത ഇപ്പോള്‍ നോക്കുന്നത്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ഒരു ആവശ്യം അന്വേഷണ സംഘം ആവശ്യപ്പെടുകയാണെങ്കിലും അത്തരമൊരു ആവശ്യം അതിജീവിതയായ നടിയും മുന്നോട്ട് വെച്ചേക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

കേസിലെ വിചാരണ അവസാന ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത്. തുടരന്വേഷണത്തിലെ റിപ്പോര്‍ട്ടും അതിന്റെ മുകളില്‍ ഒരു വിചാരണയും കൂടിയേ വേണ്ടതുള്ളുവെന്നാണ് കരുതുന്നത്. ഒരു രാഷ്ട്രീയ തീരുമാനമാണെങ്കില്‍ കൂടി ഇത് രണ്ടുമായിരിക്കാം അതിന്റെ പിറകില്‍. അതായത് കേസ് വേഗം തീര്‍ക്കണമെന്ന നിര്‍ദേശവും പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ പറ്റില്ലെന്ന ഹൈക്കോടതിയുടെ തീരുമാനവും.

ഒരു കേസില്‍ പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിതയൊക്കെ കോടതയില്‍ പോവുന്ന അപൂര്‍വ്വത ഈ കേസില്‍ നമ്മള്‍ കണ്ടു. എന്നിട്ടും പ്രിസൈഡിങ് ഓഫീസറിലുള്ള വിശ്വാസ്യത കോടതി തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ഒരു ട്രാന്‍സ്ഫര്‍ ഇപ്പോള് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

പ്രിസൈഡിങ് ഓഫീസര്‍ക്കെതിരായി വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയാണ് നടി നല്‍കിയിരിക്കുന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ സുരേഷും കോടതിക്കെതിരെ ഗൌരവപരമായ പല ആരോപണങ്ങളും പരാതിയിലൂടെ ഉന്നയിച്ചിരുന്നു. ഇത് രണ്ടും കോടതിയുടെ മുമ്പില്‍ ഉണ്ടായിട്ടും കോടതി അവര്‍ക്കെതിരെ നടപടിയെടുത്തില്ല.

അതായത് നാളെ ആര്‍ക്കും ജഡ്ജിയെ മാറ്റാന്‍ ആവശ്യപ്പെടാമെന്നുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ പാടില്ലെന്നത് കൊണ്ടായിരിക്കാം ഹൈക്കോടതി അത്തരമൊരു തീരുമാനം എടുത്തത്. അത്തരമൊരു ഉത്തരവ് ഇരിക്കെ ട്രാന്‍സ്ഫര്‍ നടക്കുമെന്ന് ഏതായാലും തോന്നുന്നില്ല. തുടരന്വേഷണത്തില്‍ എന്തായിരിക്കും പ്രിസൈഡിങ് ഓഫീസറുടെ മനോഭാവം എന്നത് ആശ്രയിച്ചിരിക്കും പ്രോസിക്യൂഷനെ അതിജീവിതയോ വീണ്ടും കോടതിയിലേക്ക് പോവുമോയെന്നതെന്നും ധന്യാ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ഇന്നലെ ജാമ്യത്തിലിറങ്ങിയ ശരത്തിനെതിരെ ഗൗരവമേറിയ കുറ്റാരോപണമാണ് പൊലീസ് നടത്തുന്നത്. എന്നാൽ വകുപ്പുകളിൽ അത് പ്രകടവുമല്ല. അതുകൊണ്ടാണ് ജാമ്യം നൽകുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിന് ശേഷം എന്തുണ്ടാകുമെന്നാണ് എല്ലാവരേയും ആകാംഷയിലാക്കുന്നത്. കേസിൽ കാവ്യയെ പ്രതിയാക്കിയാലും അറസ്റ്റു ചെയ്ത് ഉടൻ വിട്ടയയ്ക്കുമെന്നാണ് ശരത്തിന് നൽകിയ ആനുകൂല്യത്തോടെ പുറംലോകത്ത് മനസ്സിലാകുന്നത്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് ഉണ്ടായ മാറ്റത്തിന്റെ കൂടി പ്രതിഫലനമാണ് ഇതെന്ന വാദവും ശക്തമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശരത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങളെ കണ്ടത്.

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളിൽ യാഥാർഥ്യമൊന്നുമില്ലെന്ന് നടൻ ദിലീപിന്റെ സുഹൃത്ത് കൂടിയായ ശരത് ജി.നായർ പറയുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തു ശരത്തിനെ വിട്ടയച്ചത് ദിലീപ് ക്യാമ്പിന് ആശ്വാസമാണ്. എന്നാൽ ഇനിയും കൂടുതൽ പ്രതികൾ കേസിലുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഇത് ആശങ്കയുമാണ്.

‘ഈ കേസിൽ ഞാൻ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ പറയുന്നതെല്ലാം ഞാൻ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാൻ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാർ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു. ‘തെളിവു നശിപ്പിച്ചു എന്നു പറയാൻ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ ‘ഇക്കാ’ എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് എല്ലാവർക്കും അറിയാം. എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. കൂടുതലൊന്നും പറയാനില്ല’ ശരത് വ്യക്തമാക്കി.

നായർ സമുദായാംഗമായ തന്നെ ഇക്കയെന്ന് ആരെങ്കിലും വിളിക്കുമോ എന്ന ചോദ്യമാണ് ശരത് ഉയർത്തുന്നത്. കാവ്യയ്ക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ് ശരത്. അതുകൊണ്ട് തന്നെ ‘ഇക്ക’ മൊഴി കോടതിയിൽ നിൽക്കാനുള്ള സാധ്യത കുറവാണ്. നടിയെ ആക്രമിച്ച കേസിലാണ് ഇപ്പോൾ ശരത്തിന്റെ അറസ്റ്റ്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്. നടിയെ ആ്ക്രമിച്ച കേസിലെ പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റ് കൂടിയാണ് ഇത്. ഇതോടെ പുതിയ വിവരങ്ങൾ കോടതിയിൽ വ്യക്തമാകുമെന്ന് ഉറപ്പായി.

സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. എസ്‌പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്‌പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുൻപ് ദിലീപ് അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.

നടിയെ ആക്രമിച്ച കേസിൽ ആരാണ് കുപ്രസിദ്ധനായ വിഐപി എന്ന കാര്യത്തിൽ ഏറെ ഊഹാപോഹങ്ങൾ പരന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും, വ്യവസായിയുമായ ശരത്.ജി.നായർ ആണ് വിഐപി എന്നായിരുന്നു വാർത്തകൾ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് എത്തിച്ചു നൽകിയ വിഐപി ആലുവ സ്വദേശിയായ ശരത് തന്നെയാണെന്ന് അന്വേഷണസംഘം പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങൾ കാണിച്ചതോടെ സംവിധായകൻ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

മുൻപ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കാർണിവൽ ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു അറസ്റ്റ്.. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ ജനിച്ച ശരത് വളരെപെട്ടെന്ന് വളർന്ന് കോടീശ്വരൻ ആവുകയായിരുന്നു. ഈ അസാധാരണ വളർച്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരു ചെറുകിട ഹോട്ടലിൽ നിന്നാണ് ശരതിന്റെ തുടക്കമെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഏതാണ്ട്, 22 വർഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. പിതാവ് വിജയൻ ആലുവയിലെ ‘നാന’ ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് ‘സൂര്യ’ എന്നാക്കി. ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. നടൻ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്.

ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആർക്കും മതിപ്പ് തോന്നിക്കുന്ന രീതിയിൽ സംസാരിക്കാൻ ഇയാൾക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളിൽ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കൾ പറയുന്നത്. പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത് സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടൽ തുറന്നു. ട്രാവൽസും ശരത് തുടങ്ങി. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്.

ദിലീപിന്റെ ‘ദേ പുട്ട്’പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടൽ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിൽ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close