
സുരക്ഷിതമായ സേവിങ്സ് പ്ലാനുകളില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ വിശ്വാസ്യതയോടെ ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതികളുമായി പോസ്റ്റ് ഓഫീസ് എത്തിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്കും ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം പ്രത്യേകം നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. കുട്ടികളുടെ സുരക്ഷിത ഭാവി മുന്നില്‍കണ്ട് നിക്ഷേപ പദ്ധതികളില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പ് ചില സ്കീമുകള്‍ പരിചയപ്പെടുത്തുന്നുണ്ട്.
നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ അവരുടെ പഠനത്തിനും മറ്റുമുള്ള ചെലവ് ഇന്നേ കരുതി വയ്ക്കണം. പൈസ മിച്ചം വച്ച് സമ്ബാദ്യശീലമില്ലാത്ത കുട്ടികള്‍ക്ക് വേണ്ടിയും ഈ പദ്ധതി വിനിയോഗിക്കാം. ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന ഒരു മികച്ച നിക്ഷേപ പദ്ധതിയെ കുറിച്ചാണ് ചുവടെ വിശദീകരിക്കുന്നത്.
ദിവസവും 70 രൂപ, 5 വര്‍ഷത്തിന് ശേഷം നിങ്ങളുടെ കുഞ്ഞിന് ലക്ഷങ്ങളുടെ സമ്ബത്ത്!
ഇതിന് ആദ്യം കുട്ടികള്‍ക്കായി നിങ്ങള്‍ പോസ്റ്റ് ഓഫീസില്‍ എംഐഎസ് അക്കൗണ്ട് തുറക്കണം. ഒരിക്കല്‍ നിക്ഷേപിച്ചാല്‍ എല്ലാ മാസവും പലിശ ലഭിക്കുന്ന പദ്ധതിയാണിത്. ഒറ്റ അക്കൗണ്ടായോ ജോയിന്റ് അക്കൗണ്ടായോ തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മേന്മ. ഈ അക്കൗണ്ടില്‍ 3.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിലവിലെ പലിശ നിരക്കില്‍ പ്രതിമാസം 1925 രൂപ ലഭിക്കും. 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിലവിലെ പലിശ പ്രകാരം പ്രതിമാസം 1100 രൂപ ലഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍, നിങ്ങള്‍ക്ക് മൊത്തം 66,000 രൂപ പലിശ ലഭിക്കും. കൂടാതെ നിങ്ങളുടെ നിക്ഷേപ തുകയും തിരികെ ലഭിക്കും.
നിങ്ങളുടെ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നവരാണെങ്കില്‍, ഈ സ്കീം വളരെ ഉപയോഗപ്രദമാണ്. മാത്രമല്ല, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക് ഈ അക്കൗണ്ട് തുറക്കാം. കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാം. ഈ അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് ആയി നിങ്ങള്‍ സൂക്ഷിക്കേണ്ടത് 1000 രൂപയാണ്. ഈ അക്കൗണ്ടില്‍ നിങ്ങള്‍ക്ക് പരമാവധി 4.5 ലക്ഷം രൂപ നിക്ഷേപിക്കാം. നിങ്ങള്‍ക്ക് ഈ സ്കീമിന് കീഴില്‍ ഇപ്പോള്‍ ലഭിക്കുന്ന പലിശ 6.6 ശതമാനമാണ്.
സ്ഥിര നിക്ഷേപം; കൂടുതല്‍ പലിശ, കൂടുതല്‍ സുരക്ഷിതം
ഏത് പേരിലും ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. നിങ്ങളുടെ കുട്ടിയുടെ പേരിലാണ് അക്കൗണ്ട് തുറക്കുന്നതെങ്കില്‍, അവനോ അവള്‍ക്കോ കുറഞ്ഞത് 10 വയസ് പ്രായമുണ്ടായിരിക്കണം. ഇതുകൂടാതെ, ഈ പോസ്റ്റ് ഓഫീസ് പദ്ധതിയുടെ കാലാവധി 5 വര്‍ഷമാണ്. അതിനു ശേഷം വേണമെങ്കില്‍ പദ്ധതിയില്‍ തുടരാം.
ഇത്തരത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായി കേന്ദ്ര സര്‍ക്കാരും ഏതാനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഒരു നിക്ഷേപ സമ്ബാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ മകളുടെ പേരിലാണ് ഈ പദ്ധതിയില്‍ അക്കൗണ്ട് തുറക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സാമ്ബത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ 2015 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജനയ്ക്ക് തുടക്കമിട്ടത്.