INDIANEWSTrending

നി​ന്റെ പേര് മുഹമ്മദെന്നാണോ..? അറുപത്തിയഞ്ചുകാര​നെ ക്രൂരമായി മർദ്ദിച്ചത് ബിജെപി നേതാവി​ന്റെ ഭര്‍ത്താവ്; ദിവസങ്ങൾക്ക് ശേഷം മരണ വാർത്തയും; വീഡിയോ

ഭോപാല്‍: മധ്യപ്രദേശില്‍ കാണാതായ 65-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രകേസെടുത്ത് പോലീസ്. രത്‌ലാം ജില്ലയിലെ സാര്‍സി സ്വദേശിയായ ഭന്‍വര്‍ലാല്‍ ജെയിന്‍ ആണ് മരിച്ചത്. മാനസികവെല്ലുവിളി നേരിടുന്ന ഭന്‍വര്‍ലാലിനെ ബിജെപി നേതാവിന്റെ ഭര്‍ത്താവ് മര്‍ദിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിയിരിക്കുന്നത്.

മേയ് 15-ാം തീയതി മുതലാണ് ഭന്‍വര്‍ലാലിനെ കാണാതാകുന്നത്. രാജസ്ഥാനില്‍ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയെന്നാണ് വിവരം എന്നാൽ ഭന്‍വര്‍ലാൽ വീട്ടിലെത്തിയില്ല. തുടര്‍ന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പരതി കിട്ടിയതോടെ വയോധികന്റെ ഫോട്ടോ സഹിതം പോലീസ് അറിയിപ്പുകള്‍ നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെയാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ റോഡരികില്‍ ഭന്‍വര്‍ലാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭന്‍വര്‍ലാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ മര്‍ദിക്കുന്ന ചില വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.ബിജെപി നേതാവിന്റെ ഭര്‍ത്താവായ ദിനേശ് കുഷ്‌വഹ വയോധികനെ മര്‍ദിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. ‘എന്താണ് നിന്റെ പേര് മുഹമ്മദ് എന്നാണോ’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് ഇയാള്‍ വയോധികന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


മര്യാദയ്ക്ക് പേര് പറയാനും ആധാര്‍ കാര്‍ഡ് കാണിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നതും ഇതിനിടെ മാനസികവെല്ലുവിളി നേരിടുന്ന വയോധികന്‍ പണം നല്‍കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ദിനേശ് 65-കാരനെ വീണ്ടും വീണ്ടും മര്‍ദിക്കുകയായിരുന്നു.

ഭന്‍വര്‍ലാലിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ദിനേശിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പുറത്തുവന്ന വീഡിയോ വ്യാഴാഴ്ച ചിത്രീകരിച്ചതാണെന്നാണ് കരുതുന്നതെന്നും പോലീസ് ഉദ്യോഗസ്ഥനായ കെ.എല്‍. ഡാംഗി പ്രതികരിച്ചു. സംഭവത്തില്‍ കൊലക്കുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പേര് ചോദിച്ച് വയോധികനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കേസിലെ പ്രതി പ്രതി തന്നെയാണെന്നും ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും ബിജെപി നേതാവായ രജ്‌നീഷ് അഗര്‍വാള്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരോട് സര്‍ക്കാര്‍ ഒരിക്കലും ദയകാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പെൺകുട്ടി മാവോയിസ്റ്റാണെന്ന് വാദിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലും

റായ്പൂർ: പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തശേഷം വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ പൊലീസുകാരെ കുറ്റവിമുക്തരാക്കി കോടതി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ഛത്തീസ്ഗഡ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ആദിവാസി പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

മാവോയിസ്റ്റാണെന്ന് വാദിച്ച് പെൺകുട്ടിയെ പോലീസുകാർ വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയത്. 2011ലാണ് സംഭവം. പൊലീസുകാരായ ധരംദത് ധാനിയ, ജീവൻ ലാൽ രത്‌നാകർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾ കുറ്റം ചെയ്തുവെന്ന് സംശയിക്കാവുന്നതാണ്. എന്നാൽ സത്യസന്ധമായ അന്വേഷണമോ ശക്തമായ തെളിവുകളോ ഇല്ലാതെ പ്രതികൾ പറയപ്പെടുന്ന കുറ്റം ചെയ്തുവെന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല. ശിക്ഷിക്കപ്പെടണമെങ്കിൽ ശക്തമായ തെളിവുകൾ ആവശ്യമാണെന്നും റായ്പൂർ സെഷൻ ജഡ്ജ് ശോഭന ഖോഷ്ത പറഞ്ഞു.

രംദത് ധാനിയ നിലവിൽ ദേശീയ സുരക്ഷാ സേനയിലും ജീവൻ ലാൽ രത്‌നാകർ ഛത്തീസ്ഗഡ് സായുധ സേനയിലെ കോൺസ്റ്റബിളുമായാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബം കേസുമായി മുന്നോട്ടുപോകില്ലെന്നും പറഞ്ഞു.

ബൽറാംപുർ ജില്ലാ പൊലീസും ഛത്തീസ്ഗഡ് സായുധ സേനയും ചേർന്ന് 2011 ജൂലൈ അഞ്ചിന് ബൽറാംപുർ ജില്ലയിലെ ചാണ്ടോ ഗ്രാമത്തിനടുത്ത് വെച്ചാണ് 16 കാരിയായ മീന ഖാൽഖൊയെ വെടിവെച്ചു കൊന്നത്. പെൺകുട്ടി മാവോയിസ്റ്റാണെന്നായിരുന്നു പൊലീസ് വാദം. അതേസമയം, പെൺകുട്ടിയെ പൊലീസ് കൂട്ടബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും വസ്ത്രത്തിൽ നിന്ന് ബീജവും കണ്ടെത്തിയിരുന്നു. പെൺകുട്ടി നിരവധി തവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പ്രതിഷേധത്തെ തുടർന്ന് കേസ് അന്വേഷിക്കാനായി 2015ൽ ജില്ലാ ജഡ്ജി അനിത ഝായുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പെൺകുട്ടി മാവോയിസ്റ്റ് ആണെന്ന പൊലീസ് അവകാശവാദത്തെ ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ചോദ്യം ചെയ്തിരുന്നു. പതിനാറുകാരി എങ്ങനെ മാവോയിസ്റ്റാകും എന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. പൊലീസിന്റെ വെടിയേറ്റാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കമ്മീഷന്റെ നിർദേശപ്രകാരം, ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്നു പൊലീസുകാർക്ക് എതിരെയായിയിരുന്നു അന്വേഷണം. കേസിൽ പ്രതിയായ ചാണ്ടോ സ്‌റ്റേഷൻ ഇൻചാർജ് നികോദിൻ ഖെയ്‌സ് വിചാരണക്കിടെ മരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close