Breaking NewsKERALANEWSTrending

ഇടത് കണങ്കാലിൽ പൊള്ളൽ; തെങ്ങിൻചുവട്ടിൽ വയോധികൻ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം 60 വയസ്സ് പ്രായമുള്ളയാളെ തെങ്ങിൻചുവട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്.

ഇടതു കാൽമുട്ടിന് താഴെ കണങ്കാലിൽ പൊള്ളലേറ്റ പാടുകൾ ദൃശ്യമാണ്. ശനിയാഴ്‌ച രാവിലെ 9 മണിക്ക് അതുവഴി നടന്നുപോയ സ്ത്രീയാണ് മൃതദേഹം കണ്ടത്.ശരീരത്തിൽ വയർ ചുറ്റിക്കിടന്നതിനാൽ ഷോക്കേറ്റാണോ മരണം സംഭവിച്ചത് എന്ന് പൊലീസ് അന്വേഷിക്കുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയിൽ ഇത് തടയാൻ കമ്പിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് അപകടകാരണമായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സൈബർ ലോകത്തെ മറ്റൊരു പൂരപ്പറമ്പാക്കി വിവാദം കത്തുന്നത് ഇങ്ങനെ..

കൊച്ചി: വ്യവസായിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ ബോബി ചെമ്മണ്ണൂരിന്റെ ലൈംഗിക അതിക്രമ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കത്തുകയാണ്. കോളേജ് പഠനകാലത്ത് മുട്ടിയുരുമ്മിയും ജാക്കി വച്ചും ( ലൈംഗിക അതിക്രമ രീതിയെ വിശേഷിപ്പിക്കുന്ന വാക്ക് ) നടന്നെന്ന പരാമര്‍ശമാണ് ബോബി ചെമ്മണ്ണൂരിനെതിരെ വിമര്‍ശനം ഉയരാന്‍ പ്രധാന കാരണമായിരിക്കുന്നത്. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച്‌ സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ രം​ഗത്തെത്തിയിരിക്കുകയാണ്.

ലൈംഗിക അതിക്രമത്തെ കുറിച്ച്‌ പറയുമ്പോള്‍ ഒരാള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കിട്ടുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണെന്ന് സിന്‍സി അനില്‍ ചൂണ്ടിക്കാട്ടി. എത്ര ഉളുപ്പില്ലാതെയാണ് ഇവറ്റകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ നിസാരവത്കരിക്കുന്നതെന്ന് സിന്‍സി അനില്‍ ചോദിക്കുന്നു. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കിവയ്ക്കാന്‍ നടക്കുന്നവനെയും ഒരേ ഗണത്തിലേ പെടുത്താനാകുമെന്ന് സിന്‍സി അനില്‍ പറയുന്നു.

രണ്ടും ഒരേ മാനസിക നിലയുള്ള വൈകൃതങ്ങളാണ്. പൂരപ്പറമ്ബില്‍ നിന്ന് പെണ്ണിന്റെ കയ്യില്‍ നിന്ന് തല്ല് കിട്ടിയിട്ടും ബോബി ചെമ്മണ്ണൂര്‍ നന്നായില്ലല്ലോ, വിമര്‍ശനങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും ഇവിടുത്തെ നിയമ സംവിധാനത്തിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കാനുള്ള ധൈര്യമുണ്ടോയെന്നും സിന്‍സി ചോദിക്കുന്നു. ഇതേ വിഷയത്തില്‍ സാന്ദ്ര സോമന്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റും സിന്‍സി അനില്‍ പങ്കുവച്ചു.

തൃശ്ശൂര്‍ പൂരത്തിന് വേഷം മാറി പൂരം കാണാന്‍ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും…. എന്നാല്‍ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിന്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടതാണ്…. പൊതുമധ്യത്തില്‍ താന്‍ ചെയ്തത് ലൈംഗിക അതിക്രമം ആണെന്നുള്ള കേവല ബോധ്യം പോലുമില്ലാതെ ഇത്രയും മോശമായൊരു കാര്യം അയാള്‍ അവതരിപ്പിക്കുമ്പോള്‍ എന്നെ അതിശയിപ്പിക്കുന്നത് ആ വീഡിയോക്ക് താഴെയായി അയാള്‍ക്ക് കിട്ടുന്ന സ്വീകാര്യത എത്രത്തോളം ആണെന്നുള്ള തിരിച്ചറിവാണ്.

Sex education series കണ്ടവര്‍ക്കറിയാം Aimee Gibsb എന്ന കഥാപാത്രം ബസ്സിനുള്ളില്‍ വെച്ച്‌ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ ട്രോമയില്‍ നിന്ന് പഴയ നിലയിലേക്ക് തിരിച്ചു വരാന്‍ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും….

സമാന സാഹചര്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ട അതിന്റെ ട്രോമയില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നേരെ പ്രിവിലേജിന്റെ പുറത്തുള്ള കടന്നാക്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ആ പ്രസ്താവന.’ഇപ്പോള്‍ ജാക്കി വെക്കേണ്ട ആവശ്യമില്ല; ആവശ്യത്തിന് കിട്ടുന്നുണ്ട്’ എന്ന് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമ്ബോള്‍ അതിനെ കയ്യടിച്ച്‌ ആഘോഷിക്കുന്ന പൊതുമധ്യത്തില്‍ ഇത് സധൈര്യം തുറന്നു പറഞ്ഞ അയാളുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഓരോ മനുഷ്യരെയും പേടിയോടെ അല്ലാതെ എനിക്ക് നോക്കി കാണാന്‍ ആവുന്നില്ല എന്നതാണ് സത്യം…!- സാന്ദ്ര സോമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് ബോബി ചെമ്മണ്ണൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡിയര്‍ ഫ്രണ്ട്‌സ്, ഞാന്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്ബില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക.

അത് കഴിഞ്ഞ് പൂരം എക്‌സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്‌സിബിഷന്‍ കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം- ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close