INDIANEWSSPORTSTrending

ലോക ചെസ് ചാമ്പ്യനെ വീണ്ടും തകർത്തെറിഞ്ഞ് ഇന്ത്യന്‍ കൗമാര വിസ്‌മയം; മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണ

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ തകർത്തെറിഞ്ഞ് ഇന്ത്യന്‍ കൗമാര വിസ്‌മയം ആര്‍. പ്രഗ്നാനന്ദ. ചെസബിൾ മാസ്റ്റേഴ്സ് ഓൺലൈന്‍ റാപ്പിഡ് ടൂര്‍ണമെന്‍റിലാണ് മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് 16കാരൻ വിജയം സ്വന്തമാക്കിയിരിക്കുന്നത്. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ കാള്‍സന്‍റെ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്‍റില്‍ നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യതയും പ്രഗ്നാനന്ദ നിലനിര്‍ത്തി.

മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പ്രഗ്നാനന്ദ കാള്‍സനെ അട്ടിമറിക്കുന്നത്. നേരത്തെ ഫെബ്രുവരിയിൽ എയര്‍തിംഗ്സ് മാസ്റ്റേഴ്സിൽ ആയിരുന്നു ആദ്യ ജയം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അന്ന് അടിയറവ് പറയിക്കുകയായിരുന്നു.

കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സനെ പരാജയപ്പെടുത്തിയിരുന്നു. 2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്‍റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. 3000 റേറ്റിങ് പോയിന്‍റാണ് തന്റെ സ്വപ്നമെന്നും പ്രഗ്നാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തുന്നത്.

700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭാ അനുമതി; കെ സ്വിഫ്റ്റിലൂടെ കരകയറുമോ കെഎസ്ആർടിസി..?

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ (CNG Buses) വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നു. കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരിക്കുന്നത്. നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതി കെഎസ്ആർടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്.

പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യുമെന്നാണ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. 2017ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ ബസുകൾ എത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

അതേസമയം, സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ വരുമാനക്കണക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒരു മാസം പിന്നിട്ടപ്പോൾ സ്വിഫ്റ്റിന്‍റെ വരുമാനം 3,01,62,808 രൂപയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 549 ബസുകൾ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയത്തോടെയാണ് മുന്നേറുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്.

നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ അഞ്ച് സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ നാല് സർവീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്.

എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട-ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്. നോൺ എസി വിഭാഗത്തിൽ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂർ ഒന്ന്, നിലമ്പൂർ-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂർ ഒന്ന്, തിരുവനന്തപുരം-സുൽത്താൻബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂർ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂർ-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂർ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂർ ഒന്ന്, തിരുവനന്തപുരം-മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെ 17 സർവീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്. സീസൺ സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

കെഎസ്ആർടിസി ബസുകൾ സ്കൂൾ ക്ലാസ് മുറികളാക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധം

പാലക്കാട്: കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാകുന്നത് ചട്ടങ്ങൾക്ക് വിരുദ്ധം. ബസിനുള്ളിൽ ക്ലാസ് മുറികൾ ഒരുക്കാൻ കെ.ഇ.ആർ ചട്ടങ്ങൾ അനുവദിക്കുന്നില്ല. മേൽ കൂരയായി അസ്ബറ്റോസ് ഷീറ്റുകൾ പോലും പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതുതായി ഇറക്കിയ ഉത്തരവിൽ പറയുന്നത്.

കെ.ഇ.ആർ ചട്ട പ്രകാരം എൽ.പി സ്കൂളുകൾ 20 അടി വീതിയും 18 നീളവും 10 അടി ഉയരവും വേണം. യു.പി, ഹൈസ്കൂൾ ക്ലാസുകൾക്ക് 20 അടി നീളവും , 20 അടി വീതിയും 13 അടി നീളവും വേണം. ഈ മാനദണ്ഡങ്ങൾ പ്രകാരം ബസിൽ ക്ലാസ് ഒരുക്കൽ അസാധ്യമാണ്. അതുകൊണ്ടുതന്നെ ഗതാഗത മന്ത്രി പറഞ്ഞ അത്ര എളുപ്പത്തിൽ ബസുകൾ ക്ലാസ് മുറികൾ ആക്കാൻ കഴിയില്ല.

ഈ മാസം ഏഴാം തിയതി പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ അസ്ബറ്റോസ് ഷീറ്റ് മേൽക്കൂര മാറ്റണമെന്ന് പറയുന്നു. അതേ സമയത്താണ് ടിൻ ഷീറ്റിനടിയിലിരുത്തി കുട്ടികളെ പഠിപ്പിക്കാമെന്നാണ് മന്ത്രി പറയുന്നത്. ലോ ഫ്ലോർ ബസുകളിൽ എ.സി പ്രവർത്തിപ്പിച്ചോ ഇരുവശത്തുമായുള്ള ചില്ലുകൾ മാറ്റിയാലോ മാത്രമെ ബസിനെ ക്ലാസ് മുറികളാക്കാൻ കഴിയൂ.കെ. ഇ.ആർ ചട്ടം ഭേദഗതി ചെയുകയോ പ്രത്യേക ഉത്തരവിറക്കുകയോ ചെയ്താൽ മാത്രമെ ബസിലെ ക്ലാസ് മുറികൾ യാഥാർഥ്യമാകൂ.

പ്രതിസന്ധി കെഎസ്ആർടിസിക്കെങ്കിലും നിലനിൽപ്പ് തന്നെ ഭീഷണിയിലായിരിക്കുന്നത് സിഐടിയുവിന്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി വിനയാകുന്നത് സിഐടിയുവിന്. യൂണിയൻ വിട്ട് തൊഴിലാളികൾ മറ്റ് യൂണിയനുകളിലേക്ക് പോകുന്നത് തടയാൻ നേതാക്കൾക്ക് കഴിയുന്നില്ല. ശമ്പളം എങ്കിലും കൃത്യമായി കൊടുക്കാൻ പദ്ധതിയില്ലെങ്കിൽ സിഐടിയു ഇല്ലാത്ത കെഎസ്ആർടിസി എന്ന നിലയിലേക്ക് കാര്യങ്ങൾ മാറും എന്ന് നേതാക്കൾ തന്നെ സിപിഎം നേതൃത്വത്തെ അറിയിച്ചു എന്നാണ് സൂചനകൾ. കെഎസ്ആർടിസി ഒരുകാലത്ത് സിഐടിയുവിന്റെ കുത്തക അയിരുന്നെങ്കിൽ ഇപ്പോൾ ദിനംപ്രതി തൊഴിലാളികൾ യൂണിയനിൽ നിന്നും കൊഴിഞ്ഞു പോകുന്ന സാഹചര്യമാണ്.

​ഗതാ​ഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം എന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. എന്നാൽ, പാർട്ടി ഏറ്റെടുത്താലും കെഎസ്ആർടിസിയെ നന്നാക്കാൻ കഴിയില്ലെന്നാണ് സിപിഎം നിലപാട്. വകുപ്പ് ഏറ്റെടുത്ത് പേരുദോഷം പേറേണ്ടതുണ്ടോ എന്നാണ് സിപിഎം നേതാക്കൾ ഉയർത്തുന്ന ചോദ്യം. ഇപ്പോൾ മറ്റൊരു പാർട്ടിയെ കുറ്റം പറയാം, സിപിഎം ​ഗതാ​ഗത വകുപ്പ് ഏറ്റെടുക്കുകയും കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുകയും ചെയ്താൽ പാർട്ടിക്കും യൂണിയനും വലിയ ദോഷം ചെയ്യുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

കോർപ്പറേഷനിലെ സിഐടിയു സംഘടനയായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ അമ്പത് ശതമാനത്തോളം തൊഴിലാളികളുടെ പിന്തുണയുണ്ടായിരുന്ന സംഘടനയാണ്. എന്നാൽ, കഴിഞ്ഞ വർഷം നടന്ന റഫറണ്ടത്തിൽ സിഐടിയുവിന് വെറും 35. 24 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. 2016 ൽ ഹിത പരിശോധനയിൽ സി.ഐ.ടി.യു വിന് 48.52 ശതമാനം വോട്ടായിരുന്നു. 13 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതിന് ശേഷവും ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേരാണ് സംഘടന വിട്ടത്.

നിലവിലെ പ്രതിസന്ധി കോർപ്പറേഷനാണെങ്കിലും നിലനിൽപ്പ് തന്നെ ഭീഷണിയിലായിരിക്കുന്നത് സിഐടിയുവിനാണ്. ജീവനക്കാർ സംഘടന വിടുന്നത് പതിവായതോടെ പതിവ് ചെപ്പടി വിദ്യകളിറക്കി തൊഴിലാളികളെ ഒപ്പം നിർത്താനാണ് നേതാക്കളുടെ ശ്രമം. അതിന്റെ ഭാ​ഗമായാണ് കെഎസ്ആർടിസിയെ രക്ഷിക്കാൻ ബദൽ രേഖ അടുത്ത മാസം ആറിന് പുറത്തിറക്കും എന്ന പ്രഖ്യാപനം. എന്നാൽ, അതുകൊണ്ടൊന്നും പ്രശ്നത്തിന് ശ്വാശ്വത പരിഹാരമാകില്ലെന്ന് യൂണിയനുള്ളിൽ തന്നെ അഭിപ്രായമുണ്ട്.

അടുത്ത മാസവും കെ എസ് ആർ ടി സിയിലെ പ്രതിസന്ധി തുടരുമെന്നാണ് റിപ്പോർട്ട്. കുറച്ച് ജീവനക്കാർക്ക് മാത്രമാണ് ഏപ്രിൽ മാസത്തെ ശമ്പളം ഇന്നലെ നൽകിയത്. ബാക്കി ജീവനക്കാർക്ക് ഇന്നും നാളെയുമായി നൽകും. അടുത്ത മാസവും സമാന പ്രതിസന്ധിയുണ്ടാകും. പരിഷ്‌കരണവുമായി ജീവനക്കാർ സഹകരിച്ചില്ലെങ്കിൽ കെ എസ് ആർ ടി സി അടച്ചു പൂട്ടലിന്റെ വക്കിലെത്തുമെന്നാണ് മാനേജ്മെന്റും സർക്കാരും ഭീഷണിപ്പെടുത്തുന്നത്. കടക്കണിയിലാണ് സർക്കാർ. അതുകൊണ്ട് തന്നെ എല്ലാ മാസവും 30 കോടി നൽകാനാകില്ലെന്നതാണ് നിലപാട്.

ധനവകുപ്പ് 20 കോടി രൂപ കൂടി കൈമാറിയതോടെയാണു പ്രതിസന്ധിക്കു താൽക്കാലിക പരിഹാരമായത്. ആദ്യം നൽകിയ 30 കോടി രൂപ കഴിഞ്ഞ തവണ ബാങ്കിൽനിന്നെടുത്ത അധികപ്പറ്റിൽ (ഓവർ ഡ്രാഫ്റ്റ്) തിരിച്ചടച്ചശേഷം 50 കോടി കൂടി ഓവർഡ്രാഫ്റ്റ് എടുത്തു. 82 കോടിയാണു ശമ്പള വിതരണത്തിനു വേണ്ടത്. ധനമന്ത്രി കെ.എൻ.ബാലഗോപാലും ആന്റണി രാജുവുമായി ചർച്ച നടത്തിയശേഷമാണു 20 കോടി കൂടി അനുവദിച്ചത്. അടുത്ത മാസവും വരുമാനക്കുറവ് കെ എസ് ആർ ടി സിയെ ബാധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close