KERALANEWSTrending

മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; നിസാറിന്റെ അടുത്തെത്താനാകാതെ ഫയര്‍ ഫോഴ്‌സ് ജീവനക്കാർ

കല്‍പ്പറ്റ: മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. സുല്‍ത്താന്‍ ബത്തേരിക്ക് അടുത്ത് ഫെയര്‍ലാന്റ് കോളനിയിലാണ് സംഭവം. പ്രദേശ വാസിയായ നിസാര്‍ (32) ആണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. വീടിന് സമീപത്തെ ടവറിന്റെ മുകളിലാണ് നിസാര്‍ കയറിയിരിക്കുന്നത്. പൊലിസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമം തുടരുന്നുണ്ട്. ഫയര്‍ ഫോഴ്‌സ് ജീവനക്കാരും ടവറിലേക്ക് കയറി. എന്നാല്‍ ഇവര്‍ക്ക് നിസാറിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. പക്ഷെ നിസാറുമായി സംസാരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

‘ഇച്ചായനെന്ന വിളി ചേരാത്ത ട്രൗസർ’ പോലെ എന്ന് ടൊവീനോ; ലാലേട്ടൻ, മമ്മൂക്ക, ചാക്കോച്ചൻ എന്നുള്ള വിളിയൊക്കെ ചേരാത്ത ട്രൗസർ ആണോ.. എന്ന് ശ്രീജിത്ത് പണിക്കരും; ഇച്ചായാ വിളി കൂടുതൽ വിവാദത്തിലേക്ക്…

സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം ടോവിനോ തോമസാണ്. താരം ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിൻറെ പ്രമോഷന് വേണ്ടി നൽകിയ അഭിമുഖത്തിൽ വിളിപ്പേരിൽ മതം കലർത്തുന്നതിനെതിരെ സംസാരിച്ചതിന് പിന്നാലെയാണ് ട്രോളുകളും വിമർശനങ്ങളും ഉയർനിരിക്കുന്നത്. ഇച്ചായൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ആണ് എന്ന് തനിക്ക് അറിയില്ലെന്നും. ആ വിളി തനിക്ക് തീരെ ഇഷ്ടമല്ലെന്നും താരം പറയുന്നു. ഇച്ചായൻ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ താൻ ഒറ്റപ്പെട്ടത് പോലെ തോന്നുന്നതായും ടോവിനോ കൂട്ടി ചേർത്തു.

തന്നെ സുഹൃത്തുക്കളൊക്കെ ഇച്ചായ എന്ന് വിളിച്ച് കളിയാക്കാറുണ്ട്. അതുകൊണ്ട് തന്നെ തുടക്കം മുതൽ അങ്ങനെ വിളിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. ക്രിസ്ത്യാനി ആയതുകൊണ്ടാണ് ഇച്ചായൻ എന്ന് വിളിക്കുന്നത്. പക്ഷെ എനിക്ക് അത് താല്പര്യമില്ല. തൻറെ കസിൻസ് ഒക്കെ ചെറുപ്പംമുതൽ ചേട്ടാ എന്നായിരുന്നു വിളിച്ചിട്ടുള്ളത്. തൃശ്ശൂർ ഇച്ചായൻ എന്ന വിളി ഉണ്ടോയെന്ന് പോലും അറിയില്ല. അങ്ങനെ കേൾക്കുമ്പോൾ ഒട്ടും പാകമാവാത്ത വേഷമിടുന്നത് പോലെയാണ് തോന്നുന്നത്. പലരും അത് ചിലപ്പോൾ സ്നേഹംകൊണ്ട് വിളിക്കുന്നത് ആയിരിക്കും .എന്നാൽ ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായൻ ഇന്നും മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആയതുകൊണ്ട് ഏട്ടൻ എന്ന് വിളിക്കുന്നത് എന്തോ ഒരു പന്തികേട് ഇല്ലെന്നാണ് താരം ചോദിക്കുന്നത്.

അതേസമയം ടോവിനോയുടെ ഈ കമെന്റിനെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. ഒരു വ്യക്തി അദ്ദേഹത്തിൻറെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേട് ഉണ്ടോ എന്ന് ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്നേഹവും ആണെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ എന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ:

സിനിമാ നടൻ ടൊവീനോ തോമസിന്റെ ഒരു പ്രസ്താവന കാണാനിടയായി. ഒരാൾ ഹിന്ദു ആയതുകൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതുകൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതിൽ പന്തികേടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ഞാനും ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്നേഹവും ആണെന്നു മാത്രമേ എനിക്കു തോന്നിയുള്ളൂ. തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നുനോക്കി.

ലാലേട്ടൻ, ജയേട്ടൻ, രാജുവേട്ടൻ, പദ്മകുമാറേട്ടൻ, ശ്രീയേട്ടൻ, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിർഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചൻ എന്നൊക്കെയാണ് ആൾക്കാരെ സംബോധന ചെയ്തിരിക്കുന്നത്. എല്ലാം അതാത് മതത്തിൽ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന നല്ല സംബോധനകൾ തന്നെ. അത് നിഷ്കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലോ. പന്തികേടില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close