KERALANEWSTrending

തി​രു​വ​ല്ലയിൽ പതിനാലുകാരനെ പ്രകൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്

തി​രു​വ​ല്ല: പതിനാലുവയസ്സുകാരനെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അറസ്റ്റില്‍. ആ​നി​ക്കാ​ട് വാ​യ്പൂ​ര്‍ വ​ട​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ വി.​പി. പ്ര​ശാ​ന്താ​ണ്​ (36) അ​റ​സ്റ്റി​ലാ​യ​ത്. കീ​ഴ്വാ​യ്പൂര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പ്രശാന്തിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ ആ​ദ​ര്‍​ശിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈ​ഗികമായി പീഡിപ്പിച്ചു; വിധിക്ക് പിന്നാലെ ഗണേശ​ന്റെ ആത്മഹത്യ ശ്രമവും; തൃശൂരിലെ സംഭവം ഇങ്ങനെ..

തൃശൂർ: പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തളിക്കുളം മുറ്റിച്ചൂർ ചെന്നങ്ങാട്ട് ഗണേശൻ ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 48 വർഷം കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ഗണേശൻ ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇരിങ്ങാലക്കുട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി കേട്ട ശേഷം ഇയാൾ കീടനാശിനി കഴിക്കുകയായിരുന്നു. 62 കാരനായ പ്രതി കീടനാശിനി കൈയ്യിൽ കരുതിയാണ് വിധി കേൾക്കാൻ എത്തിയത്. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാൽ 20 വർഷം തടവിൽ കഴിഞ്ഞാൽ മതിയെന്നാണ് കോടതി വിധി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close