KERALANEWSTrending

പോക്സോ കേസിൽ പ്രതിയായത് സുന്ദരനെന്ന നാരായണൻ; ശിക്ഷ വിധിച്ച് കോടതിയും

തൃശ്ശൂര്‍: പോക്സോ കേസിലെ പ്രതിക്ക് എട്ട് വർഷം തടവും 35000 രൂപ പിഴയും. സുന്ദരനെന്ന നാരായണനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരി പൊലീസ് 2016 ൽ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പുന്നപറമ്പിൽ ചാലിശ്ശേരി സുന്ദരൻ എന്നുവിളിക്കുന്ന നാരായണന്‍.

സിനിമയിലേക്ക് തിരിച്ചെത്തുമോ..? മറുപടിയുമായി സംയുക്ത വർമ്മ

കൊച്ചി: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ച താരമാണ് സംയുക്ത വർമ്മ. അവിടെ നിന്ന് മലയാളികള്‍ക്ക് മറക്കാനാകാത്ത നായിക വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം പതിന‍ഞ്ചോളം ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത്. തൊട്ടതെല്ലാം പൊന്നാക്കുന്നതിനിടെയാണ് താരം അഭിനയം നിർത്തുന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് സംയുക്ത നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

സംയുക്ത വർമ്മയുടെ വാക്കുകൾ…

‘സത്യം പറഞ്ഞാൽ അതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ല. അതുകൊണ്ട് അതിന് ഉത്തരവും ഇല്ല. സ്ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ട്. പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ല. ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകളൊക്കെ ഞാൻ കേട്ടു. പക്ഷേ ആ സമയത്ത് ചിലപ്പോൾ ഏന്തെങ്കിലും ക്ലാസോ വർക് ഷോപ്പുകളോ വരും പിന്നെ അതിലേക്കാകും ശ്രദ്ധ’, സംയുക്ത വർമ്മ പറയുന്നു. പഴശ്ശിരാജയിൽ കനിഹയുടെ റോൾ അഭിനയിക്കാൻ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും സംയുക്ത പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

ബിജുമേനോനുമായുള്ള വിവാഹ ശേഷമായിരുന്ന നടി സിനിമ വിട്ടത്. കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയിലും സ്വന്തമായി മറ്റു ചില കാര്യങ്ങളില്‍ സംയുക്ത സജീവമായിരുന്നു. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോള്‍ സജീവമാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close