KERALANEWSTrending

പതിനാറുകാരിയുമായി ശ്രീജിത്ത് പരിചയത്തിലായത് ഇന്‍സ്റ്റഗ്രാം വഴി; പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചുള്ള പീഡനം, ദൃശ്യങ്ങള്‍ പകർത്തി ഭീഷണിയും; രാത്രിയില്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ വെച്ചും പീഡനം; ഒടുവിൽ…

കൊച്ചി: പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. എറണാകുളം പള്ളിക്കര സ്വദേശി ശ്രീജിത്തിനെയാണ് വാളയാര്‍ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ പീഡന ദൃശ്യങ്ങൾ കാണിച്ച് തുടര്‍ ചൂഷണം നടത്തിയതായി അന്വേഷണ സംഘം കമ്ടെത്തിയിട്ടുണ്ട്.

ഒരു വർഷം മുമ്പാണ് ഇന്‍സ്റ്റഗ്രാം വഴി ശ്രീജിത്ത് പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയം നടിച്ച് വിശ്വാസ പിടിച്ചു പറ്റിയ ശേഷം നേരില്‍ക്കാണണമെന്ന് ആഗ്രഹം പറഞ്ഞു. ആദ്യം പാലക്കാട് ന​ഗരത്തിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ‌ കണ്ടത്. രണ്ടാംവട്ടം പൊല്‍പ്പുള്ളിയില്‍ വിളിച്ചുവരുത്തി. തുടർന്ന് നിര്‍ബന്ധപൂര്‍വം പാലക്കാട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പീഡനദൃശ്യങ്ങള്‍ ശ്രീജിത്ത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങളുണ്ടെന്ന ഭീഷണിയില്‍ പീഡനം തുടര്‍ന്നു.

കാക്കനാട് ഭാഗത്ത് പിക് അപ് വാന്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ശ്രീജിത്ത് എറണാകുളത്ത് നിന്ന് ഇരുചക്രവാഹനം ഓടിച്ചാണ് വാളയാറിലെത്തിയിരുന്നത്. ഇതിനിടെ സൗഹൃദത്തിനും കൂടിക്കാഴ്ചയ്ക്കും വിസമ്മതം പ്രകടിപ്പിച്ച പെണ്‍കുട്ടിക്ക് ശ്രീജിത്ത് തന്റെ കൈവശമുണ്ടായിരുന്ന പീഡനദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചര്പ്പിക്കുമമെന്നായിരുന്നു ഭീഷണി.

പിന്നീട് രാത്രിയില്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വം വിളിച്ച് വരുത്തി വീണ്ടും പീഡിപ്പിച്ചു. മാനസികമായി തളര്‍ന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. എസ്.ഐയുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ ശ്രീജിത്തിന്റെ മൊബൈലിലുണ്ടായിരുന്ന പീഡന ദൃശ്യങ്ങള്‍ കണ്ടെടുത്തു. എറണാകുളത്ത് നിന്ന് വാളയാറില്‍ എത്തിയിരുന്നതിന്റെ തെളിവുകളും ലഭിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ശ്രീജിത്തിനെതിരെ രണ്ട് കേസുകളിലായാണ് അന്വേഷണം തുടരുന്നത്. കോടതിയില്‍ ഹാജരാക്കി യുവാവിനെ റിമാന്‍ഡ് ചെയ്തു.

മൂന്ന് വയസുകാരിയെ മാമ്പഴം നൽകി ബലാത്സംഗം ചെയ്തത് വയോധികൻ; സംഭവം ഇങ്ങനെ..

ന്യൂഡല്‍ഹി: മൂന്ന് വയസുകാരിയെ വയോധികന്‍ ബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മാമ്പഴം തരാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി പലപ്പോഴും തങ്ങളുടെ സ്ഥലം സന്ദര്‍ശിക്കാറുണ്ടെന്ന് കുട്ടിയുടെ കുടുംബം പരാതിയില്‍ ആരോപിച്ചു.

‘സംഭവ ദിവസം വൃദ്ധന്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അവളുടെ അമ്മ വിളിക്കാന്‍ തുടങ്ങിയപ്പോള്‍, വയോധികൻ അവളെ വീട്ടിലേക്ക് അയച്ചു. രാത്രിയില്‍, കുട്ടിയുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി, തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയത്’, പരാതിയിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close