KERALANEWSTop NewsTrending

ബലപ്രയോഗം നടന്നു, ശരീരം നിറയെ പാടുകളും; നിർണായകമായത് ഡോക്ടറുടെ മൊഴി; കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ..

തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ സ്വദേശിനിയായ വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ ഫൊറൻസിക് മേധാവി ഡോ.ശശികലയാണ് കേസിന്റെ വിചാരണ നടക്കുന്ന അഡി.സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണനു മുൻപാകെയാണ് മൊഴി നൽകിയത്.

ശക്തമായി കൈമുട്ട് കൊണ്ട് താടിയെല്ലിൽ‌ ഇടിച്ചാൽ അവിടെ ക്ഷതം സംഭവിച്ച് അതു മരണകാരണമാകാമെന്ന് ഡോ.ശശികല കോടതിയെ അറിയിച്ചു. വിദേശ വനിതയുടെ ശരീരത്തിൽ ഇത്തരം പരുക്കുകൾ ഉണ്ടായിരുന്നു. മുങ്ങിമരണത്തിലോ ആത്മഹത്യാ ശ്രമത്തിലോ ഇത്തരം മുറിവുകൾ കണ്ടെത്താൻ കഴിയില്ല. പോസ്റ്റ്‌മോർട്ടം നടത്തിയ സമയത്ത് ലിഗയുടെ ശരീരം പൂർണമായും അഴുകിയ അവസ്ഥയിലായിരുന്നതിനാൽ ലൈംഗിക പീഡനം നടന്നോയെന്ന് പറയാൻ സാധിക്കില്ലെന്നും ഡോ.ശശികല മൊഴി നൽകി.

അന്വേഷണത്തിന്റെ ഭാഗമായി ഡോ.ശശികല മൂന്നു തവണ മൊഴി നൽകിയിരുന്നു. അഴുകിയ അവസ്ഥയിൽ കിടക്കുന്ന ശരീരത്തിൽ നിന്നും ജാക്കറ്റ് ഊരിയെടുത്താൽ അവയവങ്ങൾക്ക് കേടുപാട് ഉണ്ടാകില്ലെന്നും പ്രതിഭാഗം നടത്തിയ വിസ്താരത്തിൽ ശശികല മൊഴി നൽകി. 2018 മാർച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിന്റെ തുടർ വിസ്താരം തിങ്കളാഴ്ച നടക്കും.

യുവ അഭിഭാഷകയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു..

കൊല്ലം: കൊട്ടാരക്കരയിലെ യുവ അഭിഭാഷകയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. അവസാനം വന്ന ഫോൺ കോൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കൊട്ടാരക്കര കുടവട്ടൂർ അഷ്ടമിഭവനിൽ അഷ്ടമി അജിത്ത് കുമാർ (25) ആണ് മരിച്ചത്. ആത്മഹത്യക്ക് തൊട്ടു മുൻപ് അഷ്ടമിയുടെ ഉച്ചത്തിലുള്ള സംസാരം ഏറെ നേരം അയൽവാസികൾ കേട്ടിരുന്നു. ഫോണിൽ കലഹിക്കുന്നതായി തോന്നിയെന്നാണ് നാട്ടുകാർ പറയുന്നത്.

ആത്മഹത്യക്ക് പിന്നിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നതോടു കൂടിയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഫോണിൽ ആരോടാണ് സംസാരിച്ചതെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഫോണിൽ സംസാരിച്ചയാളെ കിട്ടിയാൽ അഷ്ടമിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമാകൂ.

അഷ്ടമി ഒരു ഫോട്ടോ ഗ്രാഫറുമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. ഇന്ന് സംസ്‌ക്കാര ചടങ്ങുകൾ ആയതിനാൽ മാതാപിതാക്കളെ നേരിൽ കണ്ട് നാളെ പൊലീസ് മൊഴിയെടുക്കും. പിന്നീടാകും ബാക്കി നടപടിക്രമങ്ങൾ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരൂർ അഷ്ടമിയിൽ അജിത്ത് കുമാറിന്റെയും റെനയുടെയും മകളാണ് അഷ്ടമി. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്.

തൊഴിലുറപ്പ് ജോലിക്ക് പോയി തിരികെ വന്ന അമ്മ കണ്ടത് തൂങ്ങി നിൽക്കുന്ന മകളെ

അഷ്ടമി എന്ന പെൺകുട്ടിയെക്കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പറയുവാൻ നല്ലകാര്യങ്ങൾ മാത്രം. എല്ലാവരുടെയും പ്രിയപ്പെട്ടവൾ, അവൾ എന്തിന് സ്വയം ജീവിതം ഇല്ലാതാക്കി എന്ന ചോദ്യമാണ് ഇനിയും ബാക്കിയാകുന്നത്. ദൂരഹതയുടെ കരിനിഴലുകൾ അഷ്ടമിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഉണ്ടോ ഹ്യദയഭേദകമായ വേദനയിലും ബന്ധുക്കളും സമീപവാസികളും ഈ സംശയം ഉയർത്തുകയാണ്.

കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമിഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളാണ് അഷ്ടമി. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്നു ഈ മാതാപിതാക്കൾ. ചെറുതെങ്കിലും സന്തുഷ്ടകുടുംബം. കൊല്ലം എസ്.എൻ ലോ കാളേജിൽ നിന്നും കഴിഞ്ഞ വർഷം നിയമബിരുദം പൂർത്തിയായ അഷ്ടമീ 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയിൽ പ്രാക്ടിസീനു പോയി തുടങ്ങിയത്. പ്രത്യേകിച്ച് ഒരു വിശേഷവുമില്ലാത്ത ഒരു വ്യാഴാഴ്ച അതായിരുന്നു ഇന്നലെ ഇവർക്ക്. പിതാവ് അജിത്ത് പതിവ് പോലെ വണ്ടി ഓടാനായി പോയി. അമ്മ തൊഴിലുറപ്പ് ജോലിക്കായും.

ആകെ ഉണ്ടായിരുന്ന വിശേഷം അഷ്ടമി കോടതിയിൽ പോകാതെ ലീവ് എടുത്തു എന്നത് മാത്രം. തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഉണ്ണാനായി വീട്ടിലേക്ക് വന്ന അമ്മ റെന അഷ്ടമിയുമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അമ്മ തൊഴിലിടത്തേക്ക് മടങ്ങി പോയി. വൈകിട്ട് അഞ്ചേകാലോടെ ചായക്കുള്ള പാലുമായി വീട്ടിലേക്ക് വന്ന മാതാവ് ചാരിയിരുന്ന മുൻഭാഗത്തെ കതക് പതുക്കെ തുറന്ന് അകത്തെക്ക് കയറി. അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതിലിൽ എത്തി വാതിലിൽ തള്ളി നോക്കി.

മകൾ ഉറങ്ങുകയാണ് എന്ന് കരുതി വാതിൽ തുറന്ന ആ മാതാവ് നടുങ്ങി പോയി. ഉച്ചയ്ക്ക് തന്നോടോപ്പം ഭക്ഷണം കഴിച്ച തന്റെ ജീവന്റെ പാതിയായ മകൾ അവരുടെ കൺമുന്നിൽ തൂങ്ങിയാടുന്നു. നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി എത്തിയത് .വീടിനുള്ളിലേക്ക് പ്രവേശിച്ചവർ കണ്ടത് കിടപ്പ്മുറിയിൽ തൂങ്ങി നിൽക്കുന്ന അഷ്ടമിയേയും സമീപത്ത് ബോധരഹിതയായ നിലയിൽ മാതാവിനേയുമാണ്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്ക് മരണം സംഭവിച്ചിരുന്നു.

പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും അഷ്ടമിയുടെ മോബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. അതിൽ വൈകിട്ട് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . വീടിനു സമീപം അടുത്ത പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തിരുന്നത് കണ്ടതായി പറയുന്നു.

ആരോടോ കലഹിക്കുന്നത് പൊലെ ആണ് സംസാരിച്ച് കൊണ്ടിരുന്നത് എന്ന് അവർ പൊലീസിനോട് പറഞ്ഞു. സംസാരാത്തിനോടുവിൽ ശബ്ദമുയർ്ത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടത് പൊലെ തോന്നിയതായും ഇവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകി.

എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നിയമവിദ്യാർത്ഥിയായ അഷ്ടമിയുടെ മരണത്തിൽ അതുകൊണ്ട് തന്നെ ദൂരുഹത ഉണ്ട് എന്നാണ് ബന്ധുമിത്രാദികൾ ആരോപിക്കുന്നത്. എന്താണ് കാരണമെന്ന് അറിയില്ലെന്ന് നിസഹായനായി പിതാവ് അജിത്ത് പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ക്യത്യവും സൂക്ഷ്മമായതുമായ അന്വേഷണം എന്നതാണ് അഷ്ടമിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും സമീപവാസികളും ആവിശ്യപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close