KERALANEWSTrending

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി; പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്; വിശദ വിവരങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. 2,994 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൂടുതൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്നലെ സ്ഥിരീകരിച്ചത്. 782 കേസുകൾ. ജില്ലയില്‍ മൂന്ന് മരണവും ഇന്നലെ സ്ഥിരീകരിച്ചു.കൊല്ലം 233, പാലക്കാട് 168, ഇടുക്കി 54, കോട്ടയം 361, ആലപ്പുഴ 177, എറണാകുളം 616, തൃശൂര്‍ 145, പാലക്കാട് 79, മലപ്പുറം 70, കോഴിക്കോട് 168, വയനാട് 30, കണ്ണൂര്‍ 79, കാസര്‍കോട് 31 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ആശ്വാസം, കേസുകൾ കുറഞ്ഞു

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ, 11,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 2.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 17,073 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 5.62 ശതമാനമായിരുന്നു.

മരിച്ചുപോയ അച്ഛൻ വിവാഹ പന്തലിൽ; പൊട്ടിക്കരഞ്ഞ് വധു, അമ്പരന്ന് നാട്ടുകാരും

വിവാഹ ചടങ്ങുകളിൽ മാതാപിതാക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. അതേസമയം അച്ഛനെയോ അമ്മയേയോ നഷ്ടപ്പെ‌ടുക എന്നാൽ വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഓരോ ആഘോഷവേളകളിലും അവർ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് നമുക്ക് തോന്നിക്കൊണ്ടേയിരിക്കും. പലരും മരിച്ചുപോയ മാതാപിതാക്കളെ തങ്ങളുടെ വിവാഹദിവസം ഓർക്കാൻ പലതും ചെയ്യാറുണ്ട്. അത്തരം ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഒരു മകൾ വിവാഹത്തിന് മരിച്ചുപോയ അച്ഛന്റെ അതേ രൂപത്തിലുള്ള മെഴുക് പ്രതിമ കണ്ട് വികാരാധീനയാവുകയാണ്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ആവുല ഫാനി എന്ന യുവാവാണ് സഹോദരിയുടെ വിവാഹദിവസം ഇങ്ങനെ ഒരു സർപ്രൈസ് പ്ലാൻ ചെയ്തത്. പിതാവ് ആവുല സുബ്രഹ്മണ്യന്റെ മെഴുക് പ്രതിമയാണ് നിർമ്മിച്ചത്. യുഎസ്‍എ -യിലായിരുന്നു ആവുല ഫാനി താമസിച്ചിരുന്നത്.

വൈറലായ വീഡിയോകളിലും ചിത്രങ്ങളിലും, തന്റെ പിതാവിനെ വീൽചെയറിൽ കൊണ്ടുവരുന്നത് കണ്ട് ഒരു വധു കരയുന്നത് കാണാം. മെഴുക് പ്രതിമ കാണുമ്പോൾ വിവാഹത്തിൽ പങ്കെടുക്കുന്ന മിക്കവരും കരയുന്നത് കാണാൻ കഴിയും. വധു തന്റെ പരേതനായ പിതാവിന്റെ പ്രതിമയിൽ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്ത ശേഷം, മുഴുവൻ കുടുംബവും വിവാഹത്തിൽ പങ്കെടുക്കുന്നവരും അവരുടെ എല്ലാ ചടങ്ങുകളിലും ഈ പ്രതിമയെ കൂടി ഉൾപ്പെടുത്തുന്നത് കാണാം.

കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഫാനിയുടെ പിതാവ് മരിച്ചത്. തന്റെ അമ്മയും പരേതനായ അച്ഛനും ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡിൽ (ബിഎസ്എൻഎൽ) ജോലി ചെയ്തിരുന്നതായി ഫാനി പറഞ്ഞു. അവരുടെ അച്ഛന്റെ മെഴുക് പ്രതിമ കർണാടകയിൽ നിർമ്മിച്ചതാണ്, ഇത് പൂർത്തിയാക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close