NEWSTrendingWORLD

യുവതിയെ കാറിലിട്ട് ക്രൂരമായി കുത്തി കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ്; മൃതദേഹവുമായി രക്ഷപ്പെട്ടതും ഇതേ കാറിൽ തന്നെ; ലുബ്‌ന മന്‍സൂറി​ന്റെ കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ദുബായ്: ഷാര്‍ജയില്‍ യുവതിയെ കാറില്‍വെച്ച് കുത്തിക്കൊലപ്പെടുത്തി. ജോര്‍ദാന്‍ സ്വദേശിനിയായ ലുബ്‌ന മന്‍സൂറാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെ രണ്ടുമണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പിടികൂടി. ലുബ്‌ന മന്‍സൂര്‍ താമസിക്കുന്ന കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്.

ഭര്‍ത്താവാണ് ലുബ്‌നയെ കൊലപ്പെടുത്തിയതെന്നാണ് ജോര്‍ദാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. കാറില്‍വെച്ച് ലുബ്‌നയ്ക്ക് നിരവധി തവണ കുത്തേറ്റതായാണ് പുറത്ത് വരുന്ന വിവരം. കൊലയ്ക്ക് ശേഷം പ്രതി യുവതിയുടെ മൃതദേഹവുമായി ഇതേ കാറില്‍ രക്ഷപ്പെട്ടു. ഇതിനിടെ, പോലീസ് നടത്തിയ അന്വേഷണത്തില്‍ ലുബ്‌നയുടെ കാര്‍ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിൽ കാറിനുള്ളിലെ മൃതദേഹവും കണ്ടെത്തി. അതേസമയം, പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ബീച്ചില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് അറിയിച്ചു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പറഞ്ഞു.

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാണ് എന്‍ജിനീയറിങ് ബിരുദധാരിയായ ലുബ്‌നയുടെ കൊലപാതകത്തിന് കാരണമായതെന്നാണ് ജോര്‍ദാന്‍ മാധ്യമങ്ങളുടെയും റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ കാരണം യുവതി ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാന്‍ തീരുമാനിച്ചിരുന്നതായും ചിലര്‍ ട്വീറ്റ് ചെയ്തു. ലുബ്‌നയുടെ കൊലപാതകത്തിന് പിന്നാലെ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

മന്ത്രവാദത്തി​ന്റെ പേരിൽ ബലിയറുത്ത് കൊലപ്പെടുത്തിയത് ഇരുപത്തിയാറുകാരിയെ; നാടിനെ നടുക്കിയ വിചിത്ര സംഭവം ഇങ്ങനെ..

റാഞ്ചി: മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ സഹോദരിയും സഹോദരനും ബലിയറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ബലിക്ക് ശേഷം മൃതദേഹം കത്തിച്ചുവെന്നാണ് ആരോപണം. വിവരം പുറത്തറിഞ്ഞയുടൻ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗർവാ നഗരത്തിലെ വാർഡ് നമ്പർ ആറിലെ ഒറോൺ തോലയിൽ താമസിക്കുന്ന ഗുഡിയ ദേവി (26) യാണ് മരിച്ചത്.

മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭർത്താവ് ആരോപിച്ചു. പിന്നീട് ഗർഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാർന്നാണ് മരിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ ഞായറാഴ്ച മാത്രമാണ് ഇക്കാര്യം പൊലീസിന് മുന്നിലെത്തിയത്.

ഭർത്താവി​ന്റെ വാക്കുകൾ:

ഭാര്യാസഹോദരനും സഹോദരിയും ഒരാഴ്ച മുമ്പ് തന്റെ അയൽവാസിയായ രാംശരൺ ഒറോൺ എന്ന മന്ത്രവാദിയുടെ വീട്ടിൽ വന്നിരുന്നു. ഇതിനിടയിൽ ഇവർ ഭാര്യയെ ഒറാണിന്റെ വീട്ടിലേക്ക് മന്ത്രത്തിനായി വിളിച്ചുവരുത്തി. മൂന്നുനാലു ദിവസം തുടർചയായി തന്ത്രമന്ത്രങ്ങൾ നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് ഇവർ ഗുഡിയ ദേവിയുടെ നാവും സ്തനവും വെട്ടിമുറിച്ചു. ഗർഭപാത്രവും കുടലും കൂടി സ്വകാര്യഭാഗത്തിലൂടെ പുറത്തെടുത്തു. അതിനുശേഷം ഭാര്യ വേദനകൊണ്ട് പുളഞ്ഞു മരിച്ചു. മരണശേഷം സഹോദരിയും മറ്റുള്ളവരും മൃതദേഹം മാതൃസഹോദരൻ രങ്കയുടെ അടുത്തേക്ക് കൊണ്ടുപോയി മൃതദേഹം അവിടെ ദഹിപ്പിച്ചു’.

വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഇൻചാർജ് യോഗേന്ദ്ര കുമാർ ഞായറാഴ്ച ഒറോൺ തോലയിലെത്തി വിഷയം അന്വേഷിച്ചു. യുവതി കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close