Breaking NewsKERALANEWSTop NewsTrending

സ്വാതന്ത്ര്യം ദുരുപയോ​ഗം ചെയ്തു; മാധ്യമ പ്രവർത്തകർക്ക് സ്പീക്കറുടെ റൂളിം​ഗ്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് സ്പീക്കറുടെ റൂളിം​ഗ്. ആക്ഷേപ ഹാസ്യ പരിപാടികൾക്ക് സഭയുടെ ദൃശ്യങ്ങൾ ഉപയോ​ഗിക്കാൻ പാടില്ല. സഭയിൽ മൊബൈൽ ഉപയോ​ഗിച്ചും ദൃശ്യങ്ങൾ പകർത്തരുത്. മാധ്യമ പ്രവർത്തകർ സ്വാതന്ത്ര്യം ദുരുപയോ​ഗം ചെയ്തു. ഭാവിയിൽ ആവർത്തിച്ചാൽ അവകാശലംഘന പ്രകാരം നടപടിയുണ്ടാകും. വിഷയത്തിൽ സ്പീക്കറുടെ റൂളിം​ഗിനെതിരെ പ്രതിുക്ഷ നേതാവും രം​ഗത്തെത്തി.

അതേസമയം സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടക്കും. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും,കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യമുള്ള വിഷയമാണിത്. പൊതുസമൂഹത്തിന്‍റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കുകയായിരുന്നു.ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്.

അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നത്

മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ ഡോളര്‍ കടത്ത് നടന്നു എന്ന് പ്രധാന പ്രതി മജിസ്ട്രേറ്റ് കോടിതയില്‍ സിആര്‍പിസി 164 പ്രകാരം മല്‍കിയ മൊഴിയുടെ വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരേയും ഉപയോഗിച്ചുകൊണ്ട് മൊഴി തിരുത്തിക്കാന്‍ നടത്തിയ ശ്രമം മൂലം സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ആശങ്ക സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം. ഷാഫി പറമ്പില്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കോൺസൽ ജനറലിൻറെ സഹായത്തിൽ ബാഗ് യുഎഇയിലെത്തിച്ചെന്ന് ശിവശങ്കർ; ബാഗ് മറന്നിട്ടില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ

മുഖ്യമന്ത്രിയുടെ(chief minster) യു എ ഇ സന്ദർശനത്തിൽ (uae visit)ഒരു ബാഗ് (bag)കൊണ്ടുപോകാൻ മറന്നിരുന്നുവെന്ന് എം.ശിവശങ്കർ(m sivasankar). ഇത് വ്യക്തമാക്കുന്ന ശിവശങ്കരൻറെ മൊഴി പുറത്തു വന്നു. കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നത്. എന്നാൽ ബാഗേജ മറന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്.

അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് ആണ് മറന്നത് എന്നാണ് എം ശിവശങ്കറിൻറെ മൊഴി. ഇത് പിന്നീട് എത്തിച്ചത് കോൺസൽ ജനറലിൻറെ സഹായത്തോടെയായിരുന്നുവെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ എം ശിവശങ്കർ പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തള്ളിാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ മറുപടി നൽകിയത്.

സ്വപ്നയുടെ വാക്കുകൾ

”2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോകുന്ന സമയത്താണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുൽ ജനറലിന്‍റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. അത് നിർബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്‍റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.”

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close