KERALANEWSTop NewsTrending

യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്; സിംഗിൾഡ്യൂട്ടി സംവിധാനം ശക്തിപ്പെടുത്തും, ജീവനക്കാരുടെ എണ്ണം കുറയ്ക്കും; ഗതാഗത മന്ത്രിയുടെ വാക്കുകളിങ്ങനെ..

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ സമരത്തിനെതിരെ ​ഗതാ​ഗത മന്ത്രി ആന്‍റണി രാജു. യൂണിയനുകളേയും മന്ത്രി രൂക്ഷമായി വിമർശിച്ചു. കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ സമരം ചെയ്യരുത്. യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. സർക്കാർ ഈ പറഞ്ഞതിന്‍റെ ആവർത്തനമാണ് ഹൈക്കോടതി പറഞ്ഞതെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഡ്യൂട്ടി പരിഷ്കരണം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സിംഗിൾ ഡ്യൂട്ടി സംവിധാനം ശക്തിപ്പെടുത്തും. അഞ്ചാറു മാസത്തിനുള്ളിൽ സർക്കാർ സഹായമില്ലാതെ കെ എസ് ആർ ടി സിക്ക് പ്രവർത്തിക്കാനാകും. ആറു കോടി രൂപ പ്രതിദിന വരുമാനമുണ്ട്. ചെലവും 6 കോടി രൂപയുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുടേയും വർക് ഷോപ്പുകളുടേയും എണ്ണം വെട്ടിക്കുറക്കും. ഓഫീസുകളുടെ എണ്ണം കുറയ്ക്കുമ്പോൾ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാനാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

ലക്ഷ്യമിടുന്നത് ഭരണ നിർവഹണം കാര്യക്ഷമമാക്കാൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഭരണ നിർവഹണം കാര്യക്ഷമമാക്കാൻ പുതിയ സംവിധാനം. ഇതിന്റെ ഭാ​ഗമായി എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകൾ നിവിലവിൽ വരും. നിലവിലുള്ള ഭരണനിർവഹണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനാണ് ജില്ലാ ഓഫീസുകൾ ആരംഭിക്കുന്നത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ആദ്യഘട്ടത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലാണ് ജില്ലാ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കുന്നത്. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിയിലാണ് താൽക്കാലികമായി ജില്ലാ ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ബാക്കി മൂന്ന് ജില്ലകളിലും അതാത് ജില്ലാ ആസ്ഥാനത്ത് തന്നെയാണ് കെ.എസ്.ആർ.ടി.സിയുടെ ജില്ലാ ഓഫീസുകൾ.

ജില്ലാ ഓഫീസുകൾ അതാത് ജില്ലാ ആസ്ഥാനത്ത് തന്നെ തുടങ്ങാനാണ് തീരുമാനമെങ്കിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരമൊരു സൗകര്യ ഒരുക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ കൊല്ലത്ത് കെ.എസ്.ആർ.ടി.സിയുടെ ജില്ലാ ഓഫീസ് കൊട്ടാരക്കരയിലായിരിക്കും. ആലപ്പുഴയിൽ ഹരിപ്പാടും, കോട്ടയത്ത് ചങ്ങനാശ്ശേരിയിലും, എറണാകുളത്ത് ആലുവയിലുമായിരിക്കും ജില്ല ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ഇടുക്കി ജില്ലയുടെ ജില്ലാ ഓഫീസ് തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ കോംപ്ലക്സിലാണ് ആരംഭിക്കുന്നത്.

കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസുകൾ ചുവടെ

തിരുവനന്തപുരം സൗത്ത് – പാപ്പനംകോട്, തിരുവനന്തപുരം നോർത്ത് – നെടുമങ്ങാട്, കൊല്ലം – കൊട്ടാരക്കര (താൽക്കാലികം), പത്തനംതിട്ട – പത്തനംതിട്ട, ആലപ്പുഴ – ഹരിപ്പാട് (താൽക്കാലികം), കോട്ടയം – ചങ്ങനാശ്ശേരി (താൽക്കാലികം), ഇടുക്കി – തൊടുപുഴ, എറണാകുളം – ആലുവ (താൽക്കാലികം), തൃശൂർ -തൃശൂർ, മലപ്പുറം – മലപ്പുറം, കോഴിക്കോട് – കോഴിക്കോട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close