KERALANEWSTrending

‘മോളെ കോലം കെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കിൽ അച്ഛനെങ്കിലും ഉളുപ്പ് വേണം, സുകുമാരനെ പറയിപ്പിക്കാൻ..’; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തിന് കടുത്ത വിമർശനവുമായി സൈബർ ലോകം

കൊച്ചി: മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താര കുടുംബമാണ് മല്ലികാ സുകുമാര​ന്റെത്. സുകുമാരനിൽ തുടങ്ങി മക്കളായ ഇന്ദ്രജിത്തും പ്രിത്വിരാജും മരുമകൾ പൂർണിമയും സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളാണ്. എന്നാൽ ഇപ്പൾ ഇനർക്കെതിരെ വലിയ സൈബർ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ഇന്ദ്രജിത്ത് സുകുമാരൻറെ ഭാര്യ പൂർണമയും മക്കളും ധരിക്കുന്ന വസ്ത്രത്തിനെ ചൊല്ലിയാണ് സമൂഹമാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുന്നത്.

ഇപ്പോൾ ഇന്ദ്രജിത്ത് സുകുമാരന്റെ മൂത്തമകൾ പ്രാർത്ഥനയ്ക്ക് ഒരു അവാർഡ് ലഭിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ അവാർഡ് ലഭിച്ചതിന് അഭിനന്ദനം അറിയിക്കാനല്ല പലരും കമ​ന്റ് ബോക്സിൽ എത്തുന്നത്. അവാർഡ് സ്വീകരിക്കുമ്പോൾ പ്രാർത്ഥന ധരിച്ച വേഷത്തെ കുറിച്ചാണ് ചർച്ച നടത്താനാണ്. ഗ്ലാമറസ് വേഷത്തിലാണ് പ്രാർത്ഥന പുരസ്കാരം ഏറ്റുവാങ്ങിയത്. ശേഷം എല്ലാവർക്കും നന്ദി പറയുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് നിരവധി ആശംസകൾ വരുന്നുണ്ടെങ്കിലും വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. അതിൽ ചില കമ​ന്റുകൾ ഇങ്ങനെയാണ്: മോളെ കോലം കെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കിൽ അച്ഛൻ എങ്കിലും ഉളുപ്പ് വേണം. അല്ലെങ്കിൽ മല്ലിക മുത്തശ്ശിക്ക് വേണം സുകുമാരനെ പറയിപ്പിക്കാൻ ആയി ഒരെണ്ണം. ഇങ്ങനെയൊക്കെ കോലം കെട്ടിയാല് പ്രശസ്ത ആകാൻ പറ്റുമോ എന്ന് ആരാ ഇതിനെ പഠിപ്പിച്ചത്. ബ്രൈസർ ഇതിൻറെ മുകളിൽ ഇടുന്നതാണ് ഉടുപ്പ് ഇതെന്ത് കോപ്പ്. കണ്ടത്തിൽ കൊണ്ട് നിർത്താം. കാക്ക ശല്യം മാറാൻ നല്ലതാണ്. എനിക്ക് ഒരു പെൺമക്കളുണ്ട് .വസ്ത്രം ഇടുന്നത് എന്തെങ്കിലും അപാകത കണ്ടാൽ വഴക്കു പറയും ഞാൻ.

ഇത് ഒന്നും പറയാനില്ല. സുകുമാരൻ ചേട്ടനെ ഒക്കെ നമുക്ക് ഇപ്പോഴും ഇഷ്ടമാണ് .ഇത്രയും വലിയ ഡ്രസ്സ് എന്തിനാ കുട്ടി ധരിച്ചത്. മല്ലികയെ പറയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച അമ്മയും മകളും. ഇതൊക്കെ കാണിച്ച് അടുത്ത പ്രോഗ്രാം പിടിക്കാൻ ആയിരിക്കും .അച്ഛനും അമ്മയ്ക്കും അപ്പൂപ്പനും അമ്മൂമ്മയും എല്ലാം തനി മലയാളികൾ. ഒരു കഷ്ണം എങ്കിലും മലയാളം .മറു നാട്ടിലോ വിദേശത്തോ പഠിച്ചു വളർന്നത് ആയിക്കോട്ടെ ഒരു നമസ്കാരം പോലും ഇല്ല .കഴുകന്മാർക്കും കൊത്തിവലിക്കാൻ മക്കളെ ഇട്ടുകൊടുത്ത ഇന്ദ്രനും ഭാര്യയ്ക്കും പ്രത്യേക നന്ദി .ഇത് അടിപൊളി എന്ന് പറയുപ്പോൾ തന്നെ നാണക്കേട്. ഇന്ദ്രജിത് സാറിനെ നാണം കെടുത്തല്ലേ .

ഞങ്ങളുടെ ഇഷ്ട നാടൻ. ആ പണം ഉണ്ടെങ്കിൽ അനാഥക്കുട്ടികൾക്ക് കൊടുക്ക്. ആ കുഞ്ഞിനഗറെ ഡ്രസ്സ് തൊലിയുരിഞ്ഞു പോകും.പൂർണിമയ്ക്ക് നാണം തോന്നുന്നില്ലേ ഒരു അമ്മയല്ലേ .നല്ല പേരും പെരുമയുമുള്ള കുടുംബമാണ് .രാജ് സാറിൻറെ മുഖത്ത് കരിവാരിത്തേക്കാൻ ഇതിനെയൊക്കെ ഇങ്ങനെ വിടാൻ നാണമില്ലേ തന്തയ്ക്കും തള്ളയ്ക്കും. ഇവളെ എന്തിനു പറയണം പാവം കൊച്ച് .കൊച്ച് ഓർത്തിരിക്കുന്നത് ഇതൊക്കെയാണ് വല്യ കാര്യം എന്നാണ് .ഈ കൊച്ചിനു മലയാളം അറിയില്ലേ.എന്നിങ്ങനെ നിരവധി കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് .വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് പ്രാർത്ഥനയ്ക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത്.

കുറിപ്പ് ചർച്ചയാകുന്നു

കൊച്ചി: കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരിയായ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കന്യാസ്ത്രീകളും മറ്റു സ്ത്രീകളും ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലവീഡിയോ അയച്ച സംഭവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഗ്രൂപ്പിൽ ഉള്ള വീട്ടമ്മമാർ പരാതിയുമായി രൂപതയെ കണ്ടതോടെ വൈദികനെതിരെ നടപടിയെടുക്കുകയും ചെയ്തു.

മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് വൈദികൻ നൂറിൽ കൂടുതൽ സ്ത്രീകൾ അടങ്ങിയ ഭക്ത സംഘത്തിന്റെ വാട്സ് അപ്പ് ഗ്രൂപ്പിലേക്ക് ആണ് അശ്ലീല വീഡിയോ അയച്ചത്. വീട്ടമ്മമാർ നവൽകിയ പരാതി ഗൗരവമായി കാണുമെന്നും മൂന്നംഗ കമ്മിറ്റി തെളിവെടുപ്പ് നടത്തിയ ശേഷം വൈദികൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മാനന്തവാടി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിൽ പറഞ്ഞു.

എന്നാൽ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് പറയുന്നത് മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരികെ അയച്ചപ്പോൾ ഗ്രൂപ്പ് മാറിയതെന്നാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അധ്യാപികയും ആക്ടിവിസ്റ്റും ആയ ശ്രീലക്ഷ്മി അറയ്ക്കൽ. മിക്ക ആൾക്കാർക്കും സെക്സ് ചെയ്യുമ്പോൾ സന്തോഷവും സമാധാനവും ഒക്കെ കിട്ടുന്നു. ഇത്രയും നല്ല ഒരു കാര്യം എന്തിനാണ് പുരോഹിതരോട് ചെയ്യരുത് എന്ന് പറയുന്നത്? ഒരു ജീവജാലങ്ങളുടെയും ആത്യന്തിക ലക്ഷ്യം എന്നത് ദൈവത്തെ പൂജിക്കുക എന്നുള്ളത് അല്ല. അത് പുതിയ തലമുറയെ ഉണ്ടാക്കുക എന്നുതന്നെയാണ്. ശ്രൂലക്ഷ്മി നായർ പറയുന്നു

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വാക്കുകൾ ഇങ്ങനെയാണ്:

പൗരോഹിത്യം എന്നതിനെ എന്തിനാണ് ബ്രഹ്മചര്യവുമായി തുല്യമാക്കുന്നത്,എന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല.മിക്ക ആൾക്കാർക്കും സെ ക്സ് ചെയ്യുമ്പോൾ സന്തോഷവും സമാധാനവും ഒക്കെ കിട്ടുന്നു. ഇത്രയും നല്ല ഒരു കാര്യം എന്തിനാണ് പുരോഹിതരോട് ചെയ്യരുത് എന്ന് പറയുന്നത്?ഒരു ജീവജാലങ്ങളുടെയും ആത്യന്തിക ലക്ഷ്യം എന്നത് ദൈവത്തെ പൂജിക്കുക എന്നുള്ളത് അല്ല. അത് പുതിയ തലമുറയെ ഉണ്ടാക്കുക എന്നത് ആണ്. അതിനു വേണ്ടി ഒരു പ്രായം എത്തുമ്പോൾ ശരീരം പാകം ആകുന്നു.ലൈംഗിക ആകർഷണം തോന്നുന്നു. There is nothing to worry about it.പിന്നെ നമുക്ക് പുതിയ തലമുറയെ ഉണ്ടാക്കിയ ശേഷം മാന്യമായി വളർത്താൻ ഉള്ള സോഷ്യൽ, ഇമോഷണൽ, economical and physical ക്യാപിറ്റൽ ഇല്ലാത്തതിനാൽ condom ഉപയോഗിച്ച് അത് തടയുന്നു.( Also, STDs are prevented).സയൻസ് ഇത്ര പുരോഗമിച്ചിട്ടും പൗരോഹിത്യം = ബ്രഹ്മചര്യം ( no se x ) എന്ന ഫോർമുല ഫോളോ ചെയ്യുന്നവരെ സമ്മതിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close