
ബെംഗ്ളുറു: അമ്മ മൂന്ന് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബെംഗ്ളുറു ആർആർ നഗറിലെ ചന്നസാന്ദ്രയിലാണ് സംഭവം. ദീപ (31), മകൾ ദിയ (മൂന്ന്) എന്നിവരാണ് മരിച്ചത്.
2017ലാണ് സോഫ്റ്റ്വെയർ എൻജിനീയറായ ആദർശിനെ ദീപ വിവാഹം കഴിച്ചത്. ഉഡുപി ബ്രഹ്മവാർ സ്വദേശികളായ ഇരുവരും ആർആർ നഗറിലെ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്. ഒരാഴ്ചയായി ദീപ പനി ബാധിച്ച് വലയുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ജീവിതം വളരെ വിരസമാണ്, എന്നോട് ക്ഷമിക്കൂ’, എന്നെഴുതിയ കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് ദീപ മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. ജോലി കഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് രാജരാജേശ്വരി സിറ്റി പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരണകാരണം രോഗം മൂലമാണോ കുടുംബപ്രശ്നമോയെന്ന് അന്വേഷിക്കുകയാനിന്ന് ഡിസിപി സഞ്ജീവ് പാട്ടീൽ പറഞ്ഞു.
യുവതി ബലാത്സംഗത്തിനിരയായത് ബാറിൽ നിന്നും താമസ സ്ഥലത്തേക്ക് പോകവെ; പരാതി നൽകിയതോടെ അറസ്റ്റിലായത് സ്വന്തം പിതാവും; അച്ഛനല്ല പ്രതിയെന്ന് പരാതിക്കാരി
തന്നെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പിതാവിനെ ജയിലിൽ അടച്ചത് കള്ളക്കേസിൽ കുടുക്കിയാണെന്ന ആരോപണവുമായി യുവതി രംഗത്ത്. ബ്രിട്ടീഷ് യുവതിയായ ടമ്മി ഫോർസിത് ആണ് ബലാത്സംഗത്തിന്റെ ഇരക്ക് ഉറപ്പാക്കുന്ന സ്വകാര്യത പോലും വേണ്ടെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. നാലു മക്കളുടെ അമ്മകൂടിയായ 33കാരി വിനോദയാത്രക്കിടെയാണ് ഗ്രീക്കിൽ വെച്ച് ബലാത്സംഗത്തിന് ഇരയായത്. പരാതി നൽകിയതോടെ ഗ്രീക്ക് പൊലീസ് അറസ്റ്റ് ചെയ്തത് യുവതിയുടെ പിതാവിനെയും. ഇതോടെയാണ് പിതാവിനെ രക്ഷിക്കാൻ യുവതി തന്നെ രംഗത്തിറങ്ങിയത്.
അർദ്ധരാത്രി കഴിഞ്ഞ നേരത്ത് ബാറിൽ നിന്നും താമസ സ്ഥലത്തേക്ക് പോയ തന്നെ വലിച്ചിഴത്ത് അടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് അവർ ആരോപിക്കുന്നത്. ഇനിയും താൻ തന്റെ സ്വകാര്യത കാത്തുസൂക്ഷിച്ചിരുന്നാൽ സത്യം പുറത്തുവരില്ല എന്നും , അതിനാൽ തന്നെയാണ് താൻ തന്റെ പേരുൾപ്പടെ എല്ലാം വെളിപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. ഇനിയെങ്കിലും ഗ്രീക്ക് പൊലീസ് യഥാർത്ഥ കുറ്റവാളിയെ പിടികൂടും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
ഒരു ബലാത്സംഗത്തിന്റെ ഇര എന്ന നിലയിൽ, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അത്ര സുഖകരമായ കാര്യമല്ല എന്ന് അവർ ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമത്തിനു നൽകിയ ടെലെഫോൺ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, താനും തന്റെ പിതാവും എത്രമാത്രം കഷ്ടതകൾ അനുഭവിക്കുന്നുണ്ടേന്ന് ലോകം അറിയണം എന്നും അവർ പറഞ്ഞു. തന്റെ പിതാവ് നൂറു ശതമാനം നിരപരാധിയാണ്. അദ്ദേഹം തന്നെ ബലാത്സംഗം ചെയ്തിട്ടില്ല. ഗ്രീക്ക് പൊലീസ് വളരെ പരുഷമായിട്ടായിരുന്നു തങ്ങളോട് പെരുമാറിയതെന്നും ടമ്മി പറഞ്ഞു.
തങ്ങൾ ഗ്രീക്ക് പൗരന്മാരായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെയായിരുന്നില്ല ഈ കേസിനെ സമീപിക്കുമായിരുന്നത് എന്നും ടമ്മി പറയുന്നു. ഇപ്പോൾ ഒരു വിനോദയാത്രയ്ക്കിടെ മദ്യപിച്ച് മദോന്മത്തനായി നടത്തിയ ഒരു സംഭവം മാത്രമാക്കി ഈ കേസിനെ ചുരുക്കിയിരിക്കുകയാണെന്നും ടമ്മി രോഷത്തോടെ പറയുന്നു. തുടക്കം മുതൽ തന്നെ തന്റെ അച്ഛനാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഗ്രീക്ക് പൊലീസ് എന്ന് അവർ പറഞ്ഞു. അതുകൊണ്ടു തന്നെ മറ്റു സാധ്യതകൾ ഒന്നും തന്നെ അവർ അന്വേഷിച്ചില്ല.
ടമ്മിയുടെ പിതാവും തുടക്കം മുതൽ തന്നെ ഈ ആരോപണം നിഷേധിക്കുകയയിരുന്നു. ഇയാൾ ഇപ്പോൾ ഗ്രീക്ക് ജയിലിലാണ്. ഡി എൻ എ പരിശോധനയുടെ ഫലം വരാനുണ്ട്. ആ ഫലം ഇയാളുടെ നിരപരാധിത്വം തെളിയിച്ചാൽ ഇയാൾക്ക് ഉടനെ പുറത്തിറങ്ങാൻ കഴിയും. അതല്ലെങ്കിൽ അടുത്ത 18 മാസത്തിനുള്ളിൽ ഇയാൾ ഗ്രീക്ക് കോടതിയിൽ വിചാരണ നേരിടേണ്ടതായിവരും.