BIZINDIANEWSTrending

ഇന്ത്യയുടെ ജി.ഡി.പി കുറയുമോ..?

മുബൈ: ഇന്ത്യയുടെ 2022-2023 സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 7.3 ശതമാനമായി കുറയുമെന്ന് ആഭ്യന്തര റേറ്റിങ് ഏജൻസിയായ ക്രിസിൽ റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തെ ജി.ഡി.പി 7.8 ശതമാനമായിരിക്കുമെന്ന നേരത്തെ പുറത്തുവിട്ട കണക്കിലാണ് ക്രിസിൽ മാറ്റംവരുത്തിയത്. ഇന്ധനവിലവർധനവ്, കയറ്റുമതി കുറയുന്നത്, ഉയർന്ന പണപ്പെരുപ്പം തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടികാണിച്ചാണ് ജി.ഡി.പി കുറയുമെന്ന് ക്രിസിൽ പ്രവചിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വർഷം ജി.ഡി.പി വളർച്ച 7.2 ശതമാനമായിരിക്കുമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കിനോട് ചേർന്നുനിൽക്കുന്നതാണ് ക്രിസിലിന്‍റെ പ്രവചനം. കഴിഞ്ഞ സാമ്പത്തിക വർഷം 5.5 ശതമാനമായിരുന്നു പണപ്പെരുപ്പം. എന്നാൽ ഇത്തവണ ശരാശരി 6.8ശതമാനമായി പണപ്പെരുപ്പം ഉ‍യർന്നതും ജി.ഡി.പി കുറയുന്നതിന് കാരണമാകുമെന്നും ക്രിസിൽ അഭിപ്രായപ്പെടുന്നു

നിങ്ങളെ മാത്രം കൊതുക് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നുണ്ടോ..? എങ്കിൽ ശ്രദ്ധിക്കണം; പഠനം പറയുന്നത് ഇതാണ്..

പലരും പറയാറുള്ള പരാതിയാണ് ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞെടുത്ത് ആക്രമിക്കുന്നു എന്നത്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍.

സിക- ഡെങ്കു വൈറസുകളെ കുറിച്ച് കേട്ടിട്ടില്ലേ? കൊതുകുകള്‍ ആണ് ഈ രോഗകാരികളുടെ വാഹകര്‍. ഈ വൈറസുകള്‍ ആളുകളുടെ ശരീരത്തിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുമത്രേ. അതായത്, സിക- ഡെങ്കു വൈറസുകള്‍ ചര്‍മ്മത്തില്‍ ഒരു സവിശേഷമായ ഗന്ധം സൃഷ്ടിക്കുമത്രേ. ഇതിലൂടെ മറ്റ് കൊതുകുകള്‍ കൂടി ഇവരിലേക്ക് ആകൃഷ്ടരാകുമത്രേ. ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളില്‍ മാറ്റം വരുത്തിക്കൊണ്ട് ഒരു ‘അസറ്റോഫിനോണ്‍’ എന്ന തന്മാത്രകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഇതാണ് മറ്റ് കൊതുകുകളെ കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ ഗന്ധമുണ്ടാക്കുന്നതെന്ന് പഠനം പറയുന്നു.

എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പിന്നീടിത് മനുഷ്യരിലും പരിശോധിക്കുകയായിരുന്നു. സിക- ഡെങ്കു അണുബാധയേറ്റ മനുഷ്യരുടെ ചരര്‍മ്മത്തിലും ഗവേഷകര്‍ ‘അസറ്റോഫിനോണ്‍’ കണ്ടെത്തി. ഇത്തരത്തില്‍ രോഗബാധയുള്ളവരില്‍ വീണ്ടും കൊതുകുകള്‍ ആക്രമണം രൂക്ഷമാക്കുമ്പോള്‍ അണുബാധ മൂര്‍ച്ഛിക്കാനോ, കൂടുതല്‍ വേഗതയില്‍ രോഗവ്യാപനം നടക്കാനോ എല്ലാം സാധ്യതകളേറെയെന്നും ഗവേഷകര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close