KERALANEWSTrending

സന്ധ്യ വിവാഹ വാഗ്ദാനം നല്‍കി തട്ടിയത് 30 ലക്ഷം; പ്രവീണ്‍ അമ്മയ്ക്കൊപ്പം വീട്ടിലെത്തിയതോടെ ഭർത്താവുമായുള്ള തർക്കവും; ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് പുതിയ തട്ടിപ്പുകഥകൾ..

കന്യാകുമാരി: കുലശേഖരത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെളളിയാഴ്ച രാവിലെയാണ് കുലശേഖരം സൂര്യകോട് മുള്ളക്കുഴി സ്വദേശി ജോണ്‍ ഐസക് (40), ഭാര്യ സന്ധ്യയെയും(34) മരിച്ച നിലയിൽ കണ്ടെത്തുന്നത്.

10 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ജോണ്‍ ഐസക് അറിയാതെ ഭാര്യ സന്ധ്യ അഴകന്‍പാറ തട്ടന്‍വിള സ്വദേശി വര്‍ഗീസിന്റെ മകന്‍ പ്രവീണ്‍ എന്നയാളില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി 30 ലക്ഷം രൂപ വാങ്ങിയതായി പറയപ്പെടുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം പ്രവീണ്‍ തന്റെ അമ്മയ്ക്കൊപ്പം സന്ധ്യയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സന്ധ്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടതായി പരിസരവാസികള്‍ പറയുന്നു.

രാവിലെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ജനല്‍ വഴി നോക്കിയപ്പോള്‍ സന്ധ്യയെ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നതായും ജോണ്‍സണെ കട്ടിലില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുലശേഖരം പൊലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സന്ധ്യ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണോ അതോ നാണക്കേട് കൊണ്ട് രണ്ടു പേരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close