
മുംബൈ: അമരാവതിയിൽ ജൂൺ 21നു മരുന്നുകട ഉടമ കൊല്ലപ്പെട്ട സംഭവം ഐഎസ് മോഡൽ കൊലപാതകമാണെന്നും ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവർത്തനമാണെന്നും എഫ്ഐആർ. കേസിൽ എൻഐഎ അന്വേഷണം തുടങ്ങി. യുഎപിഎ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
ബിജെപി വക്താവായിരുന്ന നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളെ പിന്തുണച്ചതിന്റെ പേരിൽ രാജ്യത്ത് ആദ്യം നടന്നത് മറ്റൊരു കൊലപാതകമാണ് ഇത്. പരാമർശങ്ങളെ പിന്തുണച്ച് ചില പോസ്റ്റുകൾ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്റാവു കോൽഹെ (54) വാട്സാപ്പിൽ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുഖ്യപ്രതി ഇർഫാൻ ഖാൻ (32) അടക്കമുള്ള പ്രതികൾ പിടിയിലായതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാൾ പിടിയിലായത്.
അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തിൽ സംശയവും പരാതിയുമായി രംഗത്തെത്തിയത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തിൽ മുദ്ദ്സിർ അഹമ്മദ് (22), ഷാറുഖ് പഠാൻ (25), അബ്ദുൽ തൗഫീഖ് (24) ഷുഐബ് ഖാൻ (22), അതീബ് റാഷിദ് (22) എന്നിവർ നേരത്തേതന്നെ അറസ്റ്റിലായിയിരുന്നു. ഇവരെ നിയോഗിച്ചത് ഇർഫാൻ ഖാൻ ആണെന്ന് അമരാവതി പൊലീസ് കമ്മിഷണർ ഡോ. ആരതി സിങ് പറഞ്ഞു. ഇയാൾ എൻജിഒ നടത്തുകയാണെന്നും 10,000 രൂപയാണു കൊലയാളികൾക്കു വാഗ്ദാനം ചെയ്ത പ്രതിഫലമെന്നും പൊലീസ് അറിയിച്ചു.
ഉമേഷ് കടയടച്ച് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ രാത്രി പത്തിനും 10.30നും ഇടയ്ക്കാണു കൊല്ലപ്പെട്ടത്. 2 ബൈക്കുകളിൽ പിന്തുടർന്നവർ ഇടയ്ക്കുവച്ചു തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യലാൽ കൊല്ലപ്പെട്ട കേസും എൻഐഎയാണ് അന്വേഷിക്കുന്നത്.
ഉദയ്പുര്‍ കൊലപാതത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ…
ജയ്പുര്‍: ഉദയ്പുരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). പ്രതികൾക്ക് ഭീകരസംഘടനകളുടെ പങ്കാളിത്തം കണ്ടെത്താനായിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന സംഘം അറിയിച്ചിരിക്കുന്നത്. അതേസമയം രാജസ്ഥാന് പോലീസിലെ ഭീകരവിരുദ്ധസേന (എ.ടി.എസ്.) ഈ നിലപാട് തള്ളി.
രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ ഭീകരസംഘടനകളുടെ പങ്കാളിത്തം കണ്ടെത്താനായിട്ടില്ലെന്ന് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ആവര്‍ത്തിച്ചു. എന്നാല്‍, രാജസ്ഥാന് പോലീസിലെ ഭീകരവിരുദ്ധസേന (എ.ടി.എസ്.) ഈ നിലപാട് തള്ളിയിരിക്കുകയാണ്.
കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൊലപാതക ദൃശ്യങ്ങൾ പ്രതികൾ പങ്കു വെച്ചിരുന്നു. ‘ലഭിച്ച ഉത്തരവുകള്‍ അതേപടി നടപ്പാക്കി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. ഈ ഒരു സംഭവം മുൻ നിർത്തിയാണ് രാജസ്ഥാന് പോലീസിലെ ഭീകരവിരുദ്ധസേന അന്വേഷണം നടത്തുന്നത്. പ്രതികൾ ഘൗസിന് ഭീകരപ്രവര്ത്തനപശ്ചാത്തലമുള്ള ഒമ്പതു പാകിസ്താന് പൗരന്മാരുമായി ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
കൂടാതെ കൊലനടത്തുന്നതിന് മുമ്പും കഴിഞ്ഞതിനു ശേഷവും ഇവരുടെ ഫോണുകളിലേക്ക് പാകിസ്ഥാനിൽ നിന്നും നിരവധി കോളുകളാണ് വന്നിരിക്കുന്നത്. ഉദയ്പുര്‍ സെക്ടര്‍ 11-ലെ ഒരു ബിസിനസുകാരനെ വധിക്കാനും ഇയാള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നു -എ.ടി.എസ്. വൃത്തങ്ങള്‍ പറഞ്ഞു. കൊലപാതകം നടത്തി വീഡിയോ സാമൂഹികമാധ്യമങ്ങളിലിട്ട റിയാസ് അഖ്താരി, ഘൗസ് മുഹമ്മദ് എന്നിവരെയും കൂട്ടാളികളായ ആസിഫ്, മൊഹ്സീന് എന്നിവരെയും അജ്മേറിലെ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളുള്ള ജയിലില്‍നിന്ന് ശനിയാഴ്ച എന്‍.ഐ.എ. ഏറ്റുവാങ്ങി. ജയ്പുരിലെ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്തുദിവസം പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അതേസമയം കൊല്ലപ്പെട്ട കനയ്യലാലിന്റെ വീട് സന്ദര്‍ശിച്ച ബി.ജെ.പി. നേതാവ് കപില്‍മിശ്ര കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. പൊതുജനങ്ങളില്‍നിന്ന് സംഭാവനയായാണ് പാര്‍ട്ടി പണം കണ്ടെത്തുക. ജയ്പുര്‍ എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ കനയ്യവധക്കേസ് പ്രതികള്‍ക്ക് അഭിഭാഷകരുടെ മര്‍ദനമേറ്റു. മുദ്രാവാക്യം വിളിച്ചും ശാപവചനങ്ങളുതിര്ത്തുമാണ് കോടതിവളപ്പില്‍ കൂടിനിന്ന അഭിഭാഷകരില്‍ ചിലര്‍ കൈയേറ്റം ചെയ്തത്.
മതനിന്ദ ആർക്ക് നേരെയും എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന ഒന്നായി മാറുമ്പോൾ…
ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം വലിയ ചർച്ചകളിലേക്ക് വഴിവെക്കുമ്പോളും 1927 സെപ്തമ്പറിലെ ഒരു മത കൊലപാതക കഥയാണ് ഭാരതീരുടെ മനസിൽ തെളിയുന്നത്. രംഗീല റസൂൽ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മഹാശയ രാജ്പാലൽ എന്ന എഴുത്തുകാരനെ, ഇലം ഉദ്ദീൻ എന്ന പത്തൊമ്പതുകാരൻ പട്ടാപ്പകൽ ക്രൂരമായി കുത്തി കൊലപ്പെടുത്തുന്നു.
ഉദയ്പൂരിനടന്ന കൊലപാതകത്തിലും അന്ന് നടന്ന് കൊലപാതകത്തിലും പ്രശ്നം പ്രവാചക നിന്ദ തന്നെയായിരുന്നു. ഇവിടെ നൂപുർ ശർമ്മയുടെ പ്രസ്താവന വരുന്നതിന് മുൻപേ തന്നെ പ്രതികൾ കത്തി തയ്യാറാക്കുകയും വെട്ടിക്കൊലപ്പെടുത്താൻ പരിശീലനം നേടുകയയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. എന്നാൽ അന്ന് ആ എഴുത്ത് കാരനെ കൊലപ്പെടുത്തിയതോടെ കൊലപാതകിക്ക് വേണ്ടി കണ്ണീരൊഴുക്കാനും പ്രാർത്ഥിക്കാനും ‘സാരെ ജഹാംസെ അച്ച..’ രചിച്ച മുഹമ്മദ് ഇക്ബാൽ ഉൾപ്പടെയുള്ള പൗരപ്രമുഖർ അണിനിരന്നു എന്നാതാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം. എല്ലാം മതത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നു തന്നെ ചുരുക്കി പറയാം.
എന്ത് ക്രിമനിൽ പ്രവർത്തനം നടത്തിയാലും, ഇരക്കൊപ്പമല്ല, വേട്ടക്കാരന് ഒപ്പമാണ് മതബോധം നിലകൊള്ളുക എന്നുള്ളതാണ് കാലങ്ങളായി പല സംഭവങ്ങളും ചൂണ്ടി കാണിച്ചു തരുന്നത്. കാലം മാറുന്നതിനൊപ്പം മനുഷ്യരും മാറുന്നുണ്ടന്നു പറയുന്നതെല്ലാം വെറുതെയാണ്. നൂറ്റാണ്ട് മുമ്പത്തെ മാനസികാവസ്ഥയിൽ നിന്ന് പലരും ഒരു തരിമ്പും മാറിയിട്ടില്ലെന്ന് കാണിച്ചു തരുംന്ന് സംഭവങ്ങളാണ് ഭാരതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ, രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന കൊല ഇന്ത്യയെ മാത്രമല്ല ലോകരാഷ്ട്രങ്ങളെപ്പോലും ഞെട്ടിച്ചിരിക്കയാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഇന്ത്യയിൽ നഷ്ടമാകുന്നത് പല ജീവനുകളാണ്.
കൊല്ലപ്പെട്ട കനയ്യ ലാൽ, ധൻ മണ്ഡി മാർക്കറ്റിലെ തന്റെ കടയിൽ ഇരിക്കുമ്പോഴാണ് പ്രതികളായ ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസ് അൻസാരിയും എത്തിയത്. ഇതിലൊരാൾക്ക് തുണി തയ്ക്കാൻ അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു. കനയ്യ ലാൽ അളവെടുക്കുന്നതിനിടെ ഇയാൾ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മറ്റേയാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ശരിക്കും ഐസിസ് മോഡൽ കൊല..! ഓടി രക്ഷപ്പെട്ട പ്രതികൾ, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. സംഭവത്തിലെ അന്താരാഷ്ട്ര ഭീകര ബന്ധം അന്വേഷിക്കാൻ എൻ ഐ എക്ക് നിർദ്ദേശം നൽകികഴിഞ്ഞിരിക്കുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊലപാതകത്തിൽ രാജ്യത്തിനകത്തോ പുറത്തോ ഉള്ള സംഘടനകൾക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെങ്കിൽ അത് കൃത്യമായി അന്വേഷിച്ച് കണ്ടെത്തണമെന്നാണ് അമിത് ഷാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇസ്ലാമിക രാജ്യങ്ങളിൽ ഏതുസമയവും മറ്റുള്ളവർക്ക്മേൽ എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന ഒന്നായി മതനിന്ദ മാറി കഴിഞ്ഞിരിക്കുന്നു. പാക്കിസ്ഥാനിലും ബംഗ്ലാദേശിയും നൈജീരിയയിലുമൊക്കെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് പ്രവാചക നിന്ദ ചൂണ്ടിക്കാട്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് പല വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്. സൽമാൻ റുഷ്ദി മുതൽ തസ്ലീമ നസ്രീൻ വരെയുള്ള എഴുത്തുകാർ വേട്ടയാടപ്പെട്ടതും ഇതേ പ്രവാചക നിന്ദയുടെ പേരിലാണ്. കൈ വെട്ടി മാറ്റപ്പെട്ട നമ്മുടെ ജോസഫ് മാസ്റ്റർ മുതൽ, തലവെട്ടിമാറ്റപ്പെട്ട ഫ്രാൻസിലെ അദ്ധ്യാപകൻ സാവുവൽ പാറ്റിവരെയുള്ള ഒരു നീണ്ട നിരയുടെ ഇതിന്റെ ഇരകളായിട്ട്. ഇന്നും യൂറോപ്യൻ രാജ്യങ്ങളിൽ സെക്യുലറിസ്റ്റുകളും ഇസ്ലാമിസ്ററുകളും തമ്മിലുള്ള പ്രധാന സംഘർഷത്തിന്റെ കാരണവും പ്രവാചക വിമർശനമാണ്.
ഒരു മതേതര രാജ്യത്ത് എന്തിനെയും വിമർശിക്കാനുള്ള അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്ന് ജനാധിപത്യവാദികളുടെ വാദമൊന്നും ഇസ്ലാമിസ്റ്റുകൾ പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ ഉദയ്പൂരിലെ ആക്രമണങ്ങളെ ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ ആവില്ല. അത് ലോകത്ത് ഇടക്കിടെ സംഭവിച്ചുകൊണ്ടിക്കുന്ന ഒരു കാര്യമാണ്. ഇത് മതത്തിന്റെ പേരിൽ ആയതുകൊണ്ട് ഭൂരിപക്ഷത്തിന്റെ രഹസ്യപിന്തുണയും ഇത്തരം നീച കർമ്മങ്ങൾക്ക് ലഭിക്കുന്നു എന്നുള്ളതും വസ്തുതയാണ്.
പ്രവാചകനിന്ദ എന്ന വാക്ക് കേരളത്തിൽ ചർച്ചചെയ്യപ്പെട്ടത് ഇങ്ങനെയാണ്:
മാജിക്കൽ റിയലിസത്തിലൂടെ വായനക്കാരെ മറ്റൊരു ലോകത്തിലെത്തിച്ച സൽമാൻ റുഷ്ദി എന്ന ഇന്ത്യയിൽ ജനിച്ച ഇംഗ്ലീഷ് എഴുത്തുകാരന് വധ ഭീഷണി ഉണ്ടായ സാഹചര്യത്തിൽ വിഷയം കേരളത്തിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. എഴുതിയ വിഷയം മതം ആവുമ്പോൾ തീവ്രവാദ സംഘടനകളെ മാത്രമല്ല സൂക്ഷിക്കേണ്ടത്. ഏത് സാധാരണക്കാരനും നിങ്ങളെ കുത്തി മലർത്താം! അതുകൊണ്ടുതന്നെ നിരന്തരം ഭീതിയിലാണ് ഇവരൊക്കെ ജീവിക്കുന്നത്. 1947 ജൂൺ 19, ബോംബെ നഗരത്തിൽ ജനിച്ച, റുഷ്ദി തന്റെ രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രനിലുടെ ലോക പ്രശ്സത നേടി. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു. മിക്കവാറും അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ്.
അതേസമയം റഷ്ദിയുടെ നാലാമത്തെ നോവൽ ആയ ദ് സാത്താനിക്ക് വേഴ്സെസ് (1988) മുസ്ലിം സമുദായത്തിൽ നിന്ന് ശക്തമായ വിമർശനങ്ങൾ ഉണ്ടാക്കി. റുഷ്ദിയെ വധിക്കുവാനായി, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനി ഫത്വ പുറപ്പെടുവിച്ചു. എന്താണ് പുസ്തകത്തിലുള്ളത് എന്നത് വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് കൊല്ലാൻ ഉത്തരവ് വരുന്നത്. ഇനി ആ പുസ്തകത്തിൽ എന്തെങ്കിലും മോശമായി ഉണ്ടെങ്കിൽ അത് കോടതിയിൽ പോയി ക്ലിയർ ചെയ്യുകയല്ലേ വേണ്ടത്. പക്ഷേ ഇത്തരം ജനാധിപത്യ മര്യാദകൾ ഒന്നും അന്നും ഇന്നും പൊളിറ്റിക്കൽ ഇസ്ലാമിന് ബാധകമല്ല. തന്റെ പുസ്തകം ആരെയും തേജോവധം ചെയ്യുന്നില്ലെന്നും, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് റുഷ്ദി പറയുന്നത്. പക്ഷേ വധഭീഷണി കാരണം അദ്ദേഹം വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ. പക്ഷേ അദ്ദേഹം എഴുത്തിൽ സജീവമായി. മതപീഡനം നേരിടുന്നവർക്കുള്ള യൂറോപ്പിന്റെ പരിഗണയാണ് റുഷ്ദിക്ക് തുണയായത്. ഇന്നും ഇന്തയിലെ ഇസലാമിക തീവ്രവാദികളുടെ അടക്കം ഹിറ്റ്ലിസ്റ്റിൽ നമ്പർ വൺ ആണ് ഈ നോവലിസ്്റ്റ്.
സമാനമാണ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീനിന്റെ അനുഭവവും. ലജ്ജ എന്ന് പേരുള്ള ഒരു നോവൽ എഴുതിപ്പോയതാണ് അവരുടെ പേരിലുള്ള കുറ്റം. വധഭീഷണിയെത്തുടർന്ന് 1994ലാണ് അവർ ബംഗ്ലാദേശ് വിട്ടു. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞിരുന്നത്. തസ്ലിമയ്ക്ക് 2004ൽ ഇന്ത്യ താമസം അനുവദിച്ചിരുന്നവെങ്കിലും ഇസ്ലാമിസ്റ്റകളുടെ സമ്മർദം മൂലം സർക്കാർ നിലപാട് മാറ്റി. 2015ൽ അവർ അമേരിക്കയിലേക്ക് താമസം മാറി. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്തായിരുന്നു ഇത്. ഇന്നും മതതീവ്രവാദികളുടെ കണ്ണിലെ ഹിറ്റ്ലിസ്റ്റിലാണ് ഇവർ.
അസിയ ബീബിയുടെ കഥ
മതനിന്ദാ കുറ്റമാരോപിച്ച് പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ച അസിയ ബീബിയുടെ കഥ അതിലും ദയനീയമാണ്. പാക്കിസ്ഥാൻ പഞ്ചാബിലെ ഷെയ്ക്കുപുര ജില്ലയിൽ ഒരു ദരിദ്ര്യ ക്രിസ്ത്യൻ കുടുംബത്തിലാണ് അസിയ ബീബിയെന്ന അസിയ നൊറീൻ ജനിക്കുന്നത്. പാക്കിസ്ഥാനിൽ പേരിന്റെ പേരിൽ തിരിച്ചറിയാതിരിക്കാനും പീഡിപ്പിക്കപ്പെടാതിരിക്കാനും ആസിയ, ആമിന എന്നക്കൊയുള്ള പേരുകളാണ് ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉപയോഗിക്കാറുള്ളത്!
2009 ജൂൺ 14 വരെ മറ്റുള്ളവർ താഴ്ന്ന ജാതിയായി കണ്ടിരുന്ന ഒരു തോട്ടം തൊഴിലാളിയായിരുന്നു അവർ. അന്ന്,അസിയ ബീബിയും ഗ്രാമത്തിലെ മറ്റ് ചില മുസ്ലിം മത വിശ്വാസികളും തമ്മിൽ നടന്ന ഒരു തർക്കമാണ് സത്യത്തിൽ അവരുടെ നരകതുല്യമാക്കി തീർത്തത്.ജോലിക്കിടയിൽ കുറച്ചു വെള്ളം കുടിക്കാൻ ശ്രമിച്ചതിലൂടെയാണ്, പിന്നീട് തൂക്ക് കയർ വരെ ലഭിച്ച അന്നത്തെ ആ തർക്കം ഉടലെടുക്കുന്നത്. മുസ്ലീങ്ങൾ വെള്ളം കുടിച്ചിരുന്ന അതേ പാത്രത്തിൽ തന്നെ ക്രിസ്ത്യാനിയായ അസിയയും വെള്ളം കുടിക്കാൻ ശ്രമിച്ചു എന്നുള്ളതായിരുന്നു തർക്കത്തിന് കാരണം.
തർക്കം മൂർച്ഛിച്ചതോടു കൂടി കുറ്റപ്പെടുത്തലുകളും ആരോപണങ്ങളുമെല്ലാം പൂർണ്ണമായും മതപരമായി മാറി. അസിയയും കുടുംബവും മാത്രമായിരുന്നു ആ ഗ്രാമത്തിലുണ്ടായിരുന്ന ഏക ക്രിസ്ത്യൻ കുടുംബം. പണ്ടും കൂടെയുള്ളവരുടെ ആവശ്യമായിരുന്നു ഇവരുടെ മതം മാറ്റം. ഈ ആവശ്യം ആ തർക്കത്തിലും ഉന്നയിക്കപ്പെട്ടു. അസിയയോട് അന്നവിടെ കൂടി നിന്നവർ മതം മാറാൻ ആവശ്യപ്പെട്ടു.
‘ഞാൻ എന്റെ മതത്തിലും മനുഷ്യരാശിയുടെ പാപങ്ങൾക്കു വേണ്ടി കുരിശിൽ മരിച്ച യേശുക്രിസ്തുവിലും വിശ്വസിക്കുന്നു. മനുഷ്യരാശിയെ രക്ഷിക്കാൻ നിങ്ങളുടെ പ്രവാചകൻ മുഹമ്മദ് എന്താണ് ചെയ്തത്? നിങ്ങൾക്കു പകരം ഞാൻ എന്തിന് മതം മാറണം?’ എന്നതായിരുന്നു തർക്കത്തിനിടയിൽ അസിയ ചോദിച്ച മറു ചോദ്യമെന്നാണ് പറയപ്പെടുന്നത്. അത് പ്രവാചക നിന്ദയെന്ന വലിയ കുറ്റമായി. പൊലീസെത്തി അറസ്റ്റ് ചെയ്യപ്പെടും വരെ അസിയയും കുടുംബവും നാട്ടുകാരുടെ മർദ്ദനമുറകൾക്ക് വിധേയരാക്കപ്പെട്ടു!
പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295 ഇ ചാർത്തിയാണ് അസിയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തോമസ് ബാബിങ്ടൺ മക്കോളെ ഡ്രാഫ്റ്റ് ചെയ്ത് 1860 ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡ് തന്നെയാണ് പാക്കിസ്ഥാന്റേതും. എന്നാൽ ഇന്ത്യൻ പീനൽ കോഡ് പരിശോധിച്ചു കഴിഞ്ഞാൽ അതിലൊരിക്കലും 295 ഇ എന്ന സെക്ഷൻ കാണാൻ കഴിയില്ല. സ്വാതന്ത്ര്യാനന്തരം 1986 ൽ മുൻ ആർമി തലവൻ കൂടിയായിരുന്ന മുഹമ്മദ് സിയാ ഉൾ ഹഖ് പ്രസിഡണ്ടായിരുന്ന കാലത്ത് പാക്കിസ്ഥാൻ പീനൽ കോഡിലേക്ക് പുതുതായി തുന്നി ചേർക്കപ്പെട്ട ഒന്നാണ് സെക്ഷൻ 295 ഇ. പ്രവാചകനെ ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുത്തുന്നവർക്ക് വധ ശിക്ഷയോ, ജീവ പര്യന്തമോ ഉറപ്പു വരുത്തുന്ന സെക്ഷനാണ് 295 ഇ. ആരെങ്കിലും മതനിന്ദ നടത്തിയാൽ കൊന്നുകളയുമെന്ന് സാരം! അവസാനം 2010 ൽ കീഴ്ക്കോടതിയിൽ നിന്നും അസിയ കേസിന്റെ വിധി വന്നു. തൂക്കി കൊല്ലാൻ!
വിധി കേട്ട പാടെ ‘അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്ബർ!’ എന്ന മുദ്രാവാക്യത്തോടെ വിധി പ്രസ്താവം നടത്തിയ ജഡ്ജിനെ എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയാണ് അന്നുണ്ടായത്. മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയായിരുന്നു അസിയ. അങ്ങനെയാണ് ഈ കേസ് ലോക പ്രസിദ്ധമാവുന്നതും, വിദേശ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ഇടപെടുന്നതും.
വിധിക്ക് ശേഷം കൊടിയ പീഡനങ്ങൾ തന്നെയാണ് അസിയയ്ക്കും അസിയയെ പിന്തുണച്ചവർക്കും പിന്നീട് നേരിടേണ്ടി വന്നത്. കേവലമൊരു പട്ടിയെ പോലെ കഴുത്തിൽ ചങ്ങലയിട്ടു കൊണ്ട് ജനലുകൾ പോലുമില്ലാത്ത ഒരു ഏകാന്ത സെല്ലിലാണ് അസിയയെ പാർപ്പിച്ചിരുന്നത്. പല മുസ്ലിം സംഘടനകളും, വ്യക്തികളും അസിയയുടെ തലക്ക് വില പറഞ്ഞു കൊണ്ട് പത്ര പരസ്യങ്ങൾ അച്ചടിച്ചിറക്കി. മത നേതാവായിരുന്ന മൗലാന യൂസഫ് ഖുറേഷി അസിയയെ കൊല്ലുന്നവർക്ക് 500,000 പാക്കിസ്ഥാനി റുപ്പീസാണ് വാഗ്ദാനം ചെയ്തത്.
2011 ൽ അസിയയെ അനുകൂലിച്ച് രംഗത്തെത്തിയ പഞ്ചാബ് പ്രവിശ്യ ഗവർണറായിരുന്ന സൽമാൻ തസീറിനെ സുരക്ഷാ ജീവനക്കാരൻ തന്നെ വെടിവെച്ചു കൊന്നു. ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ഷഹബാസ് ഭട്ടിയേയും ഇതേ കുറ്റമാരോപിച്ച് ഇതേ വർഷം തന്നെ കൊന്നു തള്ളി!അവസാനം 2018 ൽ തെളിവുകളുടെ അഭാവം മൂലം പാക്കിസ്ഥാൻ സുപ്രീം കോടതി അസിയയെ കുറ്റ വിമുക്തയാക്കി. രാജ്യം വിട്ട് പോവരുതെന്ന നിബന്ധനയും കൂടെയുണ്ടായിരുന്നു. പിന്നീട് 2019 ൽ, ഈ നിബന്ധന തീർന്നതിന് പിറ്റേന്ന് തന്നെ അസിയ കാനഡയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. അതുകൊണ്ട് മാത്രം ഇന്നും അസിയ ജീവനോടെയിരിക്കുന്നു.
ജോസഫ് മാഷ്
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ് എടുക്കമ്പോൾ, ഷാർലിഹെബ്ദോയുടെ കാർട്ടൂണുകൾ കാണിച്ചുവെന്ന് പറഞ്ഞ് സാമുവൽ പാറ്റി എന്ന അദ്ധ്യാപകനെ തലയറത്തുകൊന്നത് ലോകത്തെയും നടുക്കിയിരുന്നു. സാമുവൽ പാറ്റിക്കും, ചോദ്യപേപ്പർ വിവാദത്തിൽ കുടുങ്ങി കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് മാഷിനും തമ്മിൽ അതിശയകരമായ സമാനകളാണുള്ളത്.
രണ്ടുപേരും ആരുടെയെങ്കിലും വികാരം വ്രണപ്പെടണമെന്ന് ബോധപൂർവം ഉദ്ദേശിച്ചിട്ടില്ല. പി.ടി. കുഞ്ഞുമുഹമ്മിദിന്റെ ‘തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തിൽനിന്ന് ഒരു ഭ്രാന്തനും പടച്ചോനും തമ്മിലുള്ള സംഭാഷണ ശകലം എടുത്ത്, അനുയോജ്യമായ ചിഹ്നം ചേർക്കാനുള്ള ചോദ്യമായി കൊടുക്കുമ്പോൾ, ആ മുഹമ്മദിനെ ഈ മുഹമ്മദായി വ്യഖാനിക്കപ്പെടുമെന്ന് പ്രൊഫസർ ടി ജെ ജോസഫ് സ്വപ്നത്തിൽപോലും കരുതിയില്ല. രണ്ടിടത്തും അദ്ധ്യാപകരെ ഒറ്റിക്കൊടുത്തതിൽ വിദ്യാർത്ഥികളും പെടുന്നു. ഒരു പെൺകുട്ടി തന്നോട് ഈ ചോദ്യം എങ്ങനെ വന്നു എന്ന് ചോദിച്ചത് തന്റെ ആത്മകഥയിൽ ജോസഫ് മാസ്റ്റർ പറയുന്നുണ്ട്.
പിന്നീട് അത് ഇസ്ലാമിക മാനേജ്മെന്റിന് കീഴിലുള്ള പത്രങ്ങളിൽ വലിയ വാർത്തയാവുന്നു, സമരം ആളിക്കത്തുന്നു. സറ്റയറിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്ന ജോസഫ് മാഷിന്റെ ശൈലിക്ക് സമാനമായിരുന്നു, ഫ്രാൻസിലെ അദ്ധ്യാപകൻ സാവുവൽ പാറ്റിയുടെ ക്ലാസും. ഒരു സംഭവം ക്ലാസെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടതെല്ലാം കാണിച്ച് പഠിപ്പിക്കയാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെയാണ് ആ അദ്ധ്യാപകൻ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ ഷാർലി ഹെബ്ദോയുടെ വിവാദ കാർട്ടൂണുകൾ കാണിക്കുന്നത്. അല്ലാതെ ഇന്ന് രാവിലെ അൽപ്പം മതവിമർശനം ആവാം എന്ന അജണ്ടവെച്ച് ക്ലാസിലേക്ക് വന്നതല്ല. അപ്പോഴും അദ്ദേഹം പറഞ്ഞു. മുസ്ലിം വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ പുറത്തുപോകാം. ആ അദ്ധ്യാപകന്റെ ജനാധിപത്യബോധം നോക്കുക. കുറച്ചു കുട്ടികൾ അങ്ങനെ പുറത്തുപോയി. എന്നാൽ ഒരു പെൺകുട്ടി ഒളിഞ്ഞുനോക്കി കണ്ടെന്നും ഇത് ആ കുട്ടി വീട്ടിൽ അറിയിച്ചുവെന്നുമാണ് ഫ്രഞ്ച് പത്രങ്ങൾ എഴുതിയത്. തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവാണ് നവമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച് ഈ അദ്ധ്യാപകനെ കൊലക്ക് കൊടുത്തത്. ഇയാളും അറസ്റ്റിലായിട്ടുണ്ട്.
അതുപോലെ മൂന്ന്കൂട്ടികൾക്കും കൃത്യത്തിൽ പങ്കുണ്ടെന്നത് അന്വേഷണ ഏജൻസികളെ ഞെട്ടിച്ചിട്ടുണ്ട്. അദ്ധ്യാപകനെ കൊല്ലാൻ പോവുകയാണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നത്രേ. ഇസ്ലാമിക തീവ്രാവാദിയിൽനിന്ന് പണം വാങ്ങി അവരാണ് അദ്ധ്യാപകനെ കാണിച്ചുകൊടുത്തത്! നോക്കുക, സ്വന്തം അദ്ധ്യാപകനെ ഒറ്റിക്കൊടുക്കുന്ന വിദ്യാർത്ഥികൾ. ഒരു കുട്ടിപോലും പറഞ്ഞില്ല, എക്കാലവും മാനവികതക്കും മതേതരത്വത്തിനും വേണ്ടി നിലനിന്ന വ്യക്തിയാണ് സാവുമൽ പാറ്റി എന്ന്. ഒരു മതവെറിയൻ ആയിട്ടാണ് അദ്ദേഹം ചിത്രീകരിക്കപ്പെട്ടത്. സമാനമായ അനുഭവം ആയിരുന്നു ജോസഫ് മാസ്റ്റർക്കും. സ്വന്തം കുട്ടികളും കോളജും അയാളെ ഒറ്റുകൊടുത്തു. ഒരു മതവെറിയൻ അല്ല ജോസഫ് മാസ്റ്റർ എന്ന് ആരും പറഞ്ഞില്ല. എത്രകാലമായിട്ട് അദ്ദേഹത്തെ ഈ നാടിന് അറിയാമായിരുന്നു.