KERALANEWSTrending

ഗോഡൗണില്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ ലഹരിമരുന്ന്; കോഴിക്കോട് ചില്ലറ വിൽപ്പനക്കാരനായ യുവാവ് പിടിയിലാകുമ്പോൾ..

കോഴിക്കോട്: കോഴിക്കോട് പാളയത്തിനു സമീപം 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. വിപണിയില്‍ 15 ലക്ഷം രൂപ വരെ വിലയുള്ള ലഹരിമരുന്ന് ആണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്ക് ലഹരിമരുന്ന് എത്തിച്ചതാണ് എന്നാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തല്‍.

കൃഷ്ണനും കുടുംബവും ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തു; തല ചായ്ക്കാനുള്ള വീടടക്കം ജപ്തി ഭീഷണിയിൽ; കരുതലായി സുരേഷ് ​ഗോപി

മലപ്പുറം: കർഷകന് താങ്ങായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായി ജപ്തി ഭീഷണി നേരിടുന്ന മലപ്പുറം കവളപ്പാറയ്ക്കടുത്ത പാതാറിലെ കൃഷ്ണനാണ് വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്. വീട് ഉൾപ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തിഭീഷണി ഒഴിവാക്കാൻ സുരേഷ് ഗോപി ഇന്നലെ മൂന്നര ലക്ഷം രൂപ ബാങ്കിലടക്കുകയായിരുന്നെന്നും കൃഷ്ണൻ പറയുന്നു.

വാർത്തകളിലൂടെയാണ് സുരേഷ് ​ഗോപി കൃഷ്ണ​ന്റെ അവസ്ഥ കാണാൻ ഇടയാകുന്നത്. ഇതോടെ നിലമ്പൂർ ഹൗസിങ് സഹകരണ സൊസൈറ്റിയിലെ ജപ്തി ഒഴിവാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു. കൃഷ്ണനും കുടുംബവും ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തുകൊണ്ടുപോയി. വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ തല ചായ്ക്കാനുള്ള വീടടക്കം ജപ്തി ഭീഷണിയിലായതോടെയാണ് സഹായ ഹസ്തവുമായി താരം എത്തിയത്.

സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മൂന്നരലക്ഷം രൂപ ഉടൻതന്നെ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായിനിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു പോവുകയാണ്. സുരേഷ് ഗോപിയുടെ നൻമയുള്ള മനസ്സിനു നന്ദി പറയുകയാണ് കൃഷ്ണനും കുടുംബവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close