KERALANEWSTrending

ഹംസക്കുട്ടിക്കെതിരെ പരാതിയുമായി സ്ത്രീകൾ; കയ്യോടെ പൊക്കി പോലീസും

തിരൂര്‍: തിരൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യുവാവിനെ പിടികൂടി പോലീസ്. തിരൂര്‍ ഏഴൂർ സ്വദേശിയായ ചട്ടിക്കല്‍ ,കുളങ്ങര വീട്ടില്‍, തലക്കടത്തുര്‍ ഹംസക്കുട്ടി(22) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകുന്നേരം ബസ്സ് സ്റ്റോപ്പില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ മോശം പെരുമാറ്റം നടത്തിയതിയതിനെ തുടര്‍ന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്.

യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ; സൂരജ് പാലാക്കാരനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: യൂട്യൂബ് ചാനൽ അവതാരകനായ സൂരജ് പാലക്കാരനെതിരെ കേസടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് പാലാക്കാരൻ എന്ന സൂരജ് വി. സുകുമാറിനെതിരെ എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒളിവിൽ പോയതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാനായില്ല.

ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി.പി. നന്ദകുമാറിനെതിരേ (ക്രൈം നന്ദകുമാർ) പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ല.

ടി.പി. നന്ദകുമാറിനെതിരേ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close