KERALANEWSTop NewsTrending

വലിയഴിക്കൽ പാലത്തിന് മുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം; ഇതെങ്ങനെ വലിഞ്ഞു കയറിയെന്ന് നാട്ടുകാരും; വീഡിയോ പുറത്ത്

ആലപ്പുഴ : ആലപ്പുഴ വലിയഴിക്കൽ പാലത്തിൽ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. 12 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ആർച്ച് സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കളുടെ സാഹസികത. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് പേര്‍ മൊബൈലിൽ ദൃശ്യങ്ങൾ പക‍ത്തുന്നതും പുറത്ത് വന്ന വീഡിയോയിൽ ദൃശ്യമാണ്. നേരത്തെയും പാലത്തിന് മുകളിൽ സമാനമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബൈക്കിൽ അഭ്യാസങ്ങൾ നടത്തിയ യുവാക്കൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്ത സാഹചര്യവുമുണ്ട്.

വീഡിയോ ചിത്രികരിച്ചു, ഗേ ആപ്പില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിയും; നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് ചാക്കില്‍ കെട്ടിയ നിലയില്‍

ന്യൂഡല്‍ഹി: കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഓടയില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ സിദ്ദിഥ് നഗറില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ജൂണ്‍ 26 മുതല്‍ കാണാതായ യാഷ് റസ്‌തൊഗി (22) എന്ന യുവാവിന്റെ മൃതദേഹമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞു.

കേസില്‍ അലിഷാന്‍, സലിം, ഷാവേസ് എന്നിങ്ങനെ മൂന്ന് പ്രതികളാണുള്ളതെന്ന് സംഭവസ്ഥലത്ത് എത്തിയ എസ്.പി വിനീത് ഭട്‌നഗര്‍ പറഞ്ഞു. പ്രതികള്‍ക്ക് യാഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവരുടെ വീഡിയോ ചിത്രികരിച്ച ശേഷം അത് ഗേ ആപ്പില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യാഷ് 40,000 രൂപ കൈക്കലാക്കിയിരുന്നു.

കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് യാഷിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി മൃതദേഹം ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ കാണിച്ചുള്ള ഭീഷണിയുയര്‍ന്നപ്പോള്‍ ഷാവേസ് ആണ് യാഷിനെ വിളിച്ചുവരുത്തിയത്. തര്‍ക്കത്തിനൊടുവിലാണ് അലിഷാനും ഷാവേസും ചേര്‍ന്ന് കൊലപാതകം നടത്തിയത്.

പിന്നീട് സലീമിന്റെ സഹായത്തോടെയാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 364ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ജൂണ്‍ 26ന് വൈകുന്നേരം വീട്ടില്‍ നിന്ന് സ്വന്തം സ്‌കൂട്ടറില്‍ പുറത്തേക്ക് പോയതിന് ശേഷം യാഷ് മടങ്ങിവന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close