
ഭോപ്പാല്‍: ഭൂമി കയ്യേറാനുള്ള ശ്രമം ചെറുത്തു നിന്ന ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകള്‍ ജീവനോടെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേര് ചേര്‍ന്ന് തീ കൊളുത്തിയ ശേഷം ഇവർ വീൂഡിയോ പകർത്തുകയായിരുന്നെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങിൽ പ്രചരിക്കുന്നുണ്ട്.
ഗുണ ജില്ലയില്‍ നിന്നുള്ള റാംപ്യാരി സഹരിയ എന്ന ആദിവാസി യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം സഹരിയയുടെ കുടുംബത്തിന് അനുവദിച്ച 6 സെന്റ് ഭൂമിയില്‍ കൃഷിയിറക്കിയതിന് ഒബിസി വിഭാഗത്തില്‍പ്പെട്ട മൂന്ന് പേര് ചേര്‍ന്ന് തന്നെ തീകൊളുകയായിരുന്നു- യുവതി പറഞ്ഞു
ഗ്രാമവാസികളായ പ്രതാപ്, ഹനുമത്ത്, ശ്യാം കിരാര്‍ എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ട്രാക്ടറില്‍ രക്ഷപെടുന്നത് കണ്ടതായി ഭര്‍ത്താവ് അര്ജുന് സഹരിയ പറഞ്ഞു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര് ചേര്‍ന്നാണ് തന്നെ തീ കൊളുത്തിയതെന്നും അതിന് പിന്നാലെ ഓടിരക്ഷപ്പടുകയായിരുന്നെന്നും പരിക്കേറ്റ യുവതി പൊലീസിന് മൊഴി നല്കി. അര്ജുന് സഹരിയയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഓഫീസര്‍ പങ്കജ് ശ്രീവാസ്തവ അറിയിച്ചു.
മൂന്ന് പേരുടെയും കുടുംബത്തില്‍ നിന്നും തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് അര്ജുന് സഹരിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് അര്ജുന് പറഞ്ഞു.
സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. രാഷ്ടപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിനെ സ്ഥാനാര്‍ഥിയായിക്കിയ അതേ പാര്‍ട്ടി മറ്റൊരു ആദിവാസി സ്ത്രീയോട് ഇത്തരമൊരു ക്രൂരതയ്ക്ക് അനുമതി നല്കുന്നു. ഇത് ലജ്ജാകരമാണെന്ന് ജയറാം രമേശ് പറഞ്ഞു.
വീഡിയോ ചിത്രികരിച്ചു, ഗേ ആപ്പില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിയും; നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് ചാക്കില്‍ കെട്ടിയ നിലയില്‍
ന്യൂഡല്‍ഹി: കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഓടയില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ സിദ്ദിഥ് നഗറില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ജൂണ്‍ 26 മുതല്‍ കാണാതായ യാഷ് റസ്തൊഗി (22) എന്ന യുവാവിന്റെ മൃതദേഹമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
കേസില്‍ അലിഷാന്‍, സലിം, ഷാവേസ് എന്നിങ്ങനെ മൂന്ന് പ്രതികളാണുള്ളതെന്ന് സംഭവസ്ഥലത്ത് എത്തിയ എസ്.പി വിനീത് ഭട്നഗര്‍ പറഞ്ഞു. പ്രതികള്‍ക്ക് യാഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവരുടെ വീഡിയോ ചിത്രികരിച്ച ശേഷം അത് ഗേ ആപ്പില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യാഷ് 40,000 രൂപ കൈക്കലാക്കിയിരുന്നു.
കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് യാഷിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി മൃതദേഹം ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ കാണിച്ചുള്ള ഭീഷണിയുയര്‍ന്നപ്പോള്‍ ഷാവേസ് ആണ് യാഷിനെ വിളിച്ചുവരുത്തിയത്. തര്‍ക്കത്തിനൊടുവിലാണ് അലിഷാനും ഷാവേസും ചേര്‍ന്ന് കൊലപാതകം നടത്തിയത്.
പിന്നീട് സലീമിന്റെ സഹായത്തോടെയാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 364ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ജൂണ്‍ 26ന് വൈകുന്നേരം വീട്ടില്‍ നിന്ന് സ്വന്തം സ്കൂട്ടറില്‍ പുറത്തേക്ക് പോയതിന് ശേഷം യാഷ് മടങ്ങിവന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.