KERALANEWSTrending

മഞ്ജു വാര്യരെ തേടി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം; കയ്യടിച്ച് ആരാധകർ

മഞ്ജു വാര്യരെ തേടി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം എത്തിയിരിക്കുന്നു. കൃത്യമായി നികുതി അടക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് മോഹൻലാലിന് പിന്നാലെ മഞ്ജുവിനും ലഭിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അജിത് പ്രധാകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ ചിത്രങ്ങള്‍ മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണമാണ് ഏറ്റവും പുതിയ റിലീസ്. സൗബിനാണ് ചിത്രത്തില്‍ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.

65 ലക്ഷത്തിന്റെ പുതിയ ബസല്ല, 6.5 ലക്ഷത്തിന് പഴയ ബസ്സിനെ സിഎന്‍ജിയാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി; പരീക്ഷണം വിജയിക്കുമോ..?

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ കെ.എസ്.ആര്‍.ടി.സി. നിലവിലുള്ള കാലാവധി കഴിയാറായ ഡീസല്‍ എഞ്ചിന്‍ ബസുകളുടെ എഞ്ചിന്‍ മാറ്റി പകരം സിഎന്‍ജി എഞ്ചിന്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ സിഎന്‍ജി ബസ് വാങ്ങാന്‍ 65 ലക്ഷം രൂപയിലധികം ചിലവാകുമെന്നതിനാലാണ് ഡീസല്‍ ബസിനെ സിഎന്‍ജിയിലേക്ക് മാറ്റുന്നത്.

ഡീസല്‍ ബസിനെ സിഎന്‍ജിയിലേക്ക് മാറ്റുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഒരു ബസില്‍ സിഎന്‍ജി എഞ്ചിന്‍ അടക്കം ഘടിപ്പിച്ച് പൂര്‍ണ സജ്ജമാക്കിയിട്ടുണ്ട്. നാലെണ്ണത്തിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു. ആകെ പത്ത് ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുമെന്നാണ് വിവരം.

ഡീസല്‍ ബസില്‍ സിഎന്‍ജി എഞ്ചിന്‍ ഘടിപ്പിക്കുന്നതിന് ബസൊന്നിന് 6.5 ലക്ഷം രൂപ ചിലവ് വരും. ഇങ്ങനെ സിഎന്‍ജിയിലേക്ക് മാറ്റിയ ബസിന്റെ ആദ്യ പരീക്ഷണ ഓട്ടം തിരുവനന്തപുരത്താണ് നടത്തുക. അടിക്കടി കയറ്റവും ഇറക്കവുമുള്ള റോഡുകള്‍ തിരുവനന്തപുരത്ത് കൂടുതലുള്ളതുകൊണ്ടാണ് ബസിന്റെ ഇന്ധന ക്ഷമത പരീക്ഷിക്കാനായി ഇവിടെ ഓടിക്കുന്നത്. പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസിനുള്ള റൂട്ടുകള്‍ നിശ്ചയിക്കും.

പരീക്ഷണം വിജയിച്ചാല്‍ പഴയ പഴയ ഡീസല്‍ ബസുകളില്‍ സിഎന്‍ജി എഞ്ചിന്‍ സ്ഥാപിക്കുന്നത് വ്യാപിപ്പിക്കും. 100 ബസുകളെങ്കിലും സിഎന്‍ജി സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം. നേരത്തെ 700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ സിഎന്‍ജിയുടെ വിലവര്‍ധനവും മൈലേജും ലഭ്യതയുമൊക്കെ പരിഗണിച്ച് കൂടിയ വിലയ്ക്ക് സിഎന്‍ജി ബസുകള്‍ വാങ്ങുന്നത് ബാധ്യതയാകുമെന്ന് കണ്ട് ആ നീക്കം ഉപേക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പഴയ ബസിനെ സിഎന്‍ജിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിന്റെ പ്രവൃത്തികളുമായി മാനേജ്മെന്റ് മുന്നോട്ടുപോവുകയാണ്. ഭാവിയില്‍ കൂടുതല്‍ പഴയ ബസുകളെ സിഎന്‍ജിയിലേക്ക് മാറ്റി വീണ്ടും ഉപയോഗിക്കുന്ന രീതി പരീക്ഷിച്ചേക്കാം. ഡല്‍ഹിയിലെ ജിയോ ലുക്ക് എന്ന സ്ഥാപനമാണ് ഡീസല്‍ ബസുകളെ സിഎന്‍ജിയിലേക്ക് മാറ്റാന്‍ കെ.എസ്.ആര്‍.ടി.സിയുമായി സഹകരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close