INDIANEWSTrending

അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന് കുടുംബം; യുവതിയെ ക്രൂരമായി മർദ്ദിച്ചത് നാട്ടുകാരും ഭർത്താവും ചേർന്ന്; ഒടുവിൽ ഭർത്താവിനെ ചുമലിലേറ്റിയുള്ള നടത്തവും; വിചിത്ര സംഭവം ഇങ്ങനെ..

ദേവാസ്: വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി യുവതിയെ ക്രൂരമായി മർദ്ദിച്ചു. ശേഷം ഭർത്താവിനെ ചുമലിലേറ്റി ​ഗ്രാമം മുഴുവൻ ചുറ്റിച്ചു. മധ്യപ്രദേശിലെ ദേവാസിൽ ബോ‍ർപദാവ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് :

അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് മർദ്ദിച്ചതിനെ തുടർന്നാണ് ബോർപദാവ് സ്വദേശിയായ സ്ത്രീ, ശനിയാഴ്ച രാത്രി ഹരി സിംഗ് ബിലാലയുടെ വീട്ടിലെത്തിയത്. 6 മാസമായി തമ്മിൽ പരിചയമുണ്ടെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഞായറാഴ്ച നാട്ടുകാരെയും കൂട്ടി ബിലാലയുടെ വീട്ടിലെത്തിയ സ്ത്രീയുടെ ഭർത്താവ്, ഇവരെ വലിച്ചിറക്കി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു. തുടർന്ന് ഇരുവരുടെയും കഴുത്തിൽ ചെരിപ്പുമാല തൂക്കി തെരുവിലൂടെ നടത്തിച്ചു. വീണ്ടും മർദ്ദിച്ച ശേഷം ഭർത്താവിനെ ചുമലിലേറ്റി നടത്തിച്ചു. ഇതിന്റെ വീഡിയോ പകർത്തി. ഇതിനിടയിലും സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഹരി സിംഗ് ബിലാല നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ 11 പേർക്കെതിരെയാണ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തത്. ഇതിൽ 9 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് കമൽനാഥ് പറഞ്ഞു. ആദിവാസികൾ അതികഠിനമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ രാഷ്ട്രീയ നാടകങ്ങളിലാണ് ബിജെപിക്ക് താൽപര്യമെന്ന് അദ്ദേഹം വിമർശിച്ചു.

മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കഴിഞ്ഞ ദിവസം ഭൂമി തർക്കത്തിന്റെ പേരിൽ മൂന്നുപേർ ഒരു സ്ത്രീയെ ജീവനോടെ തീ കൊളുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ ഭോപ്പാലിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

മഞ്ജു വാര്യരെ തേടി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം; കയ്യടിച്ച് ആരാധകർ

മഞ്ജു വാര്യരെ തേടി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം എത്തിയിരിക്കുന്നു. കൃത്യമായി നികുതി അടക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് മോഹൻലാലിന് പിന്നാലെ മഞ്ജുവിനും ലഭിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അജിത് പ്രധാകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ ചിത്രങ്ങള്‍ മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണമാണ് ഏറ്റവും പുതിയ റിലീസ്. സൗബിനാണ് ചിത്രത്തില്‍ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close