NEWSTECHTrending

വാഹനത്തിൽ വെള്ളം കയറിയോ..? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പണി കിട്ടും…

കനത്ത മഴയിൽ സംസ്ഥാനത്ത് പല പ്രദേശങ്ങളും, റോഡുകളുമൊക്കെ വെള്ളത്തിന് അടിയിലായിക്കഴിഞ്ഞു. വാഹനങ്ങളിൽ വെള്ളം കയറിയാൽ എന്തു ചെയ്യണമെന്ന് ഇപ്പോഴും പലർക്കും വലിയ പിടിയുണ്ടാകില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളിൽ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം.

  1. വെള്ളക്കെട്ട് കടക്കരുത്

മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങൾ കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്‌നോർക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്‍തമായിട്ടാണ്. ഇതിലൂടെ വെള്ളം വാഹനത്തിന് അകത്തു കടന്നേക്കാം.

  1. വാഹനം സ്റ്റാർട്ട് ചെയ്യരുത്

വെള്ളക്കെട്ടിൽ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. സ്റ്റാർട്ട് ചെയ്യാതെ എത്രയും പെട്ടെന്ന് വെള്ളക്കെട്ടിൽനിന്നു വാഹനം നീക്കുക. അതുപോലെ ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക. ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

  1. നിരപ്പായ പ്രതലം

ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ളതാണ് വാഹനമെങ്കിൽ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വലിക്കണം.

  1. എഞ്ചിൻ ഓയിൽ മാറ്റുക

വെള്ളം കയറിയ വാഹനത്തിൻറെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എൻജിൻ ഓയിൽ മാറ്റി എൻജിൻ വൃത്തിയാക്കണം.

  1. എയർ ഇൻടേക്കുകൾ

എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.

  1. ടയർ കറക്കുക

എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തുക. തുടർന്ന് ടയർ കൈകൊണ്ട് കറക്കി ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യുക. വീണ്ടും ഓയിൽ മുഴുവൻ മാറ്റി വീണ്ടും നിറച്ച് ടയർ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇത് ആവർത്തിക്കുക.

  1. ഫ്യൂസുകൾ

ഇലക്ട്രിക്ക് ഘടകങ്ങൾ പരിശോധിക്കുക. ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കുക.

  1. ഓണാക്കിയിടുക

ഇനി എ‍ൻജിൻ സ്റ്റാർട്ട് ചെയ്യുക. തുടർന്ന് 2 മിനിട്ടെങ്കിലും എഞ്ചിൻ ഓൺ ആക്കിയിടുക. ഇനി വാഹനം ഓടിക്കാം

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close