Breaking NewsKERALANEWSTop NewsTrending

പാഞ്ഞെത്തിയ അപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുപവനന്തപുരം: ടിപ്പർ അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പാറശാലയിലാണ് അപകടം നടന്നിരിക്കുന്നത്. അമിത വേ​ഗത്തിലെത്തിയ ടിപ്പർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അച്ഛനും ​ഗർഭിണിയായ അമ്മയും ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ടിപ്പർ ഡ്രൈവർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്.

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയത് ബസ് ഡ്രൈവർ; കൂടെ നാടൻ തെറിവിളിയും; ജിഷ്ണു രാജിനെ നല്ല വൃത്തിക്ക് പണിത് മോട്ടോർ വാഹന വകുപ്പ്; കോട്ടയത്തെ സംഭവം ഇങ്ങനെ

കോട്ടയം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. വൈക്കം -ഇടകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിർത്താമെന്ന് മറുപടി നൽകിയ ഡ്രൈവർ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുമ്പോട്ട് ഓടിച്ചു പോവുകയായിരുന്നു.

അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവർ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ. ടി. ഒ ജി. അനന്തകൃഷ്ണൻ ജിഷ്ണു രാജിന്റെ ലൈസൻസ് റദ്ദാക്കിയത്.വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആഗസ്റ്റ് നാലു മുതൽ ഒമ്പതു ദിവസത്തേക്ക് റദ്ദാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close