KERALANEWSTop NewsTrending

സംഭവസ്ഥലത്ത് വച്ചുതന്നെ രിത്തിക മരിച്ചു; ​ഗുരുതരാവസ്ഥയിലുള്ള അശ്വിനി ഏഴ് മാസം ഗര്‍ഭിണിയും; പാറശ്ശാലയിലെ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ

തിരുവനന്തപുരം: പാറശ്ശാലയില്‍ സ്കൂട്ടറില്‍ ടിപ്പർ ഇടിച്ച് മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. യഹോവ-അശ്വനി ദമ്പതികളുടെ മകള്‍ രിത്തികയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ യഹോവ (30 ), അശ്വിനി (26) എന്നിവർ ആശുപത്രിയില്‍ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന വിവരം.

കളിയിക്കാവിളയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിരെയെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. യഹോവ , അശ്വനി മകള്‍ രിത്തിക എന്നിവര്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. അപകടത്തില്‍ രിത്തിക സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. യഹോവയെയും അശ്വനിയെയും അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അശ്വനി ഏഴ് മാസം ഗര്‍ഭിണിയാണ്.

‘ചെറിയ പെരുന്നാളിന് ഇക്ക ഇട്ട ഉടുപ്പ് ഇപ്പോഴും ഉമ്മ അലമാരിയിൽ വച്ചിട്ടുണ്ട്; 36 വർഷം മുമ്പ് പോയ അംജുവിനെ കാത്ത് ഒരു കുടുംബം’; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന കുറിപ്പിന് പിന്നിലെ കഥ…

മലപ്പുറം: ത​ന്റെ സഹോദരനെ കുറിച്ച് യുവാവവെഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 36 വർഷം മുമ്പ് കുളത്തിൽ വീണ് മരിച്ച സഹോദരനെ കുറിച്ച് എടവണ്ണ സ്വദേശിയായ അംജദ് വടക്കൻ കുറിച്ച ഹൃദ്യമായ നൊമ്പരക്കുറിപ്പാണ് വായനക്കാരുടെ കണ്ണു നിറക്കുന്നത്. മരിക്കുമ്പോൾ ജേഷ്ഠന് മൂന്ന് വയസായിരുന്നു പ്രായം. അന്ന് ഉടുത്തിരുന്ന കുഞ്ഞുടുപ്പ് ഇപ്പോഴും ഉമ്മാന്‍റെ അലമാരയിലുണ്ടെന്നാണ് അംജദ് കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പ് വായിക്കാം

‘ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും എന്റെ ഉമ്മാന്റെ അലമാരയിൽ, വല്യ പെരുന്നാളും കാത്തിരിപ്പുണ്ട്. 36 വർഷമായി ആ കാത്തിരിപ്പ് തുടരുകയാണ്. ആ കുഞ്ഞുടുപ്പിടാനുള്ള പൊന്നുമോൻ ഇനി ഒരിക്കലും ഈ ലോകത്തേക്ക് വരില്ലെന്ന് ഉമ്മാക്ക് നല്ല ബോധ്യമുണ്ട്. എന്നാലും ഉമ്മ ഇടക്ക് അതൊന്നെടുത്ത് ഉമ്മ വെക്കും. ദുഃഖം കനം വെക്കുന്ന ഓർമകൾ ചികഞ്ഞെടുത്ത് ഒരു നെടുവീർപ്പിടും. നഷ്ടപ്പെട്ട മോന് വേണ്ടി പ്രാർത്ഥിക്കും. മൂന്നാമത്തെ വയസിലാണ് എന്‍റെ അംജുക്ക തറവാട് കുളത്തിൽ മുങ്ങി മരിച്ചത്. അവന്‍റെ ഒരു ഫോട്ടോ പോലും മുന്ന് വർഷത്തിനിടയിൽ എടുക്കാതിരുന്നതും ഒരു ദൈവനിശ്ചയമായിരുന്നേക്കാം. ആ കുസൃതികളും , പുഞ്ചിരികളും ഹൃദയം കൊണ്ട് മാത്രം ചികഞ്ഞെടുത്താൽ മതി എന്ന് നാഥൻ തീരുമാനിച്ചു കാണണം.

1986 ലാണ് ജ്യേഷ്ഠൻ അംജദ് മരിച്ചത്. രണ്ട് വർഷത്തിന് ശേഷം ഉമ്മ എന്നെ പ്രസവിച്ചു. ആൺകുട്ടി ആണെങ്കിൽ അംജദ് തന്നെ മതി പേര് എന്ന് ഉമ്മ ആദ്യമേ തീരുമാനിച്ചിരുന്നു. ആ ഓർമകൾ മനസിലേക്ക് വരില്ലേ , അപ്പോൾ വിഷമമാകില്ലേ എന്നൊക്കെ പലരും പറഞ്ഞിരുന്നു ഉമ്മാനോട്, എനിക്കാ പേര് വിളിച്ച് പൂതി തീർന്നിട്ടില്ല അതോണ്ട് പേര് അംജദ് തന്നെ മതി എന്ന് ഉമ്മ തീരുമാനിച്ചു. മാതാപിതാക്കൾ ഉള്ളപ്പോൾ മക്കൾ വേർപ്പെട്ടു പോകുന്നത് ഒരു ദു:ഖ കടൽ തന്നെയാണ്. നാഥാ എന്റെ ഉപ്പാനെയും , ഉമ്മാനെയും അനുഗ്രഹിക്കണേ… നാളെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ അംജുക്കാന്‍റെ കൂടെ ഒരുമിപ്പിക്കണേ… ആമീൻ..’

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close