
കണ്ണൂർ: മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കൽ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്റ് സ്കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ.
സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോൺവെന്റിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ചത്. മാംഗ്ലൂർ നൺസ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്കൂളിൽ പോയിരുന്നു. പത്താം തരത്തിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പോയി. പിന്നീട് ഗർഭിണിയായപ്പോൾ വീട്ടിലിരുന്ന് പഠക്കാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകർഷിക്കുന്നതായിരുന്നു.
സ്ത്രീകൾക്ക് വേണ്ടിയുള്ള തയ്യൽ ക്ലാസ്സുകൾ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ മറിയുമ്മ സജീവമായിരുന്നു. സർക്കാർ തലത്തിൽ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ മറിയുമ്മ തനിക്ക് ചുറ്റുമുള്ള നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു; വീട്ടിലെത്തിച്ചുള്ള ലൈംഗിക പീഡനവും; സനു പിടിയിലാകുമ്പോൾ…
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. മെഴുവേലി അയത്തിൽ സനു നിവാസിൽ സുനു സജീവ(24) നാണ് പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവറാണ് പ്രതി.
പെൺകുട്ടിയുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാളുടെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി നിർദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്പി കെ.എ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ ഡി. ദീപു, എസ്ഐ. ആർ. വിഷ്ണു, എസ്.സി.പി.ഓമാരായ സന്തോഷ് കുമാർ, രജിൻ, ധനൂപ്, പ്രശാന്ത്, സി.പി.ഓമാരായ ശ്യാം കുമാർ, അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.