INDIAKERALANEWS

രഹസ്യ വിവരം ചോർന്നു.! ‘അർപ്പിത മുഖർജിയുടെ ജീവന് ഭീഷണി’; ഭക്ഷണവും വെള്ളവും നൽകും മുൻപ് പരിശോധിക്കണമെന്ന് ഇഡി കോടതിയിൽ

ന്യൂഡൽഹി: അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ അർപ്പിത മുഖർജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ. പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു- “അർപ്പിത മുഖർജിക്ക് ഭീഷണിയുണ്ടെന്നാണ് രഹസ്യ വിവരം. എന്നാൽ പാർഥ ചാറ്റർജിയുടെ കാര്യത്തിൽ അത്തരമൊരു ഭീഷണിയുള്ളതായി റിപ്പോർട്ടില്ല”- ഇ.ഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ സഹായിയാണ് അർപ്പിത. അർപ്പിത മുഖർജിക്ക് വെള്ളവും ഭക്ഷണവും നൽകുന്നതിനു മുൻപ് പരിശോധിക്കണമെന്നും ഇ.ഡി കോടതിയെ അറിയിച്ചു.2012 നവംബർ 1ന് പാർഥ ചാറ്റർജിയും അർപ്പിത മുഖർജിയും പങ്കാളിത്തത്തോടെ ഒരു കമ്പനി രൂപീകരിച്ചെന്ന് ഇ.ഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ സ്ഥാപനവും കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ചുവരികയാണ്. 50 അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണ്. ഫോൺ ഡാറ്റ വീണ്ടെടുത്തിട്ടുണ്ട്. പാർഥ ചാറ്റർജിയിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയണം. അതിനാൽ പാർഥ ചാറ്റർജിയെയും അർപ്പിതയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു.

പാർഥ ചാറ്റർജി പണം ചോദിച്ചതിനോ വാങ്ങിയതിനോ സാക്ഷികളില്ലെന്ന് അഭിഭാഷകൻ വാദിച്ചു. രേഖകൾ എവിടെയാണ്? എല്ലാം ആരോപണങ്ങൾ മാത്രമാണ്. അതിനാൽ പാർഥ ചാറ്റർജിക്ക് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ വാദിച്ചു.അധ്യാപക നിയമന അഴിമതി കേസിൽ ജൂലൈ 23നാണ് പാർഥ ചാറ്റർജിയും അർപ്പിതയും അറസ്റ്റിലായത്. തുടർന്ന് പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കി. അർപ്പിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളിൽ നിന്ന് 49.8 കോടി രൂപയും വൻതോതിൽ ആഭരണങ്ങളും സ്വർണക്കട്ടികളും വസ്തുവകകളുടെ രേഖകളും പിടികൂടിയെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close