
കൊച്ചി: വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സൗത്ത് വാഴക്കുളം ചെമ്പറക്കി കിഴക്കേ ആഞ്ഞിക്കാട്ട് വീട്ടിൽ അൻസൽ (25) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 31ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് സ്ക്കൂട്ടറിൽ തിരിക്കുകയായിരുന്ന വീട്ടമ്മയെ പോഞ്ഞാശ്ശേരിൽ വച്ച് ഇരു ചക്ര വാഹനത്തിലെത്തിയ യുവാവ് തടഞ്ഞ് നിറുത്തി ഉപദ്രവിക്കുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വെളിയത്ത്നാട് നിന്ന് പ്രതി പിടിയിലാകുന്നത്.
ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, എഎസ്ഐ ജോഷി തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ എം.ബി സുബൈർ, ജീമോൻ പിള്ള, കെ.എ.സാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു; വീട്ടിലെത്തിച്ചുള്ള ലൈംഗിക പീഡനവും; സനു പിടിയിലാകുമ്പോൾ…
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. മെഴുവേലി അയത്തിൽ സനു നിവാസിൽ സുനു സജീവ(24) നാണ് പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവറാണ് പ്രതി.
പെൺകുട്ടിയുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാളുടെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി നിർദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്പി കെ.എ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ ഡി. ദീപു, എസ്ഐ. ആർ. വിഷ്ണു, എസ്.സി.പി.ഓമാരായ സന്തോഷ് കുമാർ, രജിൻ, ധനൂപ്, പ്രശാന്ത്, സി.പി.ഓമാരായ ശ്യാം കുമാർ, അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.