
വടകര പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്റെ മരണത്തിൽ നരഹത്യയ്ക്ക് കേസെടുത്തു. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവർക്കെതിരായാണ് കേസ്. പോസ്റ്റുമോർട്ടത്തിന് 24 മണിക്കൂർ മുൻപ് 11 പരുക്കുകൾ ഉണ്ടായെന്ന് കണ്ടെത്തി. മാനസികവും ശാരീരികവുമായ സംഘർഷത്തെ തുടർന്നാണ് മരണമെന്നും റിപ്പോർട്ട്.
ബാണാസുരസാഗർ തുറക്കുന്നതിൽ തീരുമാനം നാളെ; റെഡ് അലർട് പ്രഖ്യാപിച്ചേക്കും
വയനാട് ബാണാസുരസാഗർ ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കേണ്ടിവരുമെന്ന് കലക്ടർ അറിയിച്ചു. ഡാം തുറക്കുന്നതിൽ തീരുമാനം നാളെ രാവിലത്തെ സാഹചര്യം പരിശോധിച്ചശേഷം തീരുമാനമെടുക്കും. കോഴിക്കോട് കക്കയം ഡാമിൽ ബ്ലു അലേർട് പ്രഖ്യാപിച്ചു. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്്. മറ്റിടങ്ങളിൽ മുന്നറിയിപ്പില്ല.