NEWSTrendingWORLD

യുഎഇ 50-ാം ദേശീയ ദിനം; അബുദാബിയിലും ഷാർജയിലും ഇനി വാഹന പാർക്കിങ്ങ് സൗജന്യമാക്കും

അബുദാബി: യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് അബുദാബിയിലും ഷാർജയിലും വാഹന പാർക്കിങ് സൗജന്യമാക്കി. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കും. സ്മരണ ദിനമായ ഡിസംബർ ഒന്ന്, യുഎഇ ദേശീയ ദിനമായ ഡിസംബർ രണ്ട് എന്നീ ദിവസങ്ങളിൽ വാഹന പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും(ഐറ്റിസി) അബുദാബി മുൻസിപ്പാലിറ്റി, ട്രാൻസ്‌പോർട്ട് വിഭാഗവും അറിയിച്ചു.

ഡിസംബർ നാല് ശനിയാഴ്ച രാവിലെ 7.59 മുതൽ പണം നൽകിയുള്ള പാർക്കിങ് പുനരാരംഭിക്കും. വരുന്ന അവധി ദിവസങ്ങളിൽ ടോൾ ചാർജുകളും ഒഴിവാക്കിയിട്ടുണ്ട്. ഡിസംബർ ഒന്നിനും രണ്ടിനും സൗജന്യ വാഹന പാർക്കിങ് ഉണ്ടായിരിക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റിയും അറിയിച്ചു. ഷാർജയിലെ ചില പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്ന് മുൻസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഡിസംബർ നാലിന് പാർക്കിങ് ഫീസ് പുനരാരംഭിക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close