
തിരുവനന്തപുരം: 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം 14 ന്.കൊവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം നീണ്ടുപോയത്.തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണുന്ന തിരക്കിലാണ് ജൂറി അംഗങ്ങള്‍. ആകെ 119 സിനിമകള്‍ മത്സരരംഗത്തുള്ള ഇത്തവണ പ്രധാന പുരസ്കാരങ്ങള്‍ക്ക് കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സൂചന. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്മാന്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന് ബെന്യാമിന്, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.അവാര്‍ഡ് പ്രഖ്യാപനം 14ന് നടക്കുമെന്നാണ് കരുതപ്പെടുന്നത്.