
പരസ്പരം കാണാതെ വാക്കുകളിലൂടെയും കത്തുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമുള്ള പല പ്രണയ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രണയ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജയിലില്‍ കഴിയുന്ന പ്രതിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ഒരു യുവതി.
നിലവില്‍ യു.എസിലെ ജയിലില്‍ കഴിയുന്ന റീസ് എന്ന കുറ്റവാളിയെയാണ് യുകെയില്‍ നിന്നുള്ള 32 കാരിയായ ലോറ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്. കുറ്റവാളികള്‍ക്കുള്ള ആപ്പ് മുഖേന പരിചയപ്പെട്ട ഇവര്‍ ഇത് വരെ പരസ്പരം കണ്ടിട്ടില്ല. തടവുകാരെ തൂലികാസുഹൃത്തുമായി ബന്ധിപ്പിക്കുന്ന ആപ്പാണിത്. റീസ് അയച്ച കത്തുകളും കവിതകളും വായിക്കാന്‍ തനിക്ക് ഇഷ്ടമായിരുന്നുവെന്ന് ലോറ പറയുന്നു. റീസ് ഫോണിലൂടെയാണ് ലോറയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇവരുടെ ബന്ധം വീട്ടുകാര്‍ അംഗീകരിച്ചു.
കുറ്റവാളിയായ റീസ് ഭൂതകാലത്തെ കുറിച്ച് സത്യസന്ധമായി തുറന്ന് പറഞ്ഞതാണ് തന്നെ ആകര്‍ഷിച്ചതെന്ന് നാല് കുട്ടികളുടെ അമ്മയായ ലോറ പറഞ്ഞു. ജയിലില്‍ കഴിഞ്ഞതിന് ശേഷം താന്‍ വളരെ വ്യത്യസ്തനായ ഒരു മനുഷ്യനായി മാറിയെന്ന് റീസ് ലോറയോട് പറഞ്ഞിരുന്നു. ജസ്റ്റിന് സോളമന് എന്ന 19 കാരന്റെ മരണത്തിലെ പങ്ക് ആരോപിച്ച് 40 വര്‍ഷം തടവ് അനുഭവിക്കുകയാണ് റീസ്. ജയിലില്‍ വച്ചാകും ഇവരുടെ കല്യാണം നടക്കുക. വിവാഹത്തിന് ദമ്ബതികള്‍ക്ക് പുറമേ വികാരിക്കും ഒരു അതിഥിക്കും മാത്രമേ പങ്കെടുക്കാന്‍ പറ്റു.
യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസുകാരന്റെ മൊഴി പുറത്ത്
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റലിനു സമീപം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോലീസുകാരന്റെ മൊഴി പുറത്ത്. കൊല്ലപ്പെട്ട അനസ് ഉമ്മയെ അധിക്ഷേപിച്ച് സംസാരിച്ചതിലുള്ള പ്രകോപനത്തിലാണ് സഹോദരനൊപ്പം പോയതെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മര്‍ദിച്ചതെന്നുമാണ് പോലീസുകാരനായ റഫീക്കിന്റെ മൊഴി. കേസില്‍ പോലീസുകാരനായ റഫീക്ക് രണ്ടാംപ്രതിയും ഇയാളുടെ സഹോദരനായ ഫിറോസ് ഒന്നാം പ്രതിയുമാണ്.
പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സഹോദരങ്ങളായ ഫിറോസും റഫീക്കും ബൈക്കിലെത്തി അനസ് എന്ന യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചത്. തലയ്ക്കടിയേറ്റ അനസിനെ പിന്നീട് ഇരുവരും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റെന്ന് പറഞ്ഞാണ് ഇവര്‍ അനസിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ അപകടം നടന്നതിന്റെ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് സംഭവസ്ഥലത്ത് മര്‍ദനം നടന്നതായുള്ള വിവരം ലഭിച്ചത്. ഇതോടെ ഫിറോസിനെ ചോദ്യംചെയ്യുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.
അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരനായ റഫീക്കിനെതിരേ ആദ്യം കേസെടുത്തിരുന്നില്ല. യുവാവിനെ മര്‍ദിച്ചത് ഫിറോസ് ഒറ്റയ്ക്കാണെന്നും മര്‍ദിക്കാന്‍ പോവുകയാണെന്ന കാര്യം റഫീക്കിന് അറിയില്ലെന്നുമായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. ഇതോടെ പോലീസിനെതിരേ വ്യാപകമായ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണ് റഫീക്കിനെ രണ്ടാംപ്രതിയാക്കി പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ അനസ് നടന്നുവരുമ്പോൾ ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന ഫിറോസ് വണ്ടി പാർക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.
ഫിറോസും ഒപ്പമുണ്ടായിരുന്ന റഫീക്കും ചേർന്ന് ഒരു ഓട്ടോയിൽ കയറ്റി അനസിനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയിൽ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.പാലക്കാട് നോർത്ത് പൊലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിക്കുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. അന്വേഷണത്തിൽ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസിലായി. തുടർന്നാണ് സംഭവത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫിറോസിനെ കസ്റ്റഡിലെടുത്തതെന്ന് പൊലീസ് പറയുന്നു.
യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈയ്ക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാൽ അബദ്ധത്തിൽ അടി തലയിൽ കൊള്ളുകയായിരുന്നുവെന്നുമാണ് ഫിറോസ് മൊഴി നൽകിയതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഏറ്റ പരിക്കാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം മർദ്ദനമേറ്റ് അവശനിലയിലായിരുന്ന അനസിനെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോയിൽ കയറ്റുമ്പോൾ കടുത്ത ഛർദ്ദി ഉണ്ടായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു.
വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ ഫിറോസ് ആവശ്യപ്പെട്ടു. ഫിറോസിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. രാവിലെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനസ് മരിച്ചു എന്ന് മനസിലായത്. പിന്നാലെ ഫിറോസ് ഓട്ടോയിൽ മറന്നുവെച്ചിരുന്ന ബാറ്റ് കണ്ടെത്തുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തതായി ഓട്ടോ ഡ്രൈവർ പറയുന്നു. അനസിനെ ആശുപത്രിയിൽ എത്തിച്ചശേഷം പണം വാങ്ങാതെ മടങ്ങിയതായും അബ്ദുള്ള പറയുന്നു.
ഫിറോസും റഫീക്കും ബൈക്കില്‍ അനസിന് സമീപമെത്തുകയും പിന്നിലിരുന്ന ഫിറോസ് ബൈക്കില്‍നിന്നിറങ്ങി അനസിനെ ബാറ്റുപയോഗിച്ച് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന റഫീക്ക് മര്‍ദനം നോക്കിനില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്. ആദ്യത്തെ അടി കാലിലും രണ്ടാമത്തെ അടി തലയ്ക്കുപിന്നിലുമാണ് ഏറ്റത്. ഇതോടെ കുഴഞ്ഞുവീണ യുവാവിനെ അടിച്ചവര്‍ തന്നെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ വ്യക്തമാണ്.
എട്ടുവര്‍ഷം മുമ്പാണ് റഫീക്ക് സര്‍വീസില്‍ കയറിയത്. റഫീക്ക് നിലവില്‍ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. സംഭവം നടക്കുന്ന ദിവസം റഫീക്ക് അവധിയിലായിരുന്നുവെന്നും പോലീസ് പറയുന്നു.