
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുന്നത്തൂര്‍ കോട്ടയുടെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ നിയമനം. ബുധനാഴ്ച ആനത്താവളത്തിന്റെ ചുമതലയേറ്റിരിക്കുകയാണ് ലെജുമോള്‍. കക്ഷി ഗുരുവായൂര്‍ അമ്പാടി കണ്ണന്റെ വലിയ ഭക്തയാണ്. പാപ്പാന്മാരുടെ കുടുംബത്തില്‍ ജനിച്ച ലെജുമോള്‍ക്ക് ആനകളോട് പണ്ടേ അഭിനിവേശമുണ്ടായിരുന്നു, അവര്‍ക്ക് ഭക്ഷണം നല്കാന് ഇഷ്ടപ്പെട്ടിരുന്നു. തനിക്ക് ലഭിച്ചിരിക്കുന്നത് ഗവാന്റെ അനുഗ്രഹമാണെന്നാണ് ലെജുമോൾ പറയുന്നത്.

പുന്നത്തൂര്‍ കോട്ടയില്‍ വിവിധ കാലങ്ങളിലായി ഭക്തര്‍ സംഭാവന നല്കിയ 44 ആനകളാണ് ഉള്ളത്. ലെജുമോള്ക്കാണ് ആനകളുടെ പരിപാലന ചുമതല. പുന്നത്തൂര്‍ കോട്ട ഒരു പ്രാദേശിക ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ളതാണ്, ക്ഷേത്രത്തിലെ ആനകളെ നിലനിര്‍ത്താന്‍ ഗുരുവായൂര്‍ ദേവസ്വം 1975 ല്‍ വാങ്ങിയതാണിത്. 10 ഏകറില്‍ പരന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് ക്യാംപ്.
പാപ്പാന്മാര് ഉള്‍പെടെ 150 ജീവനക്കാരെ ഏകോപിപ്പിച്ച് ആനകളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന് പറഞ്ഞു. ലെജുമോളുടെ അച്ഛന് രവീന്ദ്രന് നായരും ഭർതൃപിതാവ് ശങ്കരനാരായണനും വര്‍ഷങ്ങളോളം ദേവസ്വത്തിലെ പാപ്പാന്മാരായി സേവനമനുഷ്ഠിച്ച് വിരമിച്ചവരാണ്. ഭര്‍ത്താവ് പ്രസാദും പാപ്പാനായിരുന്നു.

1996ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ലോവര്‍ ഡിവിഷന് ക്ലാര്‍കായി ജോലിയില്‍ പ്രവേശിച്ച ലെജുമോള്‍ കോട്ടയുടെ ചുമതലയേല്‍ക്കും മുമ്പ് വര്‍ക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനജരായിരുന്നു. ‘ഗുരുവായൂരപ്പന്റെ ആനകളെ ഔദ്യോഗിക പദവിയില്‍ പരിപാലിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഇവിടെ 44 ആനകളും പാപ്പാന്മാര് ഉള്‍പെടെ 150 ജീവനക്കാരുമുണ്ട്. ആനകള്‍ക്ക് പനയോല, പുല്ല്, വാഴത്തണ്ടുകള്‍ എന്നിവയുടെ വിതരണത്തിന് ദേവസ്വം കരാര്‍ നല്‍കിയിട്ടുണ്ട്. ഓരോ ആനയ്ക്കും ഭക്ഷണത്തിന്റെ അളവ് വെറ്ററിനറി ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്. അടുത്ത മാസം ആനകള്‍ക്ക് ആയുര്‍വേദ പുനരുജ്ജീവന ചികിത്സ നല്‍കും,’ ലെജുമോള്‍ പറഞ്ഞു.

‘ക്ഷേത്രത്തിലെ നിത്യചടങ്ങുകള്‍ക്കായി ആനകളെ വിന്യസിക്കുന്നത് ഉറപ്പാക്കുന്നത് എന്റെ കടമയാണ്. ഉത്സവകാലത്ത് 20ഓളം ആനകളെ മറ്റ് ക്ഷേത്രങ്ങളിലേക്ക് അയക്കും. ആനകള്‍ മയങ്ങുമ്പോള്‍, അവര്‍ക്ക് വിശ്രമം നല്‍കുകയും വൈദ്യപരിശോധന നടത്തിയ ശേഷം മറ്റ് ആനകളെ തിരഞ്ഞെടുക്കുകയും വേണം,’ അവര്‍ പറഞ്ഞു. ലെജുമോളുടെ മക്കളായ അക്ഷയ് കൃഷ്ണനും അനന്തകൃഷ്ണനും അമ്മയുടെ പുതിയ ജോലിയില്‍ ത്രിലടിച്ചിരിക്കുകയാണ്.
ഇയാൾ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് ജാസ്മിൻ; ഫിസിക്കൾ അസോൾട്ട് ബിഗ് ബോസ് എന്ന് നിമിഷ; തല്ലും വഴക്കും അവസാനിപ്പിച്ച് റോബിനും ജാസ്മിനും; ഒപ്പം നവീൻ അറയ്ക്കലും; വീഡിയോ ഏറ്റെടുത്ത് ആരാധകർ
തിരുവനന്തപുരം: പതിനേഴ് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഷോ അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളിൽ വിജയിച്ച ദിൽഷ ഇതിനോടകം ഫൈനൽ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്. സൂരജും ഈ ആഴ്ച നോമിനേഷൻ പ്രകൃയയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതോടെ അവശേഷിക്കുന്ന മത്സരാർഥികൾ മറ്റ് നാല് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് അഞ്ച് മത്സരാർത്ഥികൾ.
എന്നാൽ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യുന്നത് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ റോബിനെകുറിച്ചു ജാസ്മിനെ കുറിച്ചുമാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴക്കുകളിലൊന്നായിരുന്നു റോബിനും ജാസ്മിനും തമ്മിലുണ്ടായിരുന്നത്. തുടക്കം മുതൽ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത് വരെ ഇരുവരും വഴക്കുകൾ സ്ഥിരമായിരുന്നു. പുറത്ത് വന്ന ശേഷം സോഷ്യൽ മീഡിയയിലൂടെ റോബിൻ ഫാൻസിനെതിരെയും റോബിനെതിരേയും ജാസ്മിൻ പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വഴക്ക് പെട്ടന്നൊന്നും തീരില്ല എന്നായിരുന്നു പ്രേക്ഷകരുടെ വിചാരം. എന്നാൽ അതൊക്കെ തെറ്റിയിരിക്കുന്നു. റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ റോബിനെ കാണാൻ നിമിഷയും ജാസ്മിനും നേരിട്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ റോബിനൊപ്പമുള്ള വീഡിയോയും താരങ്ഹൾ പങ്കു വെച്ചിരിക്കുന്നത്. ജാസ്മിൻ ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയിൽ ജാസ്മിനെ ചേർത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിൻ ഇയാൾ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ഫിസിക്കൾ അസോൾട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നുണ്ട്.
പിന്നാലെ റോബിനൊപ്പമുള്ള മറ്റൊരു വീഡിയോയും നിമിഷ പങ്കുവച്ചു. ഈ വീഡിയോയിൽ മറ്റൊരു ബിഗ് ബോസ് താരമായ നവീൻ അറക്കലുമുണ്ട്. സമാധാനം ആയില്ലേ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് നിമിഷ ചോദിക്കുന്നത്. വീഡിയോയിൽ ജാസ്മിനെ റോബിൻ കെട്ടിപ്പിടിക്കുകയാണ്. ഇപ്പോൾ റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ടെന്നും നിമിഷ പറയുന്നുണ്ട്. റോബിൻ എന്റെ കാല് പിടിച്ചിരിക്കുകയാണെന്നും ജാസ്മിൻ പറയുന്നുണ്ട്. ഇതിനിടെ നവീൻ വീഡിയോയിലേക്ക് കടന്നു വരികയും ആരാണ് ഇവിടെ ഉൾവലിഞ്ഞു നിൽക്കുന്നതും നിലപാടില്ലാത്തതെന്നും ചോദിക്കുന്നുണ്ട്.
അത് നിങ്ങൾ തന്നെയാണെന്ന് നിമിഷ നവീനോട് പറയുന്നുണ്ട്. റോൺസൺ ആകട്ടെ എന്ന് പറഞ്ഞു കൊണ്ട് ജാസ്മിൻ മുട്ടയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അത് കേട്ടപ്പോൾ റോൺസനെ മിസ് ചെയ്യുന്നുണ്ടെന്ന് നിമിഷ പറയുന്നു. വീഡിയോകളും ചിത്രവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.