KERALANEWSTrending

ശശിധരന്‍ നായരെ തലയ്ക്കടിച്ചു വീഴ്ത്തി, സോണിയെ ക്രൂരമായി മർദ്ദിച്ചു; പ്രദീപിന് പിന്നാലെ ഒളിവിലായിരുന്ന പ്രതികളും പിടിയിലാകുമ്പോൾ..

പത്തനംതിട്ട: ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളെ പിടികൂടി പോലീസ്. തിരുവല്ല വള്ളംകുളത്ത് നിലം നികത്തലുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ചങ്ങനാശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയില്‍ ജിഷ്‌ണു(മനു-26), ഇയാളുടെ സഹോദരന്‍ ജിതിന്‍(23) എന്നിവരാണ് അറസ്റ്റിലായത്.

വള്ളംകുളം ഈസ്റ്റ് ശ്രീകണ്‌ഠ സദനത്തില്‍ ശശിധരന്‍ നായരെ വീട്ടിൽ കയറി കമ്പിവടി ഉപയോഗിച്ച്‌ തലയ്ക്കടിയ്ക്കുകയും ഭാര്യ സോണിയെ മര്‍ദിക്കുകയും ചെയ്‌ത കേസിലാണ് പോലീസ് നടപടി. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ ബുധനാഴ്‌ച വൈകിട്ടോടെ ഇന്‍സ്‌പെക്‌ടര്‍ പി.എസ് വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കാവാലത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ ഒന്നാം പ്രതിയായ വള്ളംകുളം അംബേദ്‌കര്‍ കോളനിയില്‍ പ്രദീപിനെ(43) കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിരുന്നു.

പ്രദീപിന്‍റെ അടുത്ത ബന്ധുക്കളാണ് പിടിയിലായ ജിഷ്‌ണുവും ജിതിനും. മാര്‍ച്ച്‌ 27ന് രാത്രി 9 മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ശശിധരന്‍ നായരും പ്രദീപിന്‍റെ അയല്‍വാസിയും തമ്മില്‍ നിലം നികത്തലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. പിടിയിലായ ജിഷ്‌ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷനുകളില്‍ വധശ്രമം അടക്കം മൂന്ന് കേസുകളും ചങ്ങനാശ്ശേരി എക്‌സൈസ് ഓഫിസില്‍ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് ജാസ്മിൻ, ഫിസിക്കൾ അസോൾട്ട് ബിഗ് ബോസ് എന്ന് നിമിഷയും; അടിയും വഴക്കും ഇനി പഴങ്കഥ; പുത്തൻ വിശേഷങ്ങളുമായി റോബിനും ജാസ്മിനും

തിരുവനന്തപുരം: പതിനേഴ് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഷോ അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളിൽ വിജയിച്ച ദിൽഷ ഇതിനോടകം ഫൈനൽ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്. സൂരജും ഈ ആഴ്ച നോമിനേഷൻ പ്രകൃയയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതോടെ അവശേഷിക്കുന്ന മത്സരാർഥികൾ മറ്റ് നാല് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് അഞ്ച് മത്സരാർത്ഥികൾ.

എന്നാൽ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യുന്നത് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ റോബിനെകുറിച്ചു ജാസ്മിനെ കുറിച്ചുമാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴക്കുകളിലൊന്നായിരുന്നു റോബിനും ജാസ്മിനും തമ്മിലുണ്ടായിരുന്നത്. തുടക്കം മുതൽ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത് വരെ ഇരുവരും വഴക്കുകൾ സ്ഥിരമായിരുന്നു. പുറത്ത് വന്ന ശേഷം സോഷ്യൽ മീഡിയയിലൂടെ റോബിൻ ഫാൻസിനെതിരെയും റോബിനെതിരേയും ജാസ്മിൻ പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വഴക്ക് പെട്ടന്നൊന്നും തീരില്ല എന്നായിരുന്നു പ്രേക്ഷകരുടെ വിചാരം. എന്നാൽ അതൊക്കെ തെറ്റിയിരിക്കുന്നു. റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ റോബിനെ കാണാൻ നിമിഷയും ജാസ്മിനും നേരിട്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ റോബിനൊപ്പമുള്ള വീഡിയോയും താരങ്ഹൾ പങ്കു വെച്ചിരിക്കുന്നത്. ജാസ്മിൻ ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയിൽ ജാസ്മിനെ ചേർത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിൻ ഇയാൾ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ഫിസിക്കൾ അസോൾട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നുണ്ട്.

പിന്നാലെ റോബിനൊപ്പമുള്ള മറ്റൊരു വീഡിയോയും നിമിഷ പങ്കുവച്ചു. ഈ വീഡിയോയിൽ മറ്റൊരു ബിഗ് ബോസ് താരമായ നവീൻ അറക്കലുമുണ്ട്. സമാധാനം ആയില്ലേ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് നിമിഷ ചോദിക്കുന്നത്. വീഡിയോയിൽ ജാസ്മിനെ റോബിൻ കെട്ടിപ്പിടിക്കുകയാണ്. ഇപ്പോൾ റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ടെന്നും നിമിഷ പറയുന്നുണ്ട്. റോബിൻ എന്റെ കാല് പിടിച്ചിരിക്കുകയാണെന്നും ജാസ്മിൻ പറയുന്നുണ്ട്. ഇതിനിടെ നവീൻ വീഡിയോയിലേക്ക് കടന്നു വരികയും ആരാണ് ഇവിടെ ഉൾവലിഞ്ഞു നിൽക്കുന്നതും നിലപാടില്ലാത്തതെന്നും ചോദിക്കുന്നുണ്ട്.

അത് നിങ്ങൾ തന്നെയാണെന്ന് നിമിഷ നവീനോട് പറയുന്നുണ്ട്. റോൺസൺ ആകട്ടെ എന്ന് പറഞ്ഞു കൊണ്ട് ജാസ്മിൻ മുട്ടയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അത് കേട്ടപ്പോൾ റോൺസനെ മിസ് ചെയ്യുന്നുണ്ടെന്ന് നിമിഷ പറയുന്നു. വീഡിയോകളും ചിത്രവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close