KERALANEWSTrending

പത്തുവയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നതോടെ നിഖിൽ ശ്രമിച്ചത് കൊലപ്പെടുത്താനും; തൃശൂരിലെ സംഭവം ഇങ്ങനെ..

തൃശൂർ: പത്തുവയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷവും ഒൻപത് മാസവും കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നു. വലപ്പാട് ചാമക്കാല സ്വദേശി നിഖിൽ എന്ന ചെപ്പുവിനെയാണ് തൃശൂർ ഒന്നാം അഡിഷണൽ ജില്ല കോടതി ശിക്ഷിച്ചത്.

2010ലാണ് കേസിനാസ്‌പദമായ സംഭവം. കേബിൾ വരിസംഖ്യ പിരിക്കാൻ എന്ന പേരിൽ വീട്ടിലെത്തിയ പ്രതി നാലാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കുതറി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ തോർത്ത് കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും കത്തികൊണ്ട് വയറ്റിൽ കുത്തുകയും ചെയ്‌തു.

ശശിധരന്‍ നായരെ തലയ്ക്കടിച്ചു വീഴ്ത്തി, സോണിയെ ക്രൂരമായി മർദ്ദിച്ചു; പ്രദീപിന് പിന്നാലെ ഒളിവിലായിരുന്ന പ്രതികളും പിടിയിലാകുമ്പോൾ..

പത്തനംതിട്ട: ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളെ പിടികൂടി പോലീസ്. തിരുവല്ല വള്ളംകുളത്ത് നിലം നികത്തലുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ചങ്ങനാശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയില്‍ ജിഷ്‌ണു(മനു-26), ഇയാളുടെ സഹോദരന്‍ ജിതിന്‍(23) എന്നിവരാണ് അറസ്റ്റിലായത്.

വള്ളംകുളം ഈസ്റ്റ് ശ്രീകണ്‌ഠ സദനത്തില്‍ ശശിധരന്‍ നായരെ വീട്ടിൽ കയറി കമ്പിവടി ഉപയോഗിച്ച്‌ തലയ്ക്കടിയ്ക്കുകയും ഭാര്യ സോണിയെ മര്‍ദിക്കുകയും ചെയ്‌ത കേസിലാണ് പോലീസ് നടപടി. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ ബുധനാഴ്‌ച വൈകിട്ടോടെ ഇന്‍സ്‌പെക്‌ടര്‍ പി.എസ് വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കാവാലത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ ഒന്നാം പ്രതിയായ വള്ളംകുളം അംബേദ്‌കര്‍ കോളനിയില്‍ പ്രദീപിനെ(43) കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിരുന്നു.

പ്രദീപിന്‍റെ അടുത്ത ബന്ധുക്കളാണ് പിടിയിലായ ജിഷ്‌ണുവും ജിതിനും. മാര്‍ച്ച്‌ 27ന് രാത്രി 9 മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ശശിധരന്‍ നായരും പ്രദീപിന്‍റെ അയല്‍വാസിയും തമ്മില്‍ നിലം നികത്തലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. പിടിയിലായ ജിഷ്‌ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷനുകളില്‍ വധശ്രമം അടക്കം മൂന്ന് കേസുകളും ചങ്ങനാശ്ശേരി എക്‌സൈസ് ഓഫിസില്‍ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close