INDIANEWS

55കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരപീഡനം വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം


ന്യൂഡല്‍ഹി: അന്‍പത്തഞ്ചുകാരിക്ക് വനത്തിനുള്ളില്‍ ക്രൂര പീഡനം. നാല് പേര്‍ ചേര്‍ന്് തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇവരെ ബലാത്സംഗം ചെയ്തത്. ഗ്രേറ്റര്‍ നോയ്ഡയിലെ ജെവാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പുല്ലുപറിക്കാന്‍ പോയ സ്ത്രീയെ രാവിലെ പത്ത് മണിയോടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് ഡിസിപി വൃന്ദ ശുക്ല പറഞ്ഞു. അക്രമികളിരൊള്‍ സ്ത്രീയുടെ പരിചയക്കാരനും കന്നുകാലികള്‍ക്ക് വേണ്ടി പുല്ലുപറിക്കാന്‍ ഇവര്‍ക്കൊപ്പം സാധാരണ വയലില്‍ എത്തുന്നയാളുുമാണെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീയുടെ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന ആളുമാണ്. മറ്റുള്ളവര്‍ ആരാണെന്ന കാര്യം അറിയില്ല.

വയലിന് സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെട്ട ഇവര്‍ ഉഠന്‍ തന്നെ സ്വന്തം വീട്ടിലെത്തി വിവരം പറഞ്ഞു. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ഇവരെ വൈദ്യപരിശോധയ്ക്ക് വിധേയമാക്കി. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും ലഭ്യമാക്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡിസിപി അറിയിച്ചു.

പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നാല് പേരും പിടിയിലായതായി സൂചനയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close